എന്തുകൊണ്ട്‌ മാലിന്യങ്ങള്‍ കത്തിക്കാന്‍ പാടില്ല ?

Open burning of garbage: health and environmental risks
SHARE

എന്തുകൊണ്ടെന്നാല്‍; മുകളിലേക്ക് പോകുന്നതെല്ലാം താഴേക്ക് തന്നെ തിരികെ വരും. ന്യൂട്ടന്റെ ആപ്പിള്‍ പോലെ. പക്ഷേ മാലിന്യങ്ങള്‍ കത്തിക്കുമ്പോള്‍ മുകളിലേക്ക് ഉയര്‍ന്നുപോയി താഴേക്ക് വരുന്ന വസ്തുക്കള്‍ക്ക് ആപ്പിളിന്റേതുപോലുള്ള മധുരമുണ്ടാവില്ല. മറിച്ച് നാം ഉല്‍പാദിപ്പിക്കുന്ന ഏറ്റവും അപകടകാരികളായ രാസവിഷങ്ങളാണവ.

അവലംബം: അമേരിക്കന്‍ ഐക്യനാടുകളിലെ പരി സ്ഥിതിസംരക്ഷണ ഏജന്‍സി (EPA - Environment Protection Agency) യുടെയും മറ്റു സ്ഥാപനങ്ങളുടെയും പഠനറിപ്പോര്‍ട്ടുകള്‍

മാലിന്യങ്ങള്‍ തുറന്ന സ്ഥലത്തിട്ട് കത്തിച്ചാല്‍ നിരവധി മാരകരാസവിഷങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെടും

∙ഡയോക്സിനുകളും ഫ്യൂറാനുകളും (DIOXINS FURANS

∙പൊടിപടലങ്ങള്‍ (Suspended Particulate Matter)

∙നൈട്രജന്‍ ഓക്സൈഡുകള്‍

∙സള്‍ഫര്‍ ഓക്സൈഡുകള്‍

∙ഹൈഡ്രോക്ലോറിക് ആസിഡ്

∙പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാര്‍ബണുകള്‍

∙വൊളറ്റൈല്‍ ജൈവ സംയുക്തങ്ങള്‍ (Volatile Organic Compounds)‍‍

∙കാര്‍ബണ്‍ മോണോക്സൈഡ് (CO)

∙ഹെക്സാക്ലോറോ ബെന്‍സീന്‍

∙ചാരം.(മെര്‍ക്കുറി, ഈയം, ക്രോമിയം, ആര്‍സനിക് എന്നിങ്ങനെയുള്ള മാരകലോഹങ്ങള്‍ എന്നിവ അടങ്ങിയിരിക്കാം)

മേല്‍പറഞ്ഞ രാസവിഷമാലിന്യങ്ങള്‍ ഏറ്റവും ചെറിയ അളവില്‍ പോലും‍ ശ്വസിക്കുകയോ ആഹരിക്കുകയോ ചെയ്താല്‍ ഒട്ടനവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും രോഗാവസ്ഥകളും ഉണ്ടാവും. ചെറിയ കുട്ടികളെയും പ്രായം ചെന്നവരെയും സ്വതവേ ശ്വാസകോശരോഗങ്ങള്‍ ഉള്ളവരെയുമാണ് അവ മാരകമായി ബാധിക്കുക.

മാലിന്യങ്ങള്‍ കത്തിക്കുന്നത് ആരോഗ്യത്തിന് വളരെ ഹാനികരമാണ്. കാരണം മാലിന്യങ്ങള്‍ കത്തുമ്പോള്‍ അതിമാരകമായ ഡയോക്സിന്‍ ഫ്യൂറാന്‍ എന്നിങ്ങനെ പലതരത്തിലുള്ള രാസവിഷവസ്തുക്കള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. ഈ രാസവിഷങ്ങളുടെ സിംഹഭാഗവും ഇന്ന് അന്തരീക്ഷത്തില്‍ കലരുന്നത് ഗാര്‍ഹികമാലിന്യങ്ങള്‍ വീട്ടുവളപ്പില്‍ തന്നെ കത്തിക്കുന്നതില്‍ നിന്നാണ്. ഏറ്റവും ചെറിയ അളവില്‍ പോലും ക്ലോറിന്‍ കലര്‍ന്ന മാലിന്യങ്ങള്‍ കത്തുമ്പോള്‍ ഡയോക്‌സിനുകള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. ക്ലോറിന്‍ അടങ്ങിയ പോളിവീനൈല്‍ ക്ലോറൈഡ് പോലുള്ള വസ്തുക്കള്‍ ഗാര്‍ഹികമാലിന്യങ്ങളില്‍ നിന്നു മാറ്റിയാല്‍ പോലും ഒരു വിധം എല്ലാ പാഴ്‌വസ്തുക്കളിലും (ഉദാഹരണത്തിന് ക്ലോറിന്‍‍ ഉപയോഗിച്ച് ബ്ലീച്ച് ചെയ്ത വെള്ളക്കടലാസ്) നേരിയ തോതിലെങ്കിലും ക്ലോറിനുണ്ടാകാം എന്നതു കൊണ്ടുതന്നെ മാലിന്യങ്ങള്‍ കത്തിക്കുന്നത് ഡയോക്സിനുകള്‍ ഉല്‍പാദിപ്പിക്കപ്പെടാന്‍ കാരണമാവും.

വീട്ടുവളപ്പില്‍ കത്തിക്കുന്ന പാഴ്‌വസ്തുക്കളില്‍ നിന്ന് വായുവില്‍ കലരുന്ന ഡയോക്സിനുകളും ഫ്യൂറാനുകളും സസ്യങ്ങളിലാണ് അടിയുന്നത്. ഈ സസ്യങ്ങള്‍ സ്വാഭാവികമായും വളര്‍ത്തുമൃഗങ്ങളുടെ ആഹാരമാകുന്നു. അവയുടെ കൊഴുപ്പുള്ള സംയുക്ത കോശ (Fatty Tissues)ങ്ങളില്‍ ഇവ ശേഖരിക്കപ്പെടുന്നു. ഇറച്ചിയും മത്സ്യവും മുട്ടയും പാലും പാലുല്‍പ്പന്നങ്ങളും ഭക്ഷിക്കുന്നതുവഴി ഡയോക്സിനുകള്‍ മനുഷ്യശരീരത്തിലും അടിഞ്ഞുകൂടും. സസ്യാഹാരം വഴിയും നേരിട്ടു ശ്വസിക്കുന്നതുവഴിയും ഡയോക്സിനുകള്‍ നമ്മുടെ ശരീരത്തിലെത്തുന്നു. ഗ്രാമീണകാര്‍ഷികമേഖലയിലാണ് പതിവായി തൊടികളിലും കൃഷിഭൂമികളിലും മാലിന്യങ്ങള്‍ കത്തിക്കുന്നത്. ഭക്ഷ്യവിളകളിലും കാലിമേച്ചില്‍പ്പുറങ്ങളിലും ഡയോക്സിനുകള്‍ അടിഞ്ഞുകൂടാനുള്ള സാധ്യത ഇവിടെ കൂടുതലാണ്. ഈ മാരകരാസമാലിന്യങ്ങള്‍ പശുക്കളുടെ കൊഴുപ്പിലും പോത്തിറച്ചിയിലും കോഴികളിലും പന്നികളിലുമൊക്കെയെത്തി നമ്മുടെ ഭക്ഷണം വിഷലിപ്തമാക്കുന്നു. ഡയോക്സിനുകളും ഫ്യൂറാനുകളും സ്ഥാവര കാര്‍ബണിക മാലിന്യങ്ങള്‍ (PER- SISTENT ORGANIC POLLUTANTS - POPs) ആണ്. (അവലംബം: സ്റ്റോക്‌ഹോം കണ്‍വെന്‍ഷന്‍‍) സ്ഥാവര കാര്‍ബണിക മാലിന്യങ്ങള്‍‍ കാര്‍ബണ്‍ കലര്‍ന്ന രാസവസ്തുക്കളാണ്. അവയുടെ ഭൗതികവും രാസീയവുമായ സവിശേഷസങ്കലനം കാരണം പരിസ്ഥിതിയില്‍ കലര്‍ന്നു കഴിഞ്ഞാല്‍ അവ 

∙നീണ്ടകാലം (നിരവധി വര്‍ഷങ്ങള്‍) രാസമാറ്റങ്ങള്‍ക്ക് വിധേയമാവാതെ നമ്മുടെ ചുറ്റുപാടുകളില്‍ തന്നെ അവശേഷിക്കും.

∙മണ്ണ്, ജലം, വായു എന്നിവയിലൂടെയുള്ള സ്വാഭാവിക പ്രക്രിയകളിലൂടെയും ചംക്രമണങ്ങളിലൂടെയും ഈ രാസവസ്തുക്കള്‍ ചുറ്റുപാടുകളില്‍ വ്യാപകമായി വിതരണം ചെയ്യപ്പെടും.

∙മനുഷ്യനുള്‍പ്പെടെ എല്ലാ ജീവജാലങ്ങളുടെയും കൊഴുപ്പുള്ള സംയുക്തകോശങ്ങളില്‍ അവ അടിഞ്ഞുകൂടുന്നു. ഭക്ഷ്യശൃംഖലയുടെ മുകള്‍ത്തട്ടുകളിലേക്ക് പോകുംതോറും ജീവികളുടെ ശരീരത്തില്‍ ഈ രാസവിഷങ്ങളുടെ സാന്ദ്രത (concentration) കൂടിക്കൂടിവരുന്നു. ജൈവസഞ്ചയം അഥവാ (Bio Accumulation / Biomagnification) എന്നാണീ പ്രക്രിയ അറിയപ്പെടുന്നത്.

∙രാസവസ്തുക്കളുടെ സാന്ദ്രത വര്‍ധിക്കുന്നതിനൊപ്പം മനുഷ്യര്‍ക്കും എല്ലാ വന്യജീവികള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ഈ മാരകവിഷങ്ങള്‍‍ അപായകരമാവുന്നു.

∙മറ്റൊരു പ്രധാനകാര്യം, നമ്മുടെ ശരീരത്തില്‍ നിന്ന് ഈ വിഷങ്ങളെ മുലപ്പാലില്‍ കൂടിയല്ലാതെ മാറ്റിക്കളയാനുമാവില്ല.

ഡയോക്സിനുകളുടെയും ഫ്യൂറാനുകളുടെയും ഉറവിടങ്ങളും ഉല്‍പാദനവും നിർമാര്‍ജ്ജനം ചെയ്യുക എന്നത് സ്റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ ആധികാരികമായ അനുശാസനമാണ്. ഇന്ത്യയും ഈ കരാര്‍ അംഗീകരിച്ചുകൊണ്ട് ഒപ്പിട്ട ഒരു രാഷ്ട്രമാണ്. മേല്‍പറഞ്ഞ കാരണങ്ങളാലാണ് ഈ മാരകരാസവസ്തുക്കളുടെ ഉറവിടങ്ങളും ഉല്‍പാദനവും നിര്‍മ്മാര്‍ജ്ജനം ചെയ്യണം എന്ന് സ്റ്റോക്‌ഹോം കണ്‍വെന്‍ഷന്‍ (ഇന്ത്യയും ഈ ഉടമ്പടിയില്‍ ഒപ്പുവെച്ച നാടുകളില്‍ ഒന്നാണ്) അനുശാസിക്കുന്നത്. ജൈവകോശങ്ങളുടെ വളര്‍ച്ചയും വികാസവും പല തരത്തില്‍ തടയാനും തളര്‍ത്താനും ഡയോക്‌സിനുകള്‍ക്ക് കഴിയും. പ്രത്യുല്പാദനത്തെയും ഭ്രൂണവളര്‍ച്ചയെയും പ്രതികൂലമായി ബാധിക്കുകയും രോഗപ്രതിരോധവ്യവസ്ഥ (Immune System‌ യുടെ പ്രവര്‍ത്തനത്തെ തളര്‍ത്തുകയും ഹോ‍മോണ്‍ വ്യവസ്ഥ (Endocrine and Hormone Systems) കളുടെ നിർണായകമായ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍‌ക്ക് കാരണമാവുകയും ചെയ്യുന്ന രാസവിഷങ്ങളാണിവ.

ഡയോക്സിനുകളും ഫ്യൂറാനുകളും വരുത്തുന്ന രോഗങ്ങള്‍

1. അര്‍ബുദം (Cancer)

2. ക്ലോറാക്‌നെ (Chloracne) പോലുള്ള ത്വക്ക് രോഗങ്ങള്‍

3. കരളിനെ ബാധിക്കുന്ന രോഗങ്ങള്‍ (Liver diseases)

4. രോഗപ്രതിരോധശക്തിയുടെ നാശം

5. എന്‍ഡോക്രൈന്‍ (അന്തർസ്രാവഗ്രന്ഥികള്‍) അഥവാ ഹോര്‍മോണ്‍ വ്യവസ്ഥയുടെ തകര്‍ച്ച

   പുരുഷലൈംഗിക ഹോര്‍മോണ്‍ ആയ റ്റെസ്റ്റോസ്റ്റിറോണിന്റെ (Testosterone) കുറവ്

   പ്രമേഹം ബാധിക്കാനുള്ള സാധ്യതയുടെ വര്‍ധനവ്

6. പ്രത്യുല്പാദനത്തകരാറുകള്‍

   വന്ധ്യത

   ഗർഭപാത്രത്തെയും അണ്ഡാശയത്തെയും മറ്റും ബാധിക്കുന്ന എന്‍ഡോമെട്രിയോസിസ്          (Endometriosis)എന്ന രോഗം.

   പുരുഷബീജത്തിന്റെ എണ്ണത്തില്‍ (Sperm count) കുറവ്.

7. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചാഘട്ടങ്ങളില്‍ നാഡീവ്യൂഹത്തെയും തലച്ചോറിനെയും ബാധിക്കുന്ന തകരാറുകള്‍

ഗര്‍ഭിണികളില്‍ ഈ മാരകരാസവസ്തുക്കള്‍ ചെന്നാല്‍ ഉണ്ടാവുന്ന ജനിതകവൈകല്യങ്ങള്‍

ഭ്രൂണവളര്‍ച്ചയ്ക്ക് വരുന്ന കാലതാമസം

8. വരുംതലമുറകളിലേക്ക് നീളുന്ന ജനിതകരോഗങ്ങളും ജന്മനാ തന്നെ ബാധിക്കുന്ന (ചികിത്സിച്ചു മാറ്റാനാവാത്ത) രോഗാവസ്ഥകളും.

മാരകരാസമാലിന്യപ്പട്ടികയിലുള്ള മറ്റു മാലിന്യങ്ങള്‍ വരുത്തുന്ന രോഗങ്ങള്‍

1. കാസരോഗം (Asthma)

2. ശ്വാസകോശരോഗങ്ങള്‍ (Bronchitis)

3. ഹൃദയസംബന്ധിയായ രോഗങ്ങള്‍ (Cardiac Arrhythmias)‍

4. ഹൃദയസ്തംഭനം (Heart Attacks)

5. കരള്‍ വൃക്ക, കേന്ദ്രനാഢീവ്യൂഹം (Central Nervous System - CNS) എന്നിവയ്ക്കു സംഭവിക്കുന്ന ക്ഷതം

English Summary: Open burning of garbage: health and environmental risks

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUCHITWA MISSION
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "Jailed gangster-turned-politician Mukhtar Ansari dies", "articleUrl": "https://feeds.manoramaonline.com/news/india/2024/03/29/jailed-gangster-politician-mukhtar-ansari-dies.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2024/3/29/mukhtar-ansari-file.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2024/3/29/mukhtar-ansari-file.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2024/3/29/mukhtar-ansari-file.jpg.image.470.246.png", "lastModified": "March 29, 2024", "otherImages": "0", "video": "false" }, { "title": "NIA arrests key conspirator in Bengaluru's Rameshwaram Cafe blast case", "articleUrl": "https://feeds.manoramaonline.com/news/india/2024/03/28/bengaluru-rameshwaram-cafe-blast-conspirator-in-custody.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2024/3/2/bengaluru-blast-site-c.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2024/3/2/bengaluru-blast-site-c.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2024/3/2/bengaluru-blast-site-c.jpg.image.470.246.png", "lastModified": "March 28, 2024", "otherImages": "0", "video": "false" }, { "title": "Gujarat court sentences former IPS officer Sanjiv Bhatt to 20 years", "articleUrl": "https://feeds.manoramaonline.com/news/india/2024/03/28/gujarat-court-sentences-former-ips-officer-sanjiv-bhatt-20-years.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2024/3/27/sanjiv-bhatt-ips-file.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2024/3/27/sanjiv-bhatt-ips-file.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2024/3/27/sanjiv-bhatt-ips-file.jpg.image.470.246.png", "lastModified": "March 28, 2024", "otherImages": "0", "video": "false" }, { "title": "Chocolate factory job scam: Investigations unravel serial swindler's elusive trail", "articleUrl": "https://feeds.manoramaonline.com/kerala/top-news/2024/03/28/chocolate-factory-job-scam-police-unravel-serial-swindler-elusive-trail.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/3/26/mustafa-ashik-chocolate-company-fraud.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/3/26/mustafa-ashik-chocolate-company-fraud.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/3/26/mustafa-ashik-chocolate-company-fraud.jpg.image.470.246.png", "lastModified": "March 28, 2024", "otherImages": "0", "video": "false" }, { "title": "IPL 2024: Parag dazzles as Rajasthan Royals score exciting win over DC", "articleUrl": "https://feeds.manoramaonline.com/sports/cricket/2024/03/28/ipl-2024-rajasthan-royals-vs-delhi-capitals.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/sports/cricket/images/2024/3/28/rajasthan-royals.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/sports/cricket/images/2024/3/28/rajasthan-royals.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/sports/cricket/images/2024/3/28/rajasthan-royals.jpg.image.470.246.png", "lastModified": "March 29, 2024", "otherImages": "0", "video": "false" }, { "title": "LDF, UDF, BJP still flounder on poll tickets to women", "articleUrl": "https://feeds.manoramaonline.com/kerala/top-news/2024/03/28/lok-sabha-elections-kerala-women-candidates.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/3/28/lok-sabha-women-candidates.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/3/28/lok-sabha-women-candidates.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/3/28/lok-sabha-women-candidates.jpg.image.470.246.png", "lastModified": "March 28, 2024", "otherImages": "0", "video": "false" }, { "title": "Tribal woman killed by wild elephant while collecting honey in Wayanad, husband critical", "articleUrl": "https://feeds.manoramaonline.com/kerala/top-news/2024/03/28/wayanad-wild-elephant-attack-woman-killed-human-animal-conflict.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2023/5/30/wild-elephant-representative-image-1.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2023/5/30/wild-elephant-representative-image-1.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2023/5/30/wild-elephant-representative-image-1.jpg.image.470.246.png", "lastModified": "March 28, 2024", "otherImages": "0", "video": "false" } ] } ]