ഒരു തവണ ഉപയോഗിച്ച വസ്തുക്കൾ പുനരുപയോഗം ചെയ്യുക

Conventional Reuse
SHARE

ഒരു തവണ ഉപയോഗിച്ച വസ്തുക്കൾ വീണ്ടും വീണ്ടും ഉപയോഗിക്കുക എന്നതാണ് REUSE അഥവാ പുനരുപയോഗം. ഒരു വസ്തു അതേ ആവശ്യത്തിനായി വീണ്ടും ഉപയോഗിക്കുന്നതിനെ വ്യവസ്ഥാപിതമായ പുനരുപയോഗം (Conventional Reuse) എന്നും വ്യത്യസ്തമായ മറ്റൊരു ആവശ്യത്തിനായി വീണ്ടും ഉപയോഗിക്കുന്നതിനെ രണ്ടാം ജന്മ പുനരുപയോഗം (New-Life Reuse) എന്നും വിളിക്കാം.

പുനഃചംക്രമണം വളരെ പ്രധാനമാണ്. പക്ഷെ അതിനെക്കാൾ നല്ലത് പുനരുപയോഗം തന്നെയാണ്. മാലിന്യങ്ങൾ ശേഖരിക്കാനും വേണ്ടിടത്തെത്തിക്കാനും ഒരുപാട് ഊർജ്ജവും ഗതാഗതസമയവും ഇന്ധനവുമെല്ലാം ആവശ്യമായ പ്രക്രിയയാണ് പുനഃചംക്രമണം. ഏതൊരു വസ്തുവും നമുക്ക് പുനരുപയോഗം ചെയ്യാമെങ്കിൽ, ഊർജ്ജവും സമയവും ഇന്ധനവും പാഴാക്കാതിരിക്കാമല്ലോ. ഉല്പാദന പ്രക്രിയയിൽ ഉണ്ടാകുന്ന വാതകബഹിർഗമനവും ഒഴിവാക്കാം.

പഴയ ലോഹക്യാനുകൾ, പ്ലാസ്റ്റിക് സഞ്ചികൾ, സൈക്കിൾ ടയറുകൾ, പായ്ക്കിംഗ് വസ്തുക്കൾ, കമ്പ്യൂട്ടർ കീബോർഡ് എന്നിവയ്ക്കൊക്കെ രണ്ടാം ജന്മം നൽകാനുള്ള വഴികൾ ധാരാളമുണ്ട്.

സൂചകങ്ങൾ (TIPS)

∙കഴുകി ഉപയോഗിക്കാൻ കഴിയുന്ന കുപ്പികളും കപ്പുകളും യാത്രയ്ക്കുള്ള മഗ്ഗുകളും ഡിസ്പോസബിൾ വസ്തുക്കൾക്ക് പകരം എപ്പോഴും കയ്യിൽ കരുതുക. മിക്ക ഹോട്ടലുകളും കടകളും നിങ്ങളുടെ കുപ്പി നിറച്ചുതരാൻ തയ്യാറായിരിക്കും.

∙ഡിസ്പോസബിൾ വസ്തുക്കളായ പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, പാത്രങ്ങൾ, ഭക്ഷണം സൂക്ഷിക്കാനുള്ള കവറുകൾ എന്നിവ ഉപയോഗിക്കേണ്ടി വന്നാൽ ദയവായി അവ വലിച്ചെറിഞ്ഞുകളയല്ലേ! അവ കഴുകി വീണ്ടും ഉപയോഗിക്കാം. ഭക്ഷ്യവസ്തുക്കൾക്കായുള്ള ഉപയോഗം ഒഴിച്ച് പല തരത്തിലുള്ള ആവശ്യങ്ങൾക്കായി അവയെ നമുക്ക് ഉപയുക്തമാക്കാം. അവയിൽ പലതും നീണ്ട കാലം കേടുകൂടാതെ നിൽക്കും. അവയ്ക്ക് പകരം മറ്റൊന്നു വാങ്ങുന്നതിനു വലിയ ചെലവുണ്ടാവില്ലായിരിക്കാം. പക്ഷെ ഒരൊറ്റ ഉപയോഗത്തിനുശേഷം നിങ്ങളുടെ സൈക്കിൾ വലിച്ചെറിഞ്ഞുകളയുന്നതുപോലെ തന്നെ ബുദ്ധിക്കു നിരക്കാത്തതാണ് ഡിസ്പോസബിൾ വസ്തുക്കൾ ഉപേക്ഷിച്ചുകളയുന്നതും.

∙കുപ്പിപ്പാത്രങ്ങളും പ്ലാസ്റ്റിക് പാത്രങ്ങളും അടുക്കളയിലും മറ്റും പല സാധനങ്ങളും എടുക്കാനും സൂക്ഷിക്കാനും ഉപയോഗിക്കാം.

∙പഴയ സീഡികൾ കടലാസു പറന്നുപോകാതിരിക്കാനുള്ള പേപ്പർ വെയിറ്റായി ഉപയോഗിക്കാം.

∙പഴയ തുണികൾ പാത്രം തുടയ്ക്കാനും നിലം വൃത്തിയാക്കാനും ചൂടുള്ള പാത്രങ്ങൾ എടുക്കാനുള്ള കൈത്തുണിയായു മൊക്കെ ഉപയോഗിക്കാം.

∙ചെറുതായിപ്പോയ നല്ല വസ്ത്രങ്ങൾ ആർക്കെങ്കിലും കൊടുക്കാം.

∙പ്ലാസ്റ്റിക് കവറുകളും കുപ്പിപ്പാത്രങ്ങളും മണ്ണുനിറച്ച് വിത്തു കുഴിച്ചിടാനും ചെടികൾ നടാനും ഉപയോഗിക്കാം.

∙പഴയ പുസ്തകങ്ങൾ ദയവായി വലിച്ചെറിഞ്ഞുകളയരുത്. ലൈബ്രറിക്കോ സ്കൂളിനോ പേപ്പർ ശേഖരിക്കുന്നവർക്കോ പഴയപുസ്തകവിൽപ്പനക്കാർക്കോ അവ നൽകാം. അവരത് വീണ്ടും ഉപയോഗിക്കും.

∙പഴയ ടൂത്ത് ബ്രഷുകൾ ചെരുപ്പുകഴുകാനും വാഷ് ബേസിന്റെയും മറ്റും കൈയ്യെത്താത്ത സ്ഥലങ്ങളിലെ അഴുക്ക് കളയാനുമെല്ലാം ഉപയോഗിക്കാം.

∙എല്ലാറ്റിനുമുപരി പഴയ വസ്തുക്കൾക്ക് പല ഉപയോഗങ്ങളും കണ്ടെത്താൻ നമ്മുടെ ഭാവനയും സർഗ്ഗശക്തിയും പരമാവധി ഉപയോഗിക്കാം

സർഗ്ഗാത്മകമാകൂ...

ഉപയോഗശൂന്യമെന്ന് മുദ്രകുത്തി വലിച്ചെറിയാതെ വസ്തുക്കളെ അങ്ങനെതന്നെ വീണ്ടും ഉപയോഗിക്കുകയോ ആവശ്യമുള്ളവർക്ക് കൊടുക്കുകയോ ചെയ്യാം. ദയവായി ഓർമ്മിക്കൂ. വീണ്ടും ഉപയോഗിക്കാൻ പറ്റിയ വിലപിടിച്ച വലിയ വസ്തുക്കൾ ഉപേക്ഷിക്കുന്നതിനുമുമ്പ് അവ ഏതെങ്കിലും ധർമ്മസ്ഥാപനങ്ങൾക്ക് നൽകാം. കൈമാറ്റക്കടകൾ (Swap Shops) എന്ന പേരിൽ വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കുമെല്ലാം വസ്തുക്കൾ പങ്കിടാനും ആവശ്യക്കാർക്ക് എത്തിക്കാനുമുള്ള സംവിധാനങ്ങൾ സംഘടിപ്പിക്കാം. നമ്മുടെ അയൽക്കാരെയും ഇതിൽ പങ്കാളികളാക്കാം. ഈ പരിപാടി മുന്നോട്ടുകൊാുണ്ടുപോകാനും കേടില്ലാത്ത ഉപയോഗവസ്തുക്കൾ ശേഖരിക്കാനും സന്നദ്ധപ്രവർത്തകർ വേണം. ഉപയോഗിച്ച വസ്ത്രം, പുസ്തകം, കളിപ്പാട്ടങ്ങൾ, ചെരുപ്പ്, ടെലിവിഷൻ സെറ്റ് പോലുള്ള ഇലക്ട്രോണിക് വസ്തുക്കൾ, മിക്സി, ഗ്രൈൻഡർ തുടങ്ങിയവയൊക്കെ ആർക്കെങ്കിലുമൊക്കെ ഉപയോഗപ്രദമാവും.

അത്തരം വസ്തുക്കൾ വെറുതെ കളയുന്നതിനേക്കാൾ നല്ലത് കൈമാറ്റക്കടകൾക്ക് നൽകുകയല്ലേ? അതുനേരെയാക്കി ഉപയോഗിക്കാൻ താൽപര്യമുള്ളവർ ധാരാളമുണ്ടാവും. പുതിയൊരു വസ്തു വാങ്ങുന്നതിനുമുമ്പ് നമുക്കും നോക്കാം നമുക്കാവശ്യമുള്ള എന്തെങ്കിലും അവിടെയുണ്ടോ എന്ന്.

കണ്ണൂർ കലക്ട്രേറ്റിലാണ് സർക്കാറിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ കൈമാറ്റക്കട സംഘടിപ്പിക്കപ്പെട്ടത്. ഇത്തരമൊരു പരിപാടി സംഘടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ കലക്ട്രേറ്റായിരുന്നു അത്. ഇത് മാതൃകയാക്കി മറ്റു പല കലക്ട്രേറ്റുകളും സർക്കാർ വകുപ്പുകളും കൈമാറ്റക്കടകൾ നടത്തി. വസ്ത്രങ്ങൾ, ടി.വി., കമ്പ്യൂട്ടർ, പുസ്തകങ്ങൾ, ഷൂസ് എന്നിങ്ങനെ നിരവധി വസ്തുക്കൾ കണ്ണൂർ കലക്ടറേറ്റ് സംഘടിപ്പിച്ച സ്വാപ് ഷോപ്പിൽ സൗജന്യമായാണ് വിതരണം ചെയ്തത്. മൂന്നു ദിവസത്തിനായി സംഘടിപ്പിച്ച ഈ കടയിലെ 90 ശതമാനം വസ്തുക്കളും ആദ്യത്തെ ഒരു മണിക്കൂറിൽ തന്നെ ആവശ്യക്കാരുടെ കൈകളിലെത്തി. പുനരുപയോഗം എന്ന ആശയത്തിന്റെ അനുകരണീയമായ വിജയകഥയാണിത്.

കൈമാറ്റക്കടകളിൽ നിന്നു പഠിക്കാനുള്ള പാഠം

സെക്കൻഡ് ഹാൻഡ് വസ്തുക്കൾ ഉപയോഗിക്കാൻ മലയാളികൾക്ക് ഇഷ്ടമില്ല എന്നും ഇത്തരം വസ്തുക്കൾ വാങ്ങാൻ ആരുമുണ്ടാവില്ല എന്നുമുള്ള മിഥ്യയാണ് ഈ അനുഭവങ്ങളിലൂടെ ഇല്ലാതാക്കപ്പെടുന്നത്. യഥാർത്ഥത്തിൽ ഇത്തരം വസ്തുക്കൾക്ക് ആവശ്യക്കാർ ഏറെയാണെന്നും അവർക്കീ വസ്തുക്കൾ ഉപയോഗിക്കാൻ കിട്ടിയാൽ എത്രകണ്ട് മാലിന്യപ്രശ്നം ഒഴിവാക്കാമെന്നും ശുചിത്വമിഷൻ ഈ അനുഭവത്തിലൂടെ തിരിച്ചറിഞ്ഞു. കണ്ണൂർ ജില്ലയിൽ ധാരാളം സ്വാപ് കടകൾ ആരംഭിക്കുകയും ഈ ആശയം മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രസ്ഥാനമായി മാറുകയും ചെയ്തു.

സ്കൂളുകളും റെസിഡൻസ് അസോസിയേഷനുകളും ഈ പരിപാടി ഏറ്റെടുത്ത് നടത്തുമെന്നും ഒരു പരിധി വരെ മാലിന്യോല്പാദനം ഇതുവഴി കുറയ്ക്കാമെന്നും ശുചിത്വമിഷൻ പ്രതീക്ഷിക്കുന്നു.

പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്ന ഏതാനും നവീനരീതികൾ

1. ചില രാജ്യങ്ങളിൽ ആവശ്യമില്ലാത്ത പക്ഷെ കേടില്ലാത്ത വസ്തുക്കൾ ഇടാൻ നിക്ഷേപപ്പെട്ടികൾ (Drop Boxes)  പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുണ്ടാവും. ഓരോ പെട്ടിയും ഏതെങ്കിലും നിശ്ചിതവസ്തു നിക്ഷേപിക്കാനുള്ളതായിരിക്കും. ചില പെട്ടികൾ ഷൂസിടാനായിരിക്കും. ചിലതു വസ്ത്രങ്ങൾ ഇടാൻ. ചില ധർമ്മ സ്ഥാപനങ്ങളോ സംഘടനകളോ പിന്നീടീ വസ്തുക്കൾ ശേഖരിച്ച്, കേടുപാടുകൾ തീർത്ത് ചെറിയ വിലയ്ക്കോ സൗജന്യമായോ ആവശ്യക്കാർക്ക് നൽകും.

2.റിപ്പെയർ കടകൾക്ക് (Drop Boxes) പ്രോത്സാഹനം നൽകണം. കുട, ടോർച്ച്, വാച്ച്, ചെരുപ്പ്, മിക്സി തുടങ്ങിയ വസ്തുക്കൾ പലപ്പോഴും നമുക്ക് ഉപേക്ഷിക്കേണ്ടിവരുന്നത് അവ നന്നാക്കിത്തരാൻ ആളില്ലാത്തതുകൊണ്ടാണ്. ഒരുകാലത്ത് നാട്ടിലെല്ലായിടത്തും ഉണ്ടായിരുന്ന റിപ്പെയർ കടകൾക്ക് സ്ഥലവും സാമ്പത്തികസഹായവും നൽകി അതു ചെയ്യുവാൻ നൈപുണ്യമുള്ളവരെ പ്രോത്സാഹിപ്പിക്കണം. സുസ്ഥിരമായ ഉപജീവനമാർഗ്ഗങ്ങൾ ഇതുവഴിയും ഒരുപാടുപേർക്ക് കണ്ടെത്താനാവണം.

ബിസിനസ്സുകാരും വ്യവസായികളും തമ്മിൽ പരസ്പരപൂരകമായി പ്രവർത്തിച്ച് വസ്തുക്കളും വിഭവങ്ങളും തമ്മിലുള്ള പരസ്പരപൂരക കൈമാറ്റങ്ങൾ ഉറപ്പാക്കിക്കൊണ്ട് വ്യാവസായികമേഖലകൾ വികസിപ്പിച്ചെടുക്കാം. ഇവ ഭാവിയിൽ പരിസ്ഥിതി-സൗഹാർദ്ദ വ്യാവസായികപാർക്കുകളായി (Eco Industrial Parks) വളരാനുള്ള പ്രോത്സാഹനവും സഹായവും നൽകുകയും വേണം.‌

ഇത്തരം ഹരിത വ്യാവസായികമേഖലകളും റിപ്പയർ കടകളും വസ്തുക്കളുടെ പുനരുപയോഗം ഉറപ്പാക്കും. പരമാവധി പുനരുപയോഗവും കേടുപാടുകൾ തീർത്ത് ഉപയോഗിക്കലും ഉറപ്പാക്കാനുള്ള സംവിധാനങ്ങൾ വിവിധ തലങ്ങളിൽ സൃഷ്ടിക്കാനും ഇതിനുവേണ്ട നയപരതീരുമാനങ്ങൾ എടുക്കാനും നാം മുൻകൈ എടുക്കണം. ഈ ജോലി ചെയ്യാൻ കഴിവും പരിചയമുള്ള ആൾക്കാരെ നമുക്ക് അനൗപചാരികമേഖലയിലാണ് കണ്ടെത്താനാവുക.

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUCHITWA MISSION
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "Minor sisters raped in Malappuram; two youths held", "articleUrl": "https://feeds.manoramaonline.com/kerala/top-news/2024/04/19/girls-raped-in-malappuram-two-youths-arrested.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/4/19/rape-case-malappuram.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/4/19/rape-case-malappuram.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/4/19/rape-case-malappuram.jpg.image.470.246.png", "lastModified": "April 19, 2024", "otherImages": "0", "video": "false" }, { "title": "Man sentenced to 113 years for sexually abusing wife's minor brother multiple times", "articleUrl": "https://feeds.manoramaonline.com/kerala/top-news/2024/04/19/man-sentenced-years-sexually-abusing-wife-minor-brother-multiple-time.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2024/1/31/court-order.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2024/1/31/court-order.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2024/1/31/court-order.jpg.image.470.246.png", "lastModified": "April 19, 2024", "otherImages": "0", "video": "false" }, { "title": "IPL 2024: LSG outplay CSK by 8 wickets", "articleUrl": "https://feeds.manoramaonline.com/sports/cricket/2024/04/19/ipl-2024-csk-chennai-super-kings-lsg-lucknow-super-giants.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/sports/cricket/images/2024/4/19/ipl-lsg-ls.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/sports/cricket/images/2024/4/19/ipl-lsg-ls.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/sports/cricket/images/2024/4/19/ipl-lsg-ls.jpg.image.470.246.png", "lastModified": "April 19, 2024", "otherImages": "0", "video": "false" }, { "title": "Woman critical after she sets herself afire to prevent attachment of property in Idukki", "articleUrl": "https://feeds.manoramaonline.com/kerala/top-news/2024/04/19/idukki-woman-sets-her-self-ablaze-to-stop-eviction.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/2/12/crime-scene-ls.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/2/12/crime-scene-ls.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/2/12/crime-scene-ls.jpg.image.470.246.png", "lastModified": "April 20, 2024", "otherImages": "0", "video": "false" }, { "title": "ISL: Odisha FC knock Kerala Blasters out, through to maiden semifinals", "articleUrl": "https://feeds.manoramaonline.com/sports/football/2024/04/19/isl-odisha-fc-edges-kerala-blasters-enter-semifinals.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/sports/football/images/2024/4/19/odisha-isl-ls.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/sports/football/images/2024/4/19/odisha-isl-ls.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/sports/football/images/2024/4/19/odisha-isl-ls.jpg.image.470.246.png", "lastModified": "April 19, 2024", "otherImages": "0", "video": "false" }, { "title": "Vote rigging: Police book 6 in Kannur; Collector refuses to conduct repolling", "articleUrl": "https://feeds.manoramaonline.com/kerala/top-news/2024/04/19/vote-rigging-in-kalliasseri-kannur-police-book-six.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/4/19/kalliasseri-home-voting.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/4/19/kalliasseri-home-voting.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/4/19/kalliasseri-home-voting.jpg.image.470.246.png", "lastModified": "April 19, 2024", "otherImages": "0", "video": "false" }, { "title": "BJP won’t win more than 200 seats, says Pawan Khera | Interview", "articleUrl": "https://feeds.manoramaonline.com/kerala/top-news/2024/04/19/congress-leader-pawan-khera-slams-bjp-predicts-saffron-party-will-face-defeat-in-lok-sabha-polls.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/4/19/pawan-khera-c.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/4/19/pawan-khera-c.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/4/19/pawan-khera-c.jpg.image.470.246.png", "lastModified": "April 19, 2024", "otherImages": "0", "video": "false" } ] } ]