പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്രത്യേക തരം സസ്യം തൃശൂര്‍ ചിമ്മിനി വന്യജീവി സങ്കേതത്തിൽ പടരുന്നു. ചിമ്മിനി ഡാം റിസര്‍വോയറിന്‍റെ 20 ഹെക്ടര്‍ പ്രദേശത്താണ് സസ്യം പടർന്ന് പന്തലിക്കുന്നത്. ഇവയെ നശിപ്പിക്കാൻ വനം വകുപ്പ് ശ്രമം തുടങ്ങി. സാന്ദിയം ഇന്‍ഡിക്കം എന്ന അധിനിവേശ സസ്യമാണ് ചിമ്മിനി ഡാം മേഖലയിൽ പടർന്നത്. പടര്‍ന്നിരിക്കുന്നത്. ഇത് സ്വാഭാവിക പുല്‍മേടുകള്‍ നശിക്കും .
വളരെ വേഗത്തിലാണ് ഇവയുടെ വളർച്ച. വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ ചെടി നശിപ്പിക്കൽ തുടരുകയാണ്. ചിമ്മിനി ഡാമിന്റെ വൃഷ്ടി പ്രദേശത്തോട് ചേർന്നാണ് സസ്യം വ്യാപിച്ചത്. ഈ ചെടികള്‍ വളര്‍ന്നാല്‍ പുല്‍മേടുകളുടെ അടിവേരിളകും. വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയെ ബാധിക്കും. മൃഗങ്ങളുടെ വരവും നിലയ്ക്കും. സന്യത്തിന്റെ വിത്ത് ജലത്തിലൂടെ ഒഴുകി വന്നതോ അല്ലെങ്കിൽ മൃഗങ്ങളുടെ ശരീരത്തില്‍ പറ്റിപ്പിടിച്ച് എത്തിയതോ ആകാമെന്ന് സംശയിക്കുന്നു.
English Summary: Invasive plant species are creeping into the area of Chimney Dam Reservoir