ADVERTISEMENT

കാർബൺ ഡയോക്സൈഡ് ഉൾപ്പെടെ വാതകങ്ങൾ പുറന്തള്ളി മലിനീകരണമുണ്ടാക്കുന്നവരിൽ ഏറ്റവും മുന്നിലുള്ളത് എണ്ണ, വാതക കമ്പനികൾ തന്നെയാണെന്നും അവർ കണക്കുകൾ കുറച്ചു കാണിക്കുകയാണെന്നും പരിസ്ഥിതി ഗവേഷകർ കണ്ടെത്തി. ഇത്തരം കമ്പനികൾ യഥാർഥത്തിൽ പുറന്തള്ളുന്നത് രേഖകളിൽ കാണിക്കുന്നതിന്റെ മൂന്നിരട്ടിയാണെന്നാണ് ഗവേഷകരും ഡേറ്റ അനലിസ്റ്റുകളും സർക്കാരിതര സംഘടനകളും ചേർന്നുള്ള ‘ക്ലൈമറ്റ് ട്രേസ്’ കൂട്ടായ്മ സമാഹരിച്ച വിവരങ്ങൾ വ്യക്തമാക്കുന്നത്. ക്ലൈമറ്റ് ട്രേസ് സ്ഥാപകാംഗമായ യുഎസ് മുൻ വൈസ് പ്രസിഡന്റ് അൽ ഗോർ ഈജിപ്തിൽ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിയിൽ ഇതിന്റെ സ്ഥിതിവിവരക്കണക്കുകൾ അവതരിപ്പിച്ചു.

എണ്ണക്കമ്പനികളിൽ നിന്ന് പിഴ ഈടാക്കണം

പെട്രോളിയം കമ്പനികളിൽനിന്നു നഷ്ടപരിഹാരം ഈടാക്കുന്നത് അടക്കം ആഗോള താപനം തടയാനുള്ള കർശന നടപടികൾക്ക് ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥ ഉച്ചകോടിയിൽ ആവശ്യമുയർന്നു. ഐക്യരാഷ്ട്ര സംഘടന മേധാവി അന്റോണിയോ ഗുട്ടെറസിനൊപ്പം വിവിധ രാഷ്ട്രനേതാക്കൾ ഇക്കാര്യമുന്നയിച്ചു. കാർബൺ ബഹിർഗമനത്തിലൂടെ ലാഭമുണ്ടാക്കുന്ന എണ്ണക്കമ്പനികളും ഏറ്റവും കൂടുതൽ അന്തരീഷ മലിനീകരണം ഉണ്ടാക്കുന്ന രാജ്യങ്ങളും ചേർന്നു കാലാവസ്ഥ ദുരന്തം നേരിടുന്ന വികസ്വര രാജ്യങ്ങൾക്കു നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ഇതാദ്യമായാണ് ഉച്ചകോടിലുയരുന്നത്. കാർബൺ മലിനീകരണം കുറഞ്ഞ ദ്വീപ് രാജ്യങ്ങളും പാവപ്പെട്ട രാജ്യങ്ങളുമാണു കാലാവസ്ഥ വ്യതിയാനം മൂലമുള്ള ദുരന്തങ്ങളുടെ പ്രധാന ഇരകൾ. സമ്പന്ന രാജ്യങ്ങൾ ഉത്തരവാദിത്തം പ്രകടിപ്പിക്കണം. എണ്ണക്കമ്പനികൾ പ്രതിദിനം 300 കോടി ഡോളറിലേറെയാണ് ലാഭമുണ്ടാക്കുന്നത്. ഇതിൽ ഒരു വിഹിതം കാലാവസ്ഥ ഫണ്ടിലേക്കു മാറ്റിവയ്ക്കണം – വിവിധ നേതാക്കൾ ചൂണ്ടിക്കാട്ടി.

English Summary: Oil & gas emissions 3 times higher than figures being reported: COP27 data

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com