Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാൻ ഒരു ഫോക്സേറിയൻ; കാണാം ഇൻറർനെറ്റിൽ താരമായ ഒരു കുറുക്കൻ നായയെ

pom pom chewy Pom Pom Chewy I am a Pomeranian. I am a Fox. I am a Foxeranian. Photo Credit : Instagram

പോം പോം ച്യൂയി എന്ന പേരു കേൾക്കുമ്പോൾ തന്നെ ഒരു കൗതുകമില്ലേ? എന്നാൽ കക്ഷിയെ കണ്ടാൽ അതിലും കൗതുകമാണ്. കുറുക്കൻെറ മുഖമുള്ള ഒരു പോമറേനിയൻ നായ. ഒറ്റവാക്കിൽ പോം പോം ച്യൂയിയെ ഇങ്ങനെ വിശേഷിപ്പിക്കാം.

pom pom chewy Pom Pom Chewy I am a Pomeranian. I am a Fox. I am a Foxeranian. Photo Credit : Instagram

പകുതി കുറുക്കനും പകുതി നായയുമായ ഈ പൊമറേനിയനിപ്പോൾ ഇൻറർനെറ്റിലെ താരമാണ്. ഇൻസ്റ്റഗ്രാമിൽ 25000 ഓളം ആരാധകരാണ് പോം പോമിനുള്ളത്. ട്വിറ്ററിൽ 2000, ഫേസ്ബുക്കിൽ 10000 എന്നിങ്ങനെയാണ് ഈ കുഞ്ഞുപൊമറേനിയൻെറ ആരാധകരുടെ എണ്ണം.

രൂപത്തിലെ കൗതുകം മാത്രമല്ല ഈ പൊമറേനിയന് ഇത്രയധികം ആരാധകരുണ്ടാവാൻ കാരണം. വേഷം കെട്ടിലൂടെയാണ് ഇവൻ ആരാധകരുടെ മനം കവർന്നത്. തെളിച്ചു പറഞ്ഞാൽ ഫാൻസിഡ്രസ്. സ്കൂൾ യൂണിഫോം ഇട്ടു നിൽക്കുന്ന പോം പോം മുതൽ ബ്രെഡ് ഫേസ് ഉള്ള പോം പോം വരെയാണ് ആരാധകരുടെ ഉള്ളു കവർന്ന് സാമൂഹ്യമാധ്യമങ്ങളിൽ നിറയുന്നത്.

pom pom chewy Pom Pom Chewy I am a Pomeranian. I am a Fox. I am a Foxeranian. Photo Credit : Instagram

ക്യാമറയ്ക്ക് മുന്നിൽ ഏതുവേഷവും കെട്ടി ചിരിച്ചു നിൽക്കുന്ന പോം പോമിൻെറ ഉടമസ്ഥൻ കാനഡക്കാരനായ നിക്കോൾ ആണ്.