കൊല്ലം ബീച്ചോ അതോ കുപ്പത്തൊട്ടിയോ?

Kollam Beach
SHARE

കൊല്ലം നഗരത്തിന്റെ മാലിന്യം പേറേണ്ട ദുരവസ്ഥയിൽ നിന്നു ബീച്ചിനു മോചനമില്ല. നിത്യേന നൂറു കണക്കിന് ആളുകൾ എത്തുന്ന കൊല്ലം ബീച്ചിന്റെ ഒരു ഭാഗം പൂർണമായും മാലിന്യം നിറഞ്ഞിരിക്കുകയാണ്. അവധിക്കാലം ആയതിനാൽ കൂടുതൽ സഞ്ചാരികൾ എത്തുന്നതും മാലിന്യത്തിന്റെ തോതു വർധിക്കാൻ കാരണമാകുന്നു. 

ഡിടിപിസിയുടെ നേതൃത്വത്തിൽ ബീച്ചിൽ ശൂചീകരണം നടത്തുന്നുണ്ടെങ്കിലും മാലിന്യം പൂർണമായും പ്രദേശത്തു നിന്നു നീക്കാൻ സാധിക്കുന്നില്ല. പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവു കൂടതലായതിനാൽ ഇതു ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് സമീപവാസികൾ പറയുന്നു.

മഴക്കാല പൂർവ ശൂചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി അടിയന്തര പ്രധാന്യം നൽകി ബീച്ച് വൃത്തിയാക്കണമെന്ന ആവശ്യം ശക്തമാണ്. മഴക്കാലം ആരംഭിച്ചാൽ പൂഴി നിറഞ്ഞ മണ്ണിൽ പ്ലാസ്റ്റിക് താഴ്ന്നു പോകാനുള്ള സാധ്യത കൂടുതലാണ് .ഇവ പിന്നീടു കടലിലേക്ക് ഒഴുകി പോകുന്നതു മൂലം ഗുരുതരമായ ജലക്ഷാമത്തിനും കടൽ മലീനികരണത്തിനും കാരണമാകും. 

‘ശുചിത്വ സാഗരം’ പദ്ധതിയുടെ ഭാഗമായി കടലിൽ നിന്നും തീരത്തു നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു റോഡ് നിർമാണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തി മാലിന്യത്തിന്റെ തോത് കുറയ്ക്കാൻ തീവ്രമായ ശ്രമങ്ങൾ നടക്കുമ്പോഴാണു ബീച്ചിൽ ഈ വിധം മാലിന്യം നിറയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HABITAT & POLLUTION
SHOW MORE
FROM ONMANORAMA