Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒറ്റ ദിവസം കൊണ്ട് 4.9 കോടി വൃക്ഷത്തൈകൾ നട്ട ഇന്ത്യൻ ഗ്രാമം!

sapling

ഒറ്റ ദിവസം കൊണ്ട് ഏറ്റവുമധികം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചതിനുള്ള റെക്കോർഡ് ഇനി ഉത്തർപ്രദേശിന് സ്വന്തം. 80 സ്പീഷീസുകളിലെ 4.93 കോടി തൈകൾ നട്ട് 2013–ൽ ഏകദേശം എട്ടരലക്ഷം തൈകൾ നട്ട് പാക്കിസ്ഥാൻ സ്വന്തമാക്കിയ റെക്കോർഡ് തകർത്താണ് ഈ നേട്ടം. ചിപ്കോ പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ ഉത്തർപ്രദേശിനുതന്നെ ഈ റെക്കോർഡ് നേടാനായി എന്നതാണ് മറ്റൊരു പ്രത്യേകത. അതും 80 ഇനങ്ങളിൽനിന്നായി 4.93 കോടി തൈകൾ!
ഗിന്നസ് ബുക്കിലേക്ക് ഔദ്യോഗിക എൻട്രി നേടുക എന്ന കടമ്പ മാത്രമാണ് ഇനി ബാക്കി.

എട്ടു ലക്ഷത്തോളം വോളന്റിയേഴ്സ് ചേർന്ന് വഴിയോരത്തും റെയിൽവേ ട്രാക്കുകൾക്ക് സമീപത്തും പൊതുസ്ഥലങ്ങളിലുമായാണ് ഈ മരം നടീൽ യജ്ഞം നടത്തിയത്. ഇന്ത്യയിൽ ഏറ്റവുമധികം ജനംഖ്യയുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. അതുകൊണ്ടുതന്നെ കൂടുതൽ ശുദ്ധവായു ഇവിടെ ആവശ്യവുമാണ്. കഴിഞ്ഞ ഡിസംബറിൽ നടന്ന പാരിസ് ക്ലൈമറ്റ് കോൺഫറൻസിൽ ഇന്ത്യ അവതരിപ്പിച്ച പദ്ധതികളുടെ ഭാഗമായിട്ടായിരുന്നു ഈ മരംനടീൽ.

ഈ വർഷത്തെ ഭൗമദിനത്തിൽ ഇന്ത്യ ഒപ്പു വച്ച കരാറിൽ രാജ്യത്തിന്റെ 12 ശതമാനം ഭാഗത്ത് പുനർവനവൽക്കരണം നടത്താനായി 600 കോടി ഡോളർ ചെലവഴിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെ 2030 ആകുമ്പോഴേക്കും രാജ്യത്തിന്റെ 29 ശതമാനത്തോളം വനപ്രദേശമാക്കി മാറ്റുകയാണ് പദ്ധതി. ഇന്ത്യയെ കൂടാതെ ആഫ്രിക്കൻ രാജ്യങ്ങളുൾപ്പെടെ പല രാജ്യങ്ങളും വനസംരക്ഷണത്തിനും വനവൽക്കരണത്തിനുമുള്ള പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. 

Your Rating: