പയസ്വിനി പുഴയ്ക്ക് ഭീഷണിയായി പ്ലാസ്റ്റിക് ചാക്കുകള്‍!

 plastic sacks into this choking Payaswini river
SHARE

താല്‍ക്കാലിക തടയണകള്‍ നിര്‍മിക്കാനായി കൊണ്ടുവന്ന പ്ലാസ്റ്റിക് ചാക്കുകള്‍ കാസര്‍കോട്ടെ പയസ്വിനി പുഴയ്ക്ക് ഭീഷണിയാകുന്നു. വേലിയേറ്റ സമയത്ത് കടലില്‍ നിന്ന് ഉപ്പുവെളളം കയറാതിരിക്കാനായി താല്‍ക്കാലിക തടയണകള്‍ നിര്‍മിക്കാന്‍ കൊണ്ടുവരുന്ന പ്ലാസ്റ്റിക് ചാക്കുകളാണ് ജലസേചന അതോറിറ്റിയുടെ അനാസ്ഥമൂലം പുഴയുടെ അടിത്തട്ടിലടക്കം വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്നത്. 

കാസര്‍കോട് നഗരത്തിലേക്കും സമീപപ്രദേശങ്ങളിലേക്കുമടക്കം കുടിവെളളമെത്തിക്കുന്നതിനായി നിര്‍മിച്ച  ബാവിക്കര സംഭരണിയില്‍ വേലിയേറ്റ സമയത്ത ‌് ഉപ്പുവെളളം കയറാതിരിക്കാനാണ് ഇത്തരത്തില്‍ പയസ്വനിപുഴയില്‍ വര്‍ഷങ്ങളായി പ്ലാസ്റ്റിക് ചാക്കുകള്‍ കൊണ്ട് താല്‍ക്കാലിക തടയണകള്‍ നിര്‍മിക്കുന്നത്. പ്ലാസ്റ്റിക് ചാക്കുകളില്‍ മണ്ണും മണലും നിറച്ചാണ് ഒരോ തവണയും തടയണകളുടെ നിര്‍മാണം. 

നിര്‍മിക്കുന്നത് താല്‍ക്കാലിക തടയണകളായതുകൊണ്ടുത്തന്നെ അടുത്ത വേലിയേറ്റ സമയത്ത് നടക്കുന്ന തടയണനിര്‍മാണത്തിനൊപ്പം കഴിഞ്ഞ വര്‍ഷത്തെ തടയണനിര്‍മാണത്തിനായി ഉപയോഗിച്ച ചാക്കുകള്‍ നീക്കം ചെയ്യണമെന്നുണ്ട്. എന്നാല്‍ 1986മുതല്‍ പയസ്വനി പുഴയില്‍  ഇത്തരത്തില്‍ പ്ലാസ്റ്റിക് ചാക്കുകള്‍ ഉപയോഗിച്ച്  തടയണകള്‍ നിര്‍മിക്കുന്നുണ്ടെങ്കിലും ഒറ്റതവണപോലും കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക് ചാക്കുകള്‍ നീക്കം ചെയ്യാനുളള  നടപടികള്‍ അധികൃതര്‍ കൈക്കൊണ്ടിട്ടില്ല.  ഇതുമൂലം പുഴയില്‍ ഇരുപതടി താഴ്ചയിലാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തടയണ നിര്‍മിക്കാനായി കൊണ്ടുവന്ന ചാക്കുകളുടക്കം കെട്ടിക്കിടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. 

വേലിയേറ്റ സമയത്ത് കടലി‍ല്‍ നിന്ന് പയസ്വിനി പുഴയിലേക്ക് ഉപ്പുവെളളം കയറാതിരിക്കാനായി നിര്‍മിക്കുന്ന സ്ഥിരം തടയണയുടെ നിര്‍മാണം ഇൗ വര്‍ഷം പൂര്‍ത്തിയാകും. എങ്കിലും വരുന്ന മഴക്കാലത്തിന് മുന്‍പ് നിലവില്‍ പുഴയില്‍ കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക് ചാക്കുകള്‍ പൂര്‍ണമായും നീക്കം ചെയ്യാനുളള നടപടികള്‍ വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുെട ആവശ്യം. 

​English Summary: The govt has officially dropped plastic sacks into this choking Payaswini river

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA