ADVERTISEMENT

മഹാമാരികൾ പെട്ടെന്ന് മനുഷ്യനെ കൊല്ലുമ്പോൾ വായു മലിനീകരണം ആളെ കൊല്ലുന്നത് പതിയെ ആയിരിക്കും. പലപ്പോഴും കാരണം മലിനീകരണം ആണെന്നറിയാതെ തന്നെ.

വായു മലിനീകരണം - ഒറ്റനോട്ടത്തില്‍ 

1. ലോകമെമ്പാടുമായി ഏകദേശം 7 ദശലക്ഷം മനുഷ്യരാണ് പ്രതിവര്‍ഷം വായുമലിനീകരണം മൂലം അകാലചരമമടയുന്നത്. ഇതില്‍  പകുതിയിലധികം ഏഷ്യ-പസഫിക് മേഖലയിലാണ്.

2. 92 ശതമാനത്തോളം വരുന്ന ലോകജനത ശുദ്ധവായു ശ്വസിക്കാന്‍ ഭാഗ്യമില്ലാത്തവരാണ് .

3. ഇന്ത്യയില്‍ 13 ശതമാനം മരണങ്ങള്‍ക്ക് കാരണം വായു മലിനീകരണമാണ്.

4. ഡല്‍ഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ ഈ ദുരിതത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു.

5. നമ്മുടെ വായുവിനെ  ശുദ്ധമാക്കാന്‍ കഴിഞ്ഞാല്‍ ഒരു ഇന്ത്യക്കാരന്റെ  ആയുര്‍ ദൈര്‍ഘ്യം  1.7 വര്‍ഷം വര്‍ദ്ധിക്കും.

6. 2017-ല്‍  ഇന്ത്യയിലെ മരണങ്ങളുടെ 12.5 ശതമാനം മലിനവായു മൂലം  ഇതില്‍  51.4 ശതമാനവും എഴുപതു വയസ്സില്‍ താഴെയുള്ളവര്‍ 

7. 76.8 ശതമാനം ആളുകളും ശ്വസിക്കുന്നത് നിര്‍ദ്ദേശിച്ചിരിക്കുന്ന ഗുണമേന്മ മാനദണ്ഡത്തിന്  താഴെ മാത്രം ശുദ്ധമായ വായു

8. വായു മലിനീകരണം  മൂലമുള്ള മരണങ്ങളില്‍

29.3%  -  ശ്വാസകോശ അണുബാധ

29.2% - ക്രോണിക് ഒബ്‌സ്ട്രക്ടീവ്പള്‍മണറി ഡിസീസ് (CPOD)

23.8% - ഹൃദയ സംബന്ധമായ  രോഗം

7.5% - മസ്തിഷ്‌കാഘാതം 

6.9% - പ്രമേഹം

1.8% - ശ്വാസകോശ അര്‍ബുദം

1.5% - കാറ്ററാക്റ്റ് (Cataract)

9. 2017-ല്‍  വായുമലിനീകരണം മൂലമുള്ള മരണങ്ങളില്‍ 40 ശതമാനവും ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്ന് 

നമ്മുടെ നഗരങ്ങളിലെ ജീവവായു

1. 2015-ല്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയിലെ 102 നഗരങ്ങള്‍, അന്തരീക്ഷവായുവിന്റെ ഗുണമേന്മ  മാനദണ്ഡത്തിന് പുറത്ത് (Non-attainment cities)

2. 2018-ലെ ലോകാരോഗ്യ സംഘടനയുടെ പഠനപ്രകാരം ലോകത്തിലെ  ഏറ്റവും മലിനമായ അന്തരീക്ഷമുള്ള 20 നഗരങ്ങളില്‍ 14 എണ്ണം  ഇന്ത്യയില്‍

3. 2017-ല്‍ മാത്രം 1.24 ദശലക്ഷം ഇന്ത്യക്കാര്‍ വായു മലിനീകരണവുമായി  ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളാല്‍ മരണമടഞ്ഞു. ഇതില്‍ 0.67 ദശലക്ഷം ബാഹ്യ അന്തരീക്ഷ മലിനീകരണം കാരണവും. ബാക്കിയുള്ളവ ഗാര്‍ഹിക വായു മലിനീകരണം കാരണവും.

4. അന്തരീക്ഷ വായു മലിനീകരണ പ്രശ്‌നം ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ബീഹാര്‍, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൂടുതല്‍

5. ഗാര്‍ഹിക വായു മോശമായിരിക്കുന്നതില്‍ ബീഹാര്‍, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഒഡീഷ,  ഉത്തരാഖണ്ഡ് എന്നിവ. 

6. പത്തുലക്ഷത്തിലധികം ജനസംഖ്യയുള്ള 46 നഗരങ്ങളിലെ  അന്തരീക്ഷ സൂക്ഷ്മകണികാ പദാര്‍ത്ഥങ്ങളുടെ (particulate matter) അളവനുസരിച്ച് ഗാസിയാബാദ്,  ലക്‌നൗ, വാരണാസി, ഡല്‍ഹി, ധന്‍ബാദ്, കാണ്‍പൂര്‍, ആഗ്ര, ജോധ്പൂര്‍ എന്നീ നഗരങ്ങള്‍ വായു മലിനീകരണത്തില്‍ മുന്‍പില്‍

7. ഇന്ത്യയിലെ നഗരവാസികളില്‍ 40 ശതമാനവും, പത്തുലക്ഷത്തിലധികം  ജനസംഖ്യയുള്ള 44 നഗരങ്ങളില്‍. വായുമലിനീകരണം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് അധികം ഇരയാവുന്നത് ഇവര്‍.

8. വായുമലിനീകരണം കാരണമെന്ന് പറയാവുന്ന മരണനിരക്കില്‍ (ജനസംഖ്യയുടെ പതിനായിരത്തിലൊന്ന്  എന്ന കണക്കില്‍) ചത്തീസ്ഗഢ്, രാജസ്ഥാന്‍, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവര്‍ മുന്‍പില്‍. മരണനിരക്ക്  യഥാക്രമം  121.64, 112.05, 106.04, 100.1 എന്നിങ്ങനെ. 

9. കേരളത്തില്‍ വായു മലിനീകരണം മൂലമുള്ള മരണ നിരക്ക് - 79.3 (പതിനായിരത്തിലൊന്ന് എന്ന കണക്കില്‍).

(കണക്കുകൾക്ക് കടപ്പാട് CSE, New Delhi)

അന്തരീക്ഷം മുതല്‍ ബഹിരാകാശം വരെ

അന്തരീക്ഷമലിനീകരണമെന്നു പറയുമ്പോള്‍ അന്തരീക്ഷമെന്തെന്നറിയണം. ഭൂമിക്കു ചുറ്റുമുള്ള  വായുമണ്ഡലമാണ്  അന്തരീക്ഷം. ഏകദേശം 500-600 കിലോമീറ്റര്‍വരെ വ്യാപിച്ചു കിടക്കുന്ന അന്തരീക്ഷത്തെ ട്രോപോസ്ഫിയര്‍, സ്ട്രാറ്റോസ്ഫിയര്‍, മെസോസ്ഫിയര്‍, തെര്‍മോസ്ഫിയര്‍ എന്നിങ്ങനെ നാലു തലങ്ങളായി തിരിക്കാം.  ഭൂമിയോട്  ചേര്‍ന്നു കിടക്കുന്ന  കാലാവസ്ഥയെ ബാധിക്കുന്ന  ഘടകങ്ങളുള്ളതാണ് ട്രോപ്പോസ്ഫിയര്‍. മൊത്തം വായുവിന്റെ 75 ശതമാനം   മാസും  ഇവിടെയാണ്. ഇവിടെ  ഉയരം കൂടുന്തോറും  താപനിലയില്‍ ഒരു കിലോമീറ്ററിന്  5-8oC എന്ന നിലയില്‍ കുറവു വരുന്നു.  10 മുതല്‍ 18 കിലോമീറ്റര്‍ ഉയരത്തിലാണ്  ട്രോപ്പോസ്ഫിയര്‍. ഇവിടെ താപനില 15-56o സെല്‍ഷ്യസ് പരിധിയില്‍ ആണ്. നൈട്രജന്‍, ഓക്‌സിജന്‍, ഹൈഡ്രജന്‍,  കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് എന്നിവയാണ്  മുഖ്യ ഘടകങ്ങള്‍. ട്രോപ്പോസ്ഫിയറിനു മീതെ 50 കിലോമീറ്റര്‍ വരെ സ്ട്രാറ്റോസ്ഫിയര്‍ എന്നു വിളിക്കപ്പെടുന്ന  ഭാഗമാണ്. ഇവിടെ താപനിലയില്‍ വര്‍ദ്ധനവുണ്ടാകുന്നു.  സൂര്യനില്‍ നിന്നു  വരുന്ന അള്‍ട്രാവയലറ്റ് രശ്മികളെ  ആഗിരണം ചെയ്യുന്ന  ഓസോണ്‍ പാളി ഇവിടെയാണ്. അടുത്തതായി  വരുന്ന  മെസോസ്ഫിയറില്‍ താപനില കുറഞ്ഞ് -95o സെല്‍ഷ്യസ് വരെയെത്തുന്നു.  ഇനി വരുന്ന തെര്‍മോസ്ഫിയറിന്റെ മുകളിലുള്ള അയണോസ്ഫിയറില്‍ വായു അയോണീകൃതാവസ്ഥയിലാണ്. ഇതിനപ്പുറത്തുള്ള എക്‌സോസ്ഫിയറില്‍ വായു നാമമാത്രമാകുകയും ബഹിരാകാശത്തിന് തുടക്കമാവുകയും ചെയ്യുന്നു. 

അന്തരീക്ഷ (വായു) മലിനീകരണം

പരിസ്ഥിതിയുടെ വിവിധ ഘടകങ്ങളില്‍  മലിനമാക്കപ്പെടുന്ന വായു മനുഷ്യന്റെ  ആരോഗ്യത്തെയും, ജീവിത ഗുണനിലവാരത്തെയും നേരിട്ടു ബാധിക്കുന്നു.  

മലിനീകരണ ഉറവിടങ്ങളെ അറിയുക

∙  ഫോസില്‍ ഇന്ധനങ്ങളുടെ ജ്വലനം

∙  താപോര്‍ജ്ജ നിലയങ്ങള്‍

∙  രാസ, ഇലക്‌ട്രോണിക്, ടെക്‌സ്റ്റൈല്‍, ഉരുക്ക് വ്യവസായങ്ങള്‍

∙  സസ്യങ്ങളുടെയും ജന്തുക്കളുടെയും ജ്വലനം

∙  മോട്ടോര്‍ വാഹനങ്ങള്‍ അന്തര്‍  ദഹന യന്ത്രങ്ങള്‍, വിമാനങ്ങള്‍

∙  അഗ്നിപര്‍വ്വതം, കാട്ടു തീ, പൊടിക്കാറ്റ്

∙  കാര്‍ബണ്‍ അടങ്ങിയ വസ്തുക്കളുടെ ക്ഷയം

മുഖ്യ മാലിന്യങ്ങള്‍

∙  കാര്‍ബണ്‍, നൈട്രജന്‍, സള്‍ഫര്‍, ഓക്‌സൈഡുകള്‍

∙  ഹൈഡ്രോകാര്‍ബണുകള്‍

∙  ഇലക്‌ട്രോണിക് മാലിന്യം

∙  റേഡിയോ ആക്ടീവ് വികിരണം

∙  ക്ലോറോ ഫ്‌ളൂറോ കാര്‍ബണുകള്‍

∙  ക്ലോറിന്‍,  ഫ്‌ളൂറിന്‍ തുടങ്ങിയ വാതകങ്ങള്‍

∙  സള്‍ഫ്യൂറിക്, കാര്‍ബോണിക് ആസിഡുകള്‍

∙  ലോഹങ്ങളുടെ അംശം (Traces of metals)

∙  സൂക്ഷ്മ കണികകള്‍ (Particulate matter)

∙  ക്ഷാരധൂളി (fly ash)

∙  കരിപ്പൊടി (Soot)

∙  പുക

∙  ആസ്ബസ്റ്റോസ്, പരുത്തി

∙  സൂക്ഷ്മകണികകള്‍, നൈട്രജന്‍, ഓക്‌സൈഡ്, ഓസോണ്‍ എന്നിവ  ഇന്ത്യയിലെ  പുതുതായി  ഉയര്‍ന്നുവരുന്ന വായു മാലിന്യങ്ങള്‍.

ദൂഷ്യഫലങ്ങളേറെ

ശ്വാസകോശ രോഗങ്ങള്‍, ലുക്കീമിയ, മറ്റു ക്യാന്‍സറുകള്‍, ത്വക്ക് രോഗങ്ങള്‍, നാഡീസംബന്ധമായ  രോഗങ്ങള്‍ അന്ത:സ്രാവി ഗ്രന്ഥികളുടെ പ്രവര്‍ത്തന വൈകല്യങ്ങള്‍ തുടങ്ങിയ നിരവധി  ആരോഗ്യപ്രശ്‌നങ്ങള്‍  മനുഷ്യരിലുണ്ടാക്കുന്നു. സസ്യങ്ങളില്‍ പ്രകാശ സംശ്ലേഷണത്തെ തടസ്സപ്പെടുത്തുന്നു.  താജ്മഹല്‍പോലെ മാര്‍ബിള്‍ തുടങ്ങിയവകൊണ്ട് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് ഹാനികരം. ദീര്‍ഘകാലം പ്രകൃതിയില്‍ നിലനില്‍ക്കുന്ന  കാര്‍ബണിക മാലിന്യങ്ങളായ Persistent Organic Pollutants - (POPs) അതി മാരകം.

വേണം നിയന്ത്രണം

∙  വ്യവസായ അവശിഷ്ടങ്ങളില്‍ നിന്ന് സൂക്ഷ്മകണികകളെ അകറ്റണം. പുറത്തേക്കു വിടുന്ന  വാതകങ്ങളിലെ  അപകടകരമായ  വസ്തുക്കള്‍ തിരിച്ചെടുക്കാനുള്ള  സംവിധാനം

∙  സൗരോജ്ജ, ജൈവോര്‍ജ്ജ ഉപയോഗം 

∙  കാര്യക്ഷമമായ  യന്ത്രങ്ങള്‍

∙  വാഹനങ്ങളില്‍ ആന്റി പൊല്യൂഷന്‍ സംവിധാനം

∙  പ്രകൃതി വാതകം, സൗരോര്‍ജ്ജം, വൈദ്യുതി  വാഹനങ്ങള്‍

∙  പുകനിയന്ത്രിത അടുപ്പുകള്‍, ജൈവവാതക ഉപയോഗം

∙  വൃക്ഷങ്ങള്‍, ചെടികള്‍ എന്നിവ നട്ടുപിടിപ്പിക്കുക

∙  ലോകത്തെ പകുതിയോളം ഇലക്ട്രിക് വാഹനങ്ങളും, 99 ശതമാനം ഇലക്ട്രിക് ബസ്സുകളും സ്വന്തമായുള്ള ചൈന ഹരിത ഊര്‍ജ്ജമേഖലയില്‍ മികച്ച മുന്നേറ്റമാണ്  നടത്തിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com