ചൈനയുടെ മാരക മലിനീകരണ ‘പുതപ്പ്’ കുറഞ്ഞു; ഇത്രയും അതിശയം ആദ്യമെന്ന് നാസ!

China pollution clear amid slowdown
SHARE

കൊറോണ വൈറസ് ഭീതി പടർന്നു പിടിക്കുന്ന ചൈനയിൽ അന്തരീക്ഷ മലിനീകരണത്തിന്റെ തോതിൽ വൻ കുറവ് രേഖപ്പെടുത്തുന്നതായി റിപ്പോർട്ടുകൾ.അന്തരീക്ഷത്തിലെ നൈട്രജൻ ഡയോക്സൈഡിന്റെ അളവിൽ വലിയ കുറവു വരുന്നതായി നാസയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് ബാധ മൂലം ചൈനയുടെ സാമ്പത്തിക മേഖലയടക്കം മന്ദഗതിയിലാണ്. ഇതുമൂലമാണ് മലിനീകരണത്തിന്റെ തോതും കുറഞ്ഞത്.

കൊറോണാ വൈറസ് പടരുന്നത് നിയന്ത്രിക്കാൻ ചൈനയിലെ ഫാക്ടറികളും ഉൽപാദന യൂണിറ്റുകളുമെല്ലാം അടച്ചിട്ട അവസ്ഥയിലാണ്. നിരത്തിൽ വാഹനങ്ങളോടുന്നതും വളരെ വിരളമാണ്. ഇതുമൂലമാണ് ഫാക്ടറികളിൽ നിന്നും വാഹനങ്ങളിൽ നിന്നും പുറത്തു വരുന്ന നൈട്രജൻ ഡയോക്സൈഡിന്റെ അളവിൽ കുറവുണ്ടായിരിക്കുന്നത്.

nasa-images-chinas-air-pollution-decreased-amid-coronavirus-measures1

2019 ജനുവരി ഫെബ്രുവരി മാസങ്ങളിലെയും 2020 ആദ്യമാസങ്ങളിലെയും അന്തരീക്ഷ മലിനീകരണം താരതമ്യം ചെയ്തതിൽ നിന്നുമാണ്  ഇത് കണ്ടെത്തിയത്. ചൈനയിൽ എൺപതിനായിരത്തിൽ പരം ആളുകളിൽ കൊറോണ സ്ഥിരീകരിക്കുകയും ദശലക്ഷക്കണക്കിന് ആളുകൾ നിരീക്ഷണത്തിലുമാണ്. ഇതോടെ വാഹന ഗതാഗതത്തിൽ കാര്യമായ കുറവ് വരികയും വാണിജ്യ കേന്ദ്രങ്ങളിൽ ഭൂരിഭാഗവും അടച്ചിടുകയും ചെയ്തു. 

ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു പ്രദേശത്തെ അന്തരീക്ഷ മലിനീകരണം ഇത്രയും അതിശയിപ്പിക്കുന്ന തോതിൽ കുറയുന്നത് ആദ്യമാണെന്ന് നാസയിലെ ഗവേഷകയായ ഫെയ് ലീയു പറയുന്നു. 2008ലെ സാമ്പത്തിക മാന്ദ്യമുണ്ടായ സമയത്തും മലിനീകരണത്തിന്റെ അളവിൽ കുറവ് വന്നിരുന്നുവെങ്കിലും അത് ക്രമേണ കുറഞ്ഞു വന്ന ഒരു പ്രക്രിയയായിരുന്നു. മലിനീകരണത്തിന്റെ അളവ് ദീർഘനാൾ കുറഞ്ഞുനിൽക്കുന്നത് ഇതാദ്യമാണെന്നും അവർ വ്യക്തമാക്കി.

English Summary: Coronavirus: Nasa images show China pollution clear amid slowdown

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HABITAT & POLLUTION