ADVERTISEMENT

ഡൽഹി നഗരത്തിനു ശ്വാസം നേരെ വീഴുന്നു. അന്തരീക്ഷ വായു നിലവാരം വളരെ മോശം അവസ്ഥയിൽ മെച്ചപ്പെട്ട് മോശം അവസ്ഥയിലെത്തി. കാറ്റ് ശക്തമായതും കഴിഞ്ഞ ദിവസം പെയ്ത മഴയുമാണു പൊടിയൊതുങ്ങാൻ സഹായിച്ചത്. 

വെള്ളിയാഴ്ച അന്തരീക്ഷ വായുനിലവാര സൂചിക (എക്യുഐ) 330 ആണു രേഖപ്പെടുത്തിയത് (വളരെ മോശം). ഇന്നലെയതു 283 (മോശം) എന്ന നിലയിലെത്തി. നഗരത്തിലെ വായുനില പരിശോധിക്കുന്ന കേന്ദ്രങ്ങളിലെല്ലാം മികച്ച നിലയാണു രേഖപ്പെടുത്തിയത്. 

നിയന്ത്രണമില്ലാതെ 3 ദിനങ്ങൾ

ഇന്നു മുതൽ 3 ദിവസത്തേക്ക് ഒറ്റ– ഇരട്ട വാഹന നിയന്ത്രണമില്ല. ഞായറാഴ്ച നേരത്തെ തന്നെ വാഹന നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഗുരു നാനാക്ക് ജയന്തി കണക്കിലെടുത്താണു നാളെയും  ചൊവ്വയും  നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയത്. അതായത് ബുധനാഴ്ചയാണ്  ഇനി നിയന്ത്രണമുള്ളത്. അന്ന് ഇരട്ട അക്ക വാഹനങ്ങൾക്കാണു നിയന്ത്രണം. 

വിലക്ക് 11 വരെ

പെട്രോളിയം ഇന്ധനങ്ങൾ ഉപയോഗിച്ചു പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തന വിലക്ക് 11 വരെ നീട്ടി. കരിങ്കൽ ക്വാറികൾക്കും  വിലക്കുണ്ട്.അന്തരീക്ഷ മലിനീകരണത്തിന്റെ സാഹചര്യത്തിൽ സുപ്രീം കോടതി നിയോഗിച്ച ഇപിസിഎയുടേതാണു ഇടപെടൽ. മലിനീകരണം രൂക്ഷമായതോടെ  നഗരത്തിലെ നിർമാണ പ്രവർത്തനങ്ങൾ തിങ്കളാഴ്ച്ച മുതൽ വിലക്കിയിരുന്നു. നിർമാണങ്ങൾക്കുള്ള നിയന്ത്രണം പിൻവലിച്ചെങ്കിലും വ്യവസായ ശാലകൾക്ക് അനുമതി നൽകിയിട്ടില്ല. 

English Summary: Delhi Air Quality Remains Poor As Capital Experiences Cold

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com