ഘാസിപൂരിലെ മാലിന്യ സംഭരണകേന്ദ്രത്തിൽ ഇന്നലെയുണ്ടായ തീപിടിത്തത്തിന് പിന്നാലെ ശ്വാസം മുട്ടി കിഴക്കൻ ഡൽഹി നിവാസികൾ. മാലിന്യമലയിൽ നിന്നുള്ള പുകയും അഴുക്കു വെള്ളവും മൂലം അസുഖബാധിതരായി കഴിയുകയാണ് പ്രദേശവാസികൾ. അതിർത്തി മേഖലയായതിനാൽ ഡൽഹി, യുപി സർക്കാരുകൾ തിരിഞ്ഞു നോക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. 70 ഏക്കറിൽ ആറ് നില കെട്ടിടത്തിന്റെ ഉയരത്തിൽ വ്യാപിച്ചു കിടക്കുന്ന മാലിന്യമല. ദിനം പ്രതി 700 ട്രക്ക് വേർതിരിക്കാത്ത മാലിന്യമാണ് ഗാസിപുരിൽ എത്തുന്നത്.
ഇത്തരത്തിൽ കുന്നുകൂടിയ ടൺ കണക്കിന് മാലിന്യത്തിനാണ് തീ പിടിച്ചത്. പുക നിറഞ്ഞതോടെ. ശ്വാസമെടുക്കാൻ പോലും പ്രദേശവാസികൾ ബുദ്ധിമുട്ടി. വേനൽക്കാലത്ത് ഇത്തരം തീപിടിത്തങ്ങൾ ആവർത്തിച്ചിട്ടും സർക്കാർ നടപടി എടുക്കുന്നിലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. മാലിന്യമല കുത്തബ് മിനാറോളം ഉയർന്നതോടെ അധിക്യതർ മനഃപൂർവം കത്തിച്ചതാണെന്ന് ആരോപിക്കുന്നവരും പ്രദേശവാസികൾക്കിടയിലുണ്ട്.
English Summary: Watch: Billows of Smoke Erupts as Delhi’s Ghazipur Landfill Continues to Rage