ന്യൂസീലൻഡിനെ ഭയപ്പെടുത്തി തെരുവിൽ നിറയുന്നത് ഓറഞ്ച് പുക, കാരണം?

New Zealand Town Blanketed By Australian Bushfire Smoke
SHARE

പ്രേതകഥകളെ അനുസ്മരിപ്പിക്കും വിധം ഓറഞ്ച് നിറത്തിലുള്ള കനത്ത പുകയാൽ മൂടപ്പെട്ടിരിക്കുന്ന ന്യൂസിലൻഡിലെ ഒരു തെരുവിന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ ഇതിനു പിന്നിലെ കാരണമാണ് ഏറെ ഭയപ്പെടുത്തുന്നത്. ഓസ്ട്രേലിയയിൽ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന കാട്ടുതീയുടെ ഫലമാണ് ഇൗ പ്രതിഭാസം.

രണ്ടായിരം കിലോമീറ്ററുകളോളം സമുദ്ര പ്രതലത്തിലൂടെ നീങ്ങിയെത്തിയ ഈ പുകപടലം ഓസ്ട്രേലിയയിലെ കാട്ടുതീയുടെ ഭീകരതയാണ് വെളിവാക്കുന്നത്. ചാരം നിറഞ്ഞ പുകയാണ് ന്യൂസീലൻഡിലെ ഡുനെടിൻ നഗരത്തിൽ ദൃശ്യമായത്. ഡുനെടിന്നിൽ താമസിക്കുന്ന ടൈലർ ക്രിസ്മസ് എന്ന വ്യക്തിയാണ് പുകപടലം മൂടിയ നഗരത്തിൻറെ ദൃശ്യം പകർത്തിയത്.തെരുവിലെ വാഹനങ്ങളിലെല്ലാം ചാരം മൂടിയിരുന്നതായി അദ്ദേഹം പറഞ്ഞു. ചാരവും പൊടിയും കലർന്ന പുക ശ്വസിച്ചതോടെ നിരവധിപേർക്ക് ശ്വാസതടസവും  നേരിട്ടിരുന്നു. 

ഓസ്ട്രേലിയയിലെ കാട്ടുതീയിൽ ഇതുവരെ 500 ദശലക്ഷത്തോളം മൃഗങ്ങൾക്കും 18 മനുഷ്യർക്കും ജീവൻ നഷ്ടപ്പെട്ടതായാണ് നിലവിലെ കണക്കുകൾ. എന്നാൽ തീ ഇനിയും നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിൽ മരണനിരക്കുയരാനാണ് സാധ്യതയെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു.

English Summary: New Zealand Town Blanketed By Australian Bushfire Smoke

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ