അച്ചൻകോവിലാറിലെ നിറം മാറ്റത്തിനു പിന്നിൽ വിഷ ആൽഗകൾ; മൽസ്യങ്ങൾക്കും ജലസസ്യങ്ങൾക്കും ആപത്ത്!

HIGHLIGHTS
  • മഞ്ഞ നിറത്തിനു പിന്നിൽ യുഗ്ലിനോഫൈറ്റ്സ് എന്ന ആൽഗ വിഭാഗത്തിലെ സൂക്ഷ്മ ജലസസ്യം
  • യൂഗ്ലിനോഫൈസിൻ എന്ന വിഷം ഉൽപാദിപ്പിക്കാൻ കഴിയുന്നവയാണ് ഈ ആൽഗകൾ
Toxic Algae  Spreading in River Achankovil
പത്തനംതിട്ട കല്ലറക്കടവില്‍ ജലോപരിതലത്തിൽ പടർന്ന് കിടക്കുന്ന ആൽഗ
SHARE

അച്ചൻകോവിലാറ്റിൽ ജലോപരിതലത്തിലെ മഞ്ഞ നിറത്തിനു പിന്നിൽ യുഗ്ലിനോഫൈറ്റ്സ് എന്ന ആൽഗ വിഭാഗത്തിലെ സൂക്ഷ്മ ജല സസ്യമെന്ന് പഠന റിപ്പോർട്ട്. ഈ സൂക്ഷ്മ വിഭാഗത്തിൽപ്പെടുന്ന യൂഗ്ലിന സാൻജൂനിയ, യൂഗ്ലിന അർക്യുവെർഡിസ്, ഫാക്കസ് കോർവിക്കോഡ എന്നിവയാണ് ഇതുവരെ കണ്ടെത്തിയത്. യൂഗ്ലിനോഫൈസിൻ എന്ന വിഷം ഉൽപാദിപ്പിക്കാൻ കഴിയുന്നവയാണ് ഈ ആൽഗകൾ. നദിയിലെ മൽസ്യ സമ്പത്തിനെയും മറ്റു ജല സസ്യങ്ങളെയും ഈ ആൽഗകൾ നശിപ്പിക്കും. 

Euglena-archaeoviridis
യൂഗ്ലിന അർക്യുവെർഡിസ്

ആൽഗകൾ ജലോപരിതലത്തിൽ പടർന്നാൽ, വെള്ളത്തിലേക്കുള്ള ഓക്സിജന്റെ വരവ് പൂർണമായും നിലയ്ക്കും. അതേസമയം, ബാക്ടീരിയയുടെ വളർച്ചയെ പ്രതിരോധിക്കുമെന്നതിനാൽ ഇവയ്ക്കു കാൻസറിനെ ചെറുക്കാൻ കഴിവുണ്ടെന്ന ഗുണവും ഉണ്ട്. നദിയിലെ താപനിലയും ലവണ സാന്ദ്രതയും ഉയർന്നതും സൂര്യന്റെ ചൂടുമാണ് ഈ ജലസസ്യത്തിന്റെ വളർച്ചയ്ക്കു കാരണം. 

Euglena-sanguinea
യൂഗ്ലിന സാൻജൂനിയ

ബ്രസീൽ, പോളണ്ട് എന്നീ രാജ്യങ്ങളിലെ നദികളിൽ ഈ ആൽഗ കണ്ടെത്തിയിട്ടുണ്ട്. കാഡ്മിയം, താലിയം, സിങ്ക്, ലെഡ് എന്നിവയുടെ സാന്നിധ്യമുള്ള ജലാശയങ്ങളിലാണ് ഈ ജല സസ്യം മുൻപ് കണ്ടെത്തിയത്. ഫിനോൾ, കളനാശിനി, കീടനാശിനി എന്നിവയാൽ മലിനപ്പെടുന്ന ജലത്തിൽ ഈ ആൽഗ വളരും. അച്ചൻകോവിലാറ്റിലെ ജലം മലിനപ്പെട്ടതിന്റെ തെളിവാണ് ഈ ആൽഗകളുടെ സാന്നിധ്യം. 

Phacus curvicauda
ഫാക്കസ് കോർവിക്കോഡ

എന്നാൽ, നദിയിലെ ജലത്തിൽ കുളിക്കുന്നവർക്ക് അനുഭവപ്പെടുന്ന ചൊറിച്ചിലിന് ഈ ആൽഗകൾ കാരണമല്ലെന്നും പഠനത്തിൽ പറയുന്നു. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ ബോട്ടണി വിഭാഗമാണ് അൽഗകൾ സംബന്ധിച്ചു പഠനം നടത്തിയത്. ഡോ.ബിനോയ് ടി.തോമസിന്റെ നേതൃത്വത്തിൽ ഡോ.വി.പി.തോമസ്, എം.വി.ഭാഗ്യ, എസ്.ടി.ശരണ്യമോൾ എന്നിവരാണ് പഠനം നടത്തിയത്. 

Toxic Algae  Spreading in River Achankovil
പത്തനംതിട്ട കല്ലറക്കടവില്‍ ജലോപരിതലത്തിൽ പടർന്ന് കിടക്കുന്ന ആൽഗ
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HABITAT & POLLUTION
SHOW MORE
FROM ONMANORAMA