ADVERTISEMENT

സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്നു ഇപ്പോള്‍ യുക്രൈനില്‍ സ്ഥിതി ചെയ്യുന്ന ചെര്‍ണോബില്‍ എന്ന പ്രദേശം.  ചരിത്രത്തിലെ ഏറ്റവും വലിയ അണുവിസ്ഫോടനത്തിന്‍റെ ഇരയാണ് ചെര്‍ണോബില്‍ . 1986 ലാണ് ഇവിടത്തെ 4 നൂക്ലിയര്‍ റിയാക്ടറുളില്‍ ഒന്ന് പൊട്ടിത്തെറിച്ചത്. ഹിരോഷിമയല്‍ അമേരിക്ക വിക്ഷേപിച്ച ആറ്റം ബോബിലും 400 ഇരട്ടിയിലധികം റേഡിയേഷനാണ് ചെര്‍ണോബിലില്‍ ഉണ്ടായത്. കാലക്രമേണ അണുവികരണതതിന്‍റെ അളവു കുറഞ്ഞെങ്കിലും ഇപ്പോഴും അണുവികരണം ബാധിച്ച ചില മേഖലകളിലെങ്കിലും അതിശക്തമായ റേഡിയേഷന്‍ നിലനില്‍ക്കുന്നു എന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ പഠനത്തില്‍ ഇത്തരത്തില്‍ കടുത്ത അണുവികരണമുള്ള പുതിയ ചില മേഖലകള്‍ കൂടി ചെര്‍ബോബിലില്‍ കണ്ടെത്തുകയുണ്ടായി.

Chernobyl

ലൈറ്റ് ഡിറ്റക്ഷന്‍ റെയ്ഞ്ചിങ് എന്ന റഡാര്‍ സംവിധാനമുള്ള ഡ്രോണ്‍ ഉപോഗിച്ചായിരുന്നു ചെര്‍ണോബില്‍ മേഖലയെ നിരീക്ഷിച്ചത്. പ്രദേശത്തേക്ക് മൃഗങ്ങളും മറ്റും മടങ്ങിയെത്തിയ സാഹചര്യത്തിലും റേഡിയേഷന്‍ കുറഞ്ഞ പ്രദേശത്തേക്ക് വിനോദ സഞ്ചാരികളെ പ്രവേശിപ്പിച്ചു തുടങ്ങിയതോടെയുമാണ് ചെര്‍ണോബിലിലെ അണുവികരണം വിശദമായി വിലയിരുത്താന്‍ ഗവേഷകര്‍ തീരുമാനിച്ചത്. ഇതിന്‍റെ ഭാഗമായിട്ടാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള പഠനം നടത്തിയതും.

ലിഡാര്‍ അഥവാ ലൈറ്റ് ഡിറ്റക്ഷന്‍ റെഞ്ചിങ് ആണവ വികിരണമുള്ള പ്രദേശങ്ങളുടെ 3ഡി മാതൃക രൂപപ്പെടുത്താന്‍ സഹായിക്കും. കൂടാതെ ഡ്രോണിലുള്ള ഗാമാ റേ സ്പെക്ടോമീറ്റര്‍ ആണവ വികിരണവും അളക്കും. ഇവ രണ്ടും ഘടിപ്പിച്ച റോട്ടറി വിങ് ഡ്രോണ്‍ ചെര്‍ബോലിലെ ആണവ വികിരണം നിലനില്‍ക്കുന്ന പ്രദേശങ്ങളോട് വളരെ ചേര്‍ന്നു പറന്നാണ് പ്രദേശത്തെ ആണവ വികിരണത്തെക്കുറിച്ചുള്ള പുതിയ മാപ്പ് തയ്യാറാക്കാന്‍ ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്. 

പൊട്ടിത്തെറിച്ച റിയാക്ടറില്‍ നിന്ന് ഏതാണ്ട് 13 കിലോമീറ്റര്‍ അകലെ വച്ചാണ് ഡ്രോണ്‍ നിരീക്ഷണം തുടങ്ങിയത്. ഇവിടെ നിന്ന് അപകടം നടന്ന പ്രദേശത്തിന് അര മൈല്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന റെഡ് ഫോറസ്റ്റ് എന്നു വിളിക്കുന്ന പ്രദേശം വരെ നിരീക്ഷണം തുടര്‍ന്നു. ആണവ അപകടത്തെ തുടര്‍ന്നുണ്ടായ വികിരണമേറ്റ് ഇലകള്‍ ചുവന്നു പോയ മരങ്ങളാണ് ഈ പ്രദേശത്തു മുഴുവന്‍. ഇതോടെയാണ് ഈ വനത്തിന് റെഡ് ഫോറസ്റ്റ് എന്ന പേരു വീണതും.

Chernobyl's Red Forest

ഈ പ്രദേശത്താണ് ഇപ്പോഴും ഉയര്‍ന്ന തോതില്‍ വികിരണം ഉണ്ടാകുന്ന മേഖലകള്‍ കണ്ടെത്തിയതും. മണിക്കൂറില്‍ 1.2 മില്ലി സിവേര്‍ട്സ് എന്നയളവില്‍ വരെ റേഡിയേഷന്‍ ഉണ്ടാകുന്ന മേഖലകള്‍ റെഡ് ഫോറസ്റ്റില്‍ കണ്ടെത്തി. ഇപ്പോഴും ഏതാനും മണക്കൂറുകള്‍ക്കുള്ളില്‍ മനുഷ്യനെ കൊല്ലാന്‍ പോന്ന അളവാണിത്. അപകടം നടന്ന സമയത്ത് ചോര്‍ന്ന അണു ഇന്ധനം വീണ മണ്ണും മറ്റും ഇട്ടിരിക്കുന്ന ഗോഡൗണുകളാണ് ഇതില്‍ പലതും. ഇവയില്‍ ഈ ശക്തിയുള്ള റേഡിയേഷന്‍ ഇനിയും ദശാബ്ദങ്ങള്‍ നീണ്ടു നില്‍ക്കുമെന്നാണ് കരുതുന്നത്. 

ചരിത്രത്തിലെ മനുഷ്യ നിര്‍മിത അപകടങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന പേരുകളിലൊന്നാണ് ചെര്‍ണോബില്‍ ആണവ ദുരന്തം. 1986 ല്‍ അന്ന് സോവിയറ്റ് യൂണിയന്‍റെ ഭാഗായിരുന്ന ചെര്‍ണോബിലിലെ ആണവനിലയത്തില്‍ നിന്ന് ശക്തമായ ചോര്‍ച്ചയുണ്ടാവുകയായിരുന്നു. കടുത്ത അണുപ്രസരണത്തെ തുടര്‍ന്ന് അവിടം വാസയോഗ്യമല്ലാതായി തീര്‍ന്നു.  മനുഷ്യര്‍ കൂട്ടത്തോടെ കുടിയൊഴിഞ്ഞു പോയി. ഒപ്പം വന്യമൃഗങ്ങളും. അപകടത്തില്‍ മരിച്ചത് 31 പേരാണെങ്കിലും ഇന്നും അണുപ്രസരണമേറ്റത്തിന്‍റെ പരിണിത ഫലങ്ങളുമായി ദുരിതം അനുഭവിക്കുന്നവര്‍ നിരവധിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com