മാലിന്യസംസ്കരണ പ്രതിസന്ധിക്ക് പരിഹാരം; നഗരവാസികൾക്ക് മാതൃകയായി ‘ബൊക്കാഷി’

 Bokashi bin compost
SHARE

മാലിന്യസംസ്കരണത്തിനായി പുതിയ രീതി നടപ്പിലാക്കി 19 കാരിയായ മകളും അച്ഛനും. തിരുവനന്തപുരം വഴയില സ്വദേശിയായ മിഷേൽ മരിയയാണ് ഒരു വർഷത്തിലേറെയുള്ള പരിശ്രമത്തിനൊടുവിൽ പുതിയ രീതി അവതരിപ്പിച്ചത്. 90 കുടുംബങ്ങളിലാണ് ഇതോടെ മാലിന്യസംസ്കരണ പ്രതിസന്ധിക്ക് പരിഹാരമായത്.

നഗരവാസികൾക്ക് മാലിന്യം ഇന്നും ശാശ്വത പരിഹാരം കാണാത്ത ഒരു പ്രശ്നം തന്നെ. ഫ്ലാറ്റുകളിനാണെങ്കിൽ പ്രതിസന്ധി പിന്നെയും കൂടും. എന്നാൽ  മിഷേൽ മരിയയുടെ  പഠനങ്ങൾക്കും പരിശ്രമങ്ങൾക്കുമൊപ്പം ഐടി കൺസൾട്ടന്റായ പിതാവ് റിനോഷിന്റെ സഹായം കൂടിയായപ്പോൾ 90 കുടുംബങ്ങളിലാണ് മാലിന്യം ഒരു പ്രശ്നമല്ലാതായത്.ഫ്‌ളാറ്റിലെ ജൈവമാലിന്യം സംസ്കരിക്കുന്നത് വലിയ പ്രശ്നമായിരുന്നെന്നു മിഷേൽ പറയുന്നു. അങ്ങനെയാണ് ബൊക്കാഷി എന്ന രീതി പരീക്ഷിച്ചാലോ എന്ന ആലോചനയിലേക്കെത്തുന്നത്.

ജൈവമാലിന്യം ബക്കറ്റിൽ സൂക്ഷിച്ചു അതിലേക്ക് ബാക്ടീരിയ ചേർത്ത് വളമാക്കുന്ന രീതിയാണ് ബൊക്കാഷി.എന്നാൽ ഒരു വീട്ടിലെ മാലിന്യം മാത്രം ചെറിയ ബക്കറ്റിൽ വളമാക്കുന്ന ഈ രീതി 70 കുടുംബംങ്ങൾക്കായി ചെയ്യേണ്ടി വന്നപ്പോൾ തയാറെടുപ്പുകൾ ഏറെ വേണ്ടി വന്നു. 25 ദിവസം കൊണ്ട് കരിയില ചേർത്ത് വളമാക്കുന്ന രീതിക്ക് പുറമേ ഇവയെ എയറോബിക് ബിന്നിലേക്ക് മാറ്റുന്ന പുതിയ രീതിയാണ് മിഷേൽ പരീക്ഷിച്ചത്. 

എയ്റോബിക് ബിന്നിലെ മാലിന്യം 15 ദിവസം കൊണ്ട് വളമായി മാറും. വെറും ഒരു മാസം കൊണ്ട് വളമാകുന്നത് 1 ടൺ മാലിന്യം. ഇത് പൊടിക്കുന്നതിനായി പ്രത്യേക മെഷീനും പിന്നീട് തയാറാക്കി. പാക്കറ്റുകളിലാക്കിയ മാലിന്യം ഫ്ളാറ്റിലെ താമസക്കാർക്ക് തന്നെ സൗജന്യമായി നൽകുകയാണ്. പുതിയ ആശയങ്ങൾ കണ്ടെത്തുന്നതിനൊപ്പം തന്നെ അത് കൃത്യമായി നടപ്പിലാക്കുകകൂടി ചെയ്യുമ്പോൾ മാലിന്യപ്രശ്നം ഒരു പ്രശ്നമേയല്ലെന്ന് ഇവർ പറയുന്നു.

English Summary:  Bokashi bin compost

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS