ഉറവിട ജൈവമാലിന്യ സംസ്കരണ മാർഗ്ഗങ്ങൾ

Waste disposal and management
SHARE

മാലിന്യം പൊതുസ്ഥലങ്ങളിലേയ്ക്കും, ജലാശയങ്ങളിലേയ്ക്കും വലിച്ചെറിയുന്നതും, കത്തിക്കുന്നതും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴി വയ്ക്കുന്ന പ്രവൃത്തിയാണ്. ഗുരുതരമായ പകർച്ച വ്യാധികൾ പെരുകുന്ന അവസ്ഥയിൽ ശരിയായ മാലിന്യ പരിപാലനം ഒഴിച്ചുകൂടാനാവില്ല. അതുകൊണ്ട് തന്നെ സംസ്ഥാനത്തെ എല്ലാ പൗരൻമാരിലും ഉറവിട മാലിന്യ പരിപാലന സംസ്കാരം വളർത്തുക, എല്ലാ വീടുകളിലും, സ്ഥാപനങ്ങളിലും ഉറവിട ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങൾ സ്ഥാപിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ശുചിത്വ മിഷൻ വിവിധ ജൈവമാലിന്യ സംസ്കരണ ഉപാധികൾ മുന്നോട്ടു വയ്ക്കുന്നു. 

ഇതിൽ അനുയോജ്യമായവയിൽ ഒന്ന് തെരഞ്ഞെടുത്ത് നിങ്ങളുടെ വീടുകളിലെയും സ്ഥാപനങ്ങളിലെയും ജൈവമാലിന്യങ്ങൾ സംസ്കരിക്കുകയും, അജൈവ മാലിന്യങ്ങൾ ജൈവമാലിന്യങ്ങളുമായി കൂടികലരാതെ വൃത്തിയാക്കി സൂക്ഷിച്ച് പാഴ്‌വസ്തു വ്യാപാരികൾക്ക് പുനഃചംക്രമണത്തിന് കൈമാറുകയും ചെയ്യണം. കുറഞ്ഞത് 3 സെന്റ് സ്ഥലവും, അല്പം കൃഷിയുമുള്ളവർക്ക് ജൈവമാലിന്യങ്ങൾ അവരവരുടെ പറമ്പുകളിൽ തന്നെ പരമ്പരാഗത രീതിയിൽ കുഴി കമ്പോസ്റ്റ് നിർമ്മിച്ചു സംസ്കരിക്കാവുന്നതാണ്. ഉറവിട ജൈവമാലിന്യ സംസ്കരണത്തിന് ശുചിത്വ മിഷൻ നിർദ്ദേശിക്കുന്ന ജൈവമാലിന്യ സംസ്കരണ ഉപാധികൾ ചുവടെ ചേർക്കുന്നു.

കമ്പോസ്റ്റ് വളക്കുഴി

വെളളക്കെട്ട് ഒട്ടുമില്ലാത്ത സ്ഥലത്ത് 60 സെ.മി നീളത്തിലും 60 സെ.മി വീതിയിലും 60 സെ.മി ആഴത്തിലും രണ്ട് കുഴികൾ സമീപത്തായി നിർമ്മിക്കാം. കുഴികളുടെ പാർശ്വഭിത്തി ഇഷ്ടികയോ കല്ലോ അടുക്കി സംരക്ഷിക്കുന്നത് ഉചിതമായിരിക്കും. പാർശ്വഭിത്തി സംരക്ഷണത്തിനടുക്കുന്ന ഇഷ്ടിക/കല്ല് ഇവ ഭൂനിരപ്പിൽ നിന്ന് 15 സെ.മി ഉയർത്തിവെക്കുന്നത് കുഴിയിലേക്ക് നേരിട്ട് വെളളം ഒലിച്ചിറങ്ങാതെ സംരക്ഷിക്കുന്നതിനും അടപ്പുവെച്ചു മൂടി കുഴിയിൽ വെള്ളം വീഴാതെയും സംരക്ഷിക്കുന്നതിനും സഹായിക്കുന്ന ഒരു കുഴിയിൽ തുടർച്ചയായി ഭക്ഷണാവശിഷ്ടങ്ങളും മറ്റ് അഴുകുന്ന മാലിന്യങ്ങളും നിക്ഷേപിക്കാം. ഇത് നിറയുമ്പോൾ കുഴി അടച്ച് വെച്ച് അടുത്ത കുഴിയിൽ നിറയുമ്പോഴേക്ക് ആദ്യത്തെ കുഴിയിൽ സംസ്കരിക്കപ്പെട്ട കമ്പോസ്റ്റ് വാരി വളമായി ഉപയോഗിച്ച് ഒന്നാംകുഴി വീണ്ടും മാലിന്യം നിക്ഷേപിക്കുന്നതിന് ഉപയോഗിക്കാം.

ജൈവ സംസ്കരണ ഭരണി (Bio-digester Pot)

ജൈവസംസ് ക്കരണത്തിനുതകുന്ന വിധം പ്രത്യേകം രൂപകല്പന ചെയ്ത കളിമൺ ഭരണികൾ തട്ടുകളായി അടുക്കി വച്ചിട്ടുള്ളതാണ് ജൈവ സംസ്കരണ ഭരണി.            

ഉപയോഗിക്കേണ്ട വിധം 

ആദ്യം ജൈവവളം/മരപ്പാടി/ചകിരി ചോറ് ഒരിഞ്ച് കനത്തിൽ വിതറി(ജൈവതട്ട് മുകളിൽ നിന്ന് കാണാൻ സാധിക്കാത്ത വിധം) അതിന്മുകളിൽ സംസ്കരിക്കേണ്ട ജൈവാവശിഷ്ടം കുറഞ്ഞ കനത്തിൽ വിതറുക. ഓരോ പ്രാവശ്യവും മാലിന്യം നിക്ഷേപിച്ചശേഷം മരപ്പൊടി/ചകിരിചോറ്വിതറേണ്ടതാണ്. ആദ്യ ഭരണി നിറയുന്നതുവരെ ദിവസവും ഈ രീതി തുടരുക. ആദ്യ ഭരണി നിറഞ്ഞു കഴിഞ്ഞാൽ അതെടുത്ത് രണ്ടാമത്തെ പൊസിഷനിലും കാലിയായിരിക്കുന്ന രണ്ടാമത്തെ ഭരണി ഒന്നാമത്തെ പൊസിഷനിലും വച്ച് മുൻ നിർദേശം പോലെ പ്രവർത്തനം തുടരാം. രണ്ടാമത്തെ ഭരണി നിറഞ്ഞ ശേഷം ആ ഭരണി എടുത്തുമാറ്റി ആദ്യ ഭരണിയിലെ കമ്പോസ്റ്റ് ഒരു വടി ഉപയോഗിച്ച് മൂന്നാമത്തെ ഭരണിയിലേക്ക് അടിവശത്തെ ചരട് കേടു വരാത്ത വിധം തള്ളിവിട്ട് പൂർണ്ണമായും കാലിയാക്കിയശേഷംമുകളിലേക്ക് എടുത്തു വച്ച് വീണ്ടും പ്രവർത്തനം തുടരാവുന്നതാണ്.

കമ്പോസ്റ്റിംഗിൽ ശ്രദ്ധിക്കേണ്ട പൊതുവായ കാര്യങ്ങൾ

25 മില്ലി ലിറ്റർ വെളിച്ചെണ്ണയിൽ 2 കഷണം കർപ്പൂരം പൊടിച്ച് അലിയിച്ച ലായനി ബ്രഷിൽ മുക്കി കലങ്ങളുടെ അല്ലെങ്കിൽ ബിന്നുകളുടെ ചുവട്ടിലും, വായവട്ടത്തിലും തേച്ചുകൊടുക്കണം. ഉറുമ്പ് ശല്യം ഉണ്ടെങ്കിൽ കലങ്ങളുടെ ബിന്നുകളുടെ ചുറ്റും മുളക് പൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് വിതറുക. ആഴ്ചയിലൊരിക്കൽ പുളിച്ച തൈര്, ശർക്കര വെള്ളം, പച്ച ചാണകം എന്നിവ ഗ്ലാസിൽ എടുത്ത് അല്പം വെള്ളം ചേർത്ത് നേർപ്പിച്ചു തളിച്ചു കൊടുക്കുന്നത് നല്ലതാണ്. പുഴുശല്യം കുറയ്ക്കാൻ വേപ്പണ്ണ പുരട്ടാവുന്നതും വെയിൽ കൊള്ളിക്കാവുന്നതുമാണ്.

English Summary: Waste disposal and management: All you need to know   

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUCHITWA MISSION
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "Sugandhagiri tree felling case: South Wayanad DFO suspended for supervisory lapse", "articleUrl": "https://feeds.manoramaonline.com/kerala/top-news/2024/04/18/sugandhagiri-tree-felling-cas-south-wayanad-dfo-suspended-supervisory-lapse.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/4/3/sugandhagiri-tree-felling-ls.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/4/3/sugandhagiri-tree-felling-ls.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/4/3/sugandhagiri-tree-felling-ls.jpg.image.470.246.png", "lastModified": "April 18, 2024", "otherImages": "0", "video": "false" }, { "title": "Kerala govt issues new directives for campus fests; permission, safety audit mandatory", "articleUrl": "https://feeds.manoramaonline.com/career-and-campus/top-news/2024/04/18/campus-fest-directives-permission-cusat-stampeded.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2023/12/1/cusat-college.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2023/12/1/cusat-college.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2023/12/1/cusat-college.jpg.image.470.246.png", "lastModified": "April 18, 2024", "otherImages": "0", "video": "false" }, { "title": "NRI booked for obscene post against KK Shailaja; charges include incitement of violence", "articleUrl": "https://feeds.manoramaonline.com/kerala/top-news/2024/04/18/kk-shailaja-obscene-post-nri-case-iuml-activist.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/2/22/kk-shailaja-file.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/2/22/kk-shailaja-file.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/2/22/kk-shailaja-file.jpg.image.470.246.png", "lastModified": "April 18, 2024", "otherImages": "0", "video": "false" }, { "title": "EVMs give extra votes to BJP's lotus during mock polls in Kasaragod, claim LDF & UDF agents", "articleUrl": "https://feeds.manoramaonline.com/kerala/top-news/2024/04/17/lok-sabha-evm-gives-extra-votes-to-bjp-during-mock-polls-kasaragod.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/4/17/bjp-evm-rep-image.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/4/17/bjp-evm-rep-image.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/4/17/bjp-evm-rep-image.jpg.image.470.246.png", "lastModified": "April 18, 2024", "otherImages": "0", "video": "false" }, { "title": "Explainer: What is Thrissur Pooram and how can tourists enjoy it?", "articleUrl": "https://feeds.manoramaonline.com/travel/kerala/2024/04/16/what-is-thrissur-pooram-how-to-enjoy-as-a-tourist-details-itinerary.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/travel/kerala/images/2024/4/16/thrissur-pooram.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/travel/kerala/images/2024/4/16/thrissur-pooram.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/travel/kerala/images/2024/4/16/thrissur-pooram.jpg.image.470.246.png", "lastModified": "April 18, 2024", "otherImages": "0", "video": "false" }, { "title": "Analysis | Why Pinarayi chose to take on Modi risking public humiliation for his daughter", "articleUrl": "https://feeds.manoramaonline.com/kerala/top-news/2024/04/18/why-kerala-cm-pinarayi-vijayan-took-on-pm-modi-risking-public-humiliation-for-daughter-veena.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/2/7/pinarayi-vijayan-ls.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/2/7/pinarayi-vijayan-ls.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/2/7/pinarayi-vijayan-ls.jpg.image.470.246.png", "lastModified": "April 18, 2024", "otherImages": "0", "video": "false" }, { "title": "Poll panel seeks report from Kerala varsity after Brittas delivers speech violating code of conduct", "articleUrl": "https://feeds.manoramaonline.com/kerala/top-news/2024/04/18/brittas-delivers-political-speech-violating-ban-election-commission-seeks-report.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/kerala/images/2020/8/4/john-brittas-manorama.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/kerala/images/2020/8/4/john-brittas-manorama.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/kerala/images/2020/8/4/john-brittas-manorama.jpg.image.470.246.png", "lastModified": "April 18, 2024", "otherImages": "0", "video": "false" } ] } ]