കടലിൽ പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാൻ ജി20 കരാർ

plastic-pollution
SHARE

കടലിലെ പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാൻ ജി20 കരാർ. ഗ്രൂപ്പ് 20 കൂട്ടായ്മയിലെ രാജ്യങ്ങളിലെ ഊർജ, പരിസ്ഥിതി മന്ത്രിമാർ രണ്ടു ദിവസം ജപ്പാനിൽ ചേർന്ന യോഗത്തിലാണു പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാനുള്ള കരാർ സംബന്ധിച്ചു ധാരണയായത്.

കരാറനുസരിച്ച് ജി 20 അംഗരാജ്യങ്ങളെല്ലാം  പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാൻ ഉത്തരവാദിത്തമുള്ളവരായിരിക്കും. എന്നാൽ പ്രായോഗികമായി ഇതെങ്ങനെ നടപ്പാക്കും എന്നതു സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല. വർഷത്തിലൊരിക്കൽ ഈ കാര്യത്തിലെ പുരോഗതി അവലോകനം ചെയ്യാൻ ജി 20 അംഗരാജ്യങ്ങൾ യോഗം ചേരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HABITAT & POLLUTION
SHOW MORE
FROM ONMANORAMA