മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കി ചിറയിന്‍കീഴ് ഹാര്‍ബര്‍ പ്രദേശത്ത് കടൽ മാക്രികളുടെ വിളയാട്ടം. വലകള്‍ നശിപ്പിച്ചതു മൂലം കോടികളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. വലയെറിയുമ്പോള്‍ മീനിനുപകരം കിട്ടുന്നതത്രയും കടല്‍മാക്രികള്‍. കുടുങ്ങുന്ന കടല്‍മാക്രികള്‍ വല മുഴുവന്‍ കടിച്ചു നശിപ്പിക്കും. 25 ലക്ഷത്തോളം രൂപ വിലവരുന്ന നിരവധി താങ്ങ് വലകള്‍ ഇതിനകം നശിപ്പിക്കപ്പെട്ടു.
ജൂൺ മുതൽ നവംബർ വരെയുള്ള കാലയളവിലാണ് ഏറ്റവും കൂടുതല്‍ മീന്‍ കിട്ടുന്നത്. എന്നാൽ സീസണായിട്ടും കടൽ മാക്രി ശല്യം കാരണം പണിക്ക് പോകാൻ പറ്റാത്ത അവസ്ഥയിലാണ് തീരദേശവാസികൾ.ആഴക്കടൽ മത്സ്യബന്ധനത്തിനു ബോട്ടുകൾ മാറി വലിയ വെസലുകൾ വന്നതാണ് കടൽ മാക്രികൾ അധികരിക്കാൻ കാരണമെന്നും വാദമുണ്ട്. വെസലുകള്‍ക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. വല നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകാൻ നടപടി തുടങ്ങിയ ആവശ്യങ്ങളാണ് മത്സ്യത്തൊഴിലാളികള്‍ ഉന്നയിക്കുന്നത്.
English Summary: Sea Frog wreaks havoc damaging fishing nets