ഡൽഹിയിലെ കനത്ത മൂടൽ മഞ്ഞിന് പിന്നിൽ? ഉത്തരം കണ്ടെത്തി ഗവേഷകർ!

Plastic Burning Main Reason Behind Visibility Reduction Over Delhi
SHARE

രാജ്യ തലസ്ഥാനമടക്കമുളള നഗരങ്ങളെ മൂടൽമഞ്ഞും അതിശൈത്യവും പിടിച്ചുലയ്ക്കുന്നത് ഇപ്പോൾ പതിവ് വാർത്തയാണ്. എന്നാൽ ഇതു സംബന്ധിച്ച പുതിയ കണ്ടെത്തലുമായി മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വന്നിരിക്കയാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണയും മൂടൽമഞ്ഞ് ഡൽഹിയിലും മറ്റ് വടക്കേന്ത്യൻ സംസ്ഥാനങ്ങളിലും രൂക്ഷമായതിന്റെ കാരണമാണ് റിപ്പോർട്ടിലുളളത്. റിപ്പോർട്ട് പ്രകാരം പ്ലാസ്റ്റിക്ക് അടങ്ങിയ സാമഗ്രികകൾ കത്തിക്കുന്നതാണ് മൂടൽമഞ്ഞിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 

പ്ലാസ്റ്റിക്ക് കത്തിക്കുമ്പോൾ പുറന്തളളപ്പെടുന്ന ഹൈഡ്രോക്ലോറിക്ക് ആസിഡ് പിന്നീട് ക്ലോറൈഡായി മാറി അന്തരീക്ഷ താപം കുറയ്ക്കുന്നു. ഇതാണ് മൂടൽമഞ്ഞിന്റെ രൂപീകരണത്തിനിടയാക്കുന്നതെന്നാണ് പഠനം. ഇലക്ട്രോണിക്ക് ഉപകരണങ്ങൾ ഉൾപ്പെട്ട ഖരമാലിന്യങ്ങളുടെ ശരിയായ സംസ്കരണത്തിനും ഡൽഹിയടക്കമുളള നഗരങ്ങൾ മുൻകയ്യെടുക്കണമെന്ന് പഠനം പറയുന്നു. അല്ലാത്ത പക്ഷം ഭാവിയിൽ ഗുരുതരമായ കാലാവസ്ഥാ വ്യതിയാനങ്ങളും ആരോഗ്യപ്രശ്നങ്ങളുമുണ്ടാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

English Summary: Plastic Burning Main Reason Behind Visibility Reduction Over Delhi: Study

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS