വായു നിലവാരം മെച്ചപ്പെടാതെ ഡൽഹി നഗരം; എക്യുഐ 418

Delhi air quality plunges into 'severe' category; overall AQI stands at 418
Image Credi: ANI
SHARE

രാജ്യത്തു വായു മലിനീകരണം ഏറ്റവും രൂക്ഷമായ നഗരമെന്ന കുപ്രസിദ്ധിയിലും പഴതിനേക്കാൾ മെച്ചപ്പെട്ടെന്നു മാത്രം ഡൽഹിക്കു ആശ്വസിക്കാം. ദേശീയ മലിനീകരണ നിയന്ത്രണ ബോർഡിന്റെ കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം, ശ്വാസകോശത്തെ ബാധിക്കുന്ന പാർട്ടിക്കുലേറ്റ് മാറ്റർ(പിഎം) 2.5ന്റെ നില സുരക്ഷിത നിലയെക്കാൾ ഇരട്ടിയായെന്നും പിഎം 10ന്റെ നില ശരാശരിയുടെ മൂന്നിരട്ടിയായെന്നും നാഷനൽ ക്ലീൻ എയർ പ്രോഗ്രാം(എൻസിഎപി) ട്രാക്കർ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ, പിഎം 2.5ന്റെ നില 4 വർഷം മുൻപത്തെക്കാൾ 7% കുറഞ്ഞ അവസ്ഥയിലാണിപ്പോൾ. 2019ൽ ക്യുബിക് മീറ്ററിൽ 108 മൈക്രോഗ്രാം ആയിരുന്നു നിലയെങ്കിൽ കഴിഞ്ഞവർഷമിതു 99.71 മൈക്രോഗ്രാമായിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ച്, പിഎം 2.5ന്റെ നില ഏറ്റവും ഉയർന്നു നിൽക്കുന്നതു ഡൽഹിയിലും ദേശീയതലസ്ഥാന പ്രദേശത്തെ മറ്റു നഗരങ്ങളിലുമാണ്. പിഎം 10ന്റെ കാര്യത്തിൽ ഗാസിയാബാദാണ് ഒന്നാമത്; ക്യൂബിക് മീറ്ററിൽ 217.57 മൈക്രോഗ്രാം. ഫരീദാബാദ് 215.39 എന്ന നിലയിൽ രണ്ടാം സ്ഥാനത്തും ഡൽഹി 213.23 എന്ന നിലയിൽ മൂന്നാം സ്ഥാനത്തുമാണ്. 2021ൽ പിഎം 2.5ന്റെ കാര്യത്തിൽ ഗാസിയാബാദ് ഒന്നാമതായിരുന്നു പിഎം 10ന്റെ നിലയിൽ മൂന്നാമതും. പിഎം 2.5ന്റെ രാജ്യത്തെ സുരക്ഷിത നില ക്യൂബിക് മീറ്ററിൽ 40 മൈക്രോഗ്രാം ആണ്. പിഎം 10ന്റെ കാര്യത്തിൽ 60 മൈക്രോഗ്രാമും.

മെച്ചപ്പെടാതെ തുടരുന്നു

വായുനിലവാര സൂചിക(എക്യുഐ) ഇന്നലെ 418 എന്ന ഗുരുതരാവസ്ഥയാണു രേഖപ്പെടുത്തിയത്. വായുനില മോശമായതിനെ തുടർന്നു തിങ്കളാഴ്ച ബിഎസ്3  പെട്രോൾ വാഹനങ്ങളും ബിഎസ്4 ഡീസൽ വാഹനങ്ങൾക്കും നഗരത്തിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു.

അടുത്ത വർഷത്തിനകം പിഎം 2.5ന്റെ  നില 20% വരെ കുറയ്ക്കുക ലക്ഷ്യം. 2024നുള്ളിൽ പിഎം 2.5ന്റെ നില 20% വരെ കുറയ്ക്കാനാണു കേന്ദ്രസർക്കാരിന്റെ എൻസിഎപി പദ്ധതി ലക്ഷ്യമിടുന്നത്. 2019 ജനുവരി 10നാണു കേന്ദ്രം പദ്ധതി ആരംഭിക്കുന്നത്.   102 നഗരങ്ങളിലെ വായുനില മെച്ചപ്പെടുത്തുകയാണു ലക്ഷ്യം. കഴിഞ്ഞ വർഷം, സെപ്റ്റംബറിൽ 2026നുള്ളിൽ 40% കുറവുവരുത്തുക എന്ന ലക്ഷ്യം കേന്ദ്രം ഉയർത്തിയിരുന്നു.

English Summary:  Delhi air quality plunges into 'severe' category; overall AQI stands at 418

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS