മാലിന്യം എന്ന വാക്ക് കൊണ്ട് എന്താണ് നിങ്ങൾ മനസ്സിലാക്കുന്നത്?

 What is waste and how is it created
SHARE

നിങ്ങൾക്ക് ഉപയോഗശൂന്യമായ പാഴ്‌വസ്തുക്കൾ എന്നല്ലേ നിങ്ങളുടെ ഉത്തരം. പക്ഷേ നിങ്ങളുടെ ഈ ധാരണ തെറ്റാണ് കേട്ടോ.  കാരണം! നമ്മുടെ പോറ്റമ്മയായ ഈ ഭൂമി യാതൊരു വസ്തുവിനെയും പാഴ് വസ്തുക്കളായോ ഉപയോഗ്യശൂന്യമായോ കാണുന്നില്ല. പക്ഷേ നമ്മുടെ അറിവില്ലായ്മയും വിവരക്കേടും മൂലം നാം പുനഃചംക്രമണ യോഗ്യമായ പാഴ്‌വസ്തുക്കളെ മാലിന്യമായി കണക്കാക്കുന്നു.

നാമിന്ന് ഉപയോഗിക്കുന്ന ഓരോ വസ്തുക്കളും ഈ ഭൂമിയിലെ പരിമിതമായ വിഭവങ്ങളിൽ നിന്ന് (ഉപയോഗിക്കും തോറും തീർന്നു കൊണ്ടിരിക്കുന്ന) ഉണ്ടാക്കി എടുക്കുന്നതാണ്. ഉദാഹരണത്തിന് പ്ലാസ്റ്റിക്ക് വരുന്നത് നാൾക്കുനാൾ തീർന്നു കൊണ്ടിരിക്കുന്ന പെട്രോളിയത്തിൽ നിന്നാണ്, അമൂല്യങ്ങളായ മരങ്ങൾ വെട്ടിമുറിച്ച് പേപ്പർ ഉണ്ടാക്കുന്നു. ഭൂമി തുരന്ന് വലിയ ആഴങ്ങളിൽ നിന്ന് ലോഹങ്ങൾ കണ്ടെത്തുന്നു. അങ്ങനെ പോകുന്നു നാം ഭൂമിയിൽ നിന്നും ഓരോ ദിവസവും ഉപയോഗിക്കുന്നവ. ഉപയോഗശേഷം അലക്ഷ്യമായി വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്താൽ അവസാനം ഈ ഭൂമിയിലെ വിഭവങ്ങൾ മുഴുവൻ ഇല്ലാതാവുകയും നമ്മുടെ ഭക്ഷണത്തിന് പോലും യാതൊന്നും അവശേഷിക്കാത്ത തരത്തിൽ ഒരു ഊഷരപ്രദേശമായി നമ്മുടെ ഈ ഭൂമി മാറും

അതുകൊണ്ട് ഏറ്റവും അടിയന്തിരമായി നാം മനസ്സിലാക്കേണ്ടത് നമ്മുടെ പാഴ് വസ്തുക്കളെ നിസ്സാരവും ഉപയോഗ്യശൂന്യവും ആയ മാലിന്യങ്ങൾ ആയി കണക്കാക്കുന്ന രീതി നമ്മുക്ക് തുടരാൻ ആവില്ലാ എന്ന കാര്യമാണ്. എന്നാൽ അവയെ നമ്മുടെ നിലനിൽപ്പിനു തന്നെ ഏറ്റവും അത്യാവശ്യമായ വിഭവങ്ങളായി കണക്കാക്കേണ്ടിയിരിക്കുന്നു. ആയതിനാൽ നമ്മുടെ പാഴ്‌വസ്തുക്കളെ മാലിന്യങ്ങളായി കാണില്ല എന്ന ഒരു പ്രതിജ്ഞ എടുക്കുവാൻ നമ്മുക്ക് കഴിയില്ലേ? നിങ്ങളുടെ ഉത്തരം അതെ എന്നുതന്നെയല്ലേ?

അങ്ങനെയെങ്കിൽ നമ്മുടെ തെരുവുകളിലേക്കും പുഴയോരങ്ങളിലേക്കും റോഡിലേക്കും മാലിന്യം വലിച്ചെറിയുന്ന ശീലം തുടരുന്നതെന്തിന്. നമ്മളിൽ പലരും എല്ലാ ദിവസവും മാലിന്യങ്ങൾ കൂട്ടിയിട്ടുകത്തിക്കുന്നു. മാലിന്യങ്ങൾ കത്തിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്ക് അറിയാമോ. അങ്ങനെ കത്തിച്ചാൽ എന്താണ് സംഭവിക്കുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?. സിഗരറ്റ് വലിച്ചാൽ ക്യാൻസർ വരാൻ ഇടയാകും എന്ന് നിങ്ങൾ മനസിലാക്കിയിട്ടുണ്ടോ അറിയാം

എന്നാൽ മാലിന്യങ്ങൾ കത്തിച്ചാലും ക്യാൻസർ വരാൻ ഇടയാകും എന്ന് മനസ്സിലാക്കിയിട്ടുണ്ടോ? അങ്ങനെ തന്നെയാണ് മാലിന്യങ്ങൾ വലിച്ചെറിഞ്ഞാലും. അതെങ്ങനെ എന്ന് നിങ്ങൾക്ക് അറിയേണ്ടേ? പഠനങ്ങൾ പറയുന്നത്, ദൈനദിനം നമ്മൾ ഉപയോഗിക്കുന്ന വിവിധങ്ങളായ പ്ലാസ്റ്റിക്കുകൾ, ഷാംമ്പൂ, സൂഗന്ധദ്രവ്യങ്ങൾ, സൗന്ദര്യ വർദ്ധക വസ്തുക്കൾ നാം ദിവസേന വായിക്കുന്ന പത്രത്താളുകൾ എന്നിവയിൽ 300 - ൽ അധികം വിഷ- രാസപദാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നു എന്നാണ്. അടുക്കള മാലിന്യങ്ങളോടൊപ്പം ചേർന്ന് അവ നമ്മൾ പ്ലാസ്റ്റിക്ക് കവറുകളിലാക്കി പുഴകളിലോ, വഴിവക്കിലേക്കോ, തോടുകളിലേക്കോ വലിച്ചെറിയുമ്പോൾ ഈ രാസവിഷപദാർത്ഥങ്ങൾ നമ്മുടെ മണ്ണിലും ജലസ്രോതസ്സുകളിലും കലർന്ന് നമ്മുടെ ആഹാര ശ്യംഖലയിലേക്ക് എത്തിച്ചേരുന്നു.

അതുപോലെ ഈ ഉൽപ്പന്നങ്ങൾ എല്ലാം ഒന്നിച്ചിട്ടു കത്തിച്ചാൽ മുന്നൂറോളം വിഷമയമായ രാസപദാർത്ഥങ്ങൾ അന്തരിക്ഷത്തിലേയ്ക്ക് പുറന്തളളപ്പെടുന്നു. ഇവ വിവിധതരം ആരോഗ്യപ്രശ്‌നങ്ങൾക്ക്  ഹേതുവാകുന്നു. ഇവയിൽ ഡയോക്‌സിനുകളും, ഫ്യൂറാനുകളുമാണ്, ശാസ്ത്രം കണ്ടെത്തിയതിൽ ഏറ്റവും വിഷകരമായ രാസവസ്തുക്കൾ. അവ വായുവിൽ കലരുമ്പോൾ, നേരിട്ടുളള ശ്വസനത്തിലൂടെ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുക മാത്രമല്ല മുപ്പതിലധികം വർഷത്തോളം നമ്മുടെ അന്തരീക്ഷത്തിനെ മലിനീകരിച്ചും പിന്നെ ജലത്തിലും ലയിച്ച് നമ്മുടെ ഭക്ഷണ ശൃഖലയിൽ പ്രവേശിക്കുന്നു എന്നാണ് നിഗമനം. ഇവ ഭക്ഷണ ശൃംഖലയിലൂടെ കയറുന്നതനുസരിച്ച് അവയുടെ അളവ് വർദ്ധിച്ചു വർദ്ധിച്ചു വരുന്നു. 

ഈ ഭക്ഷണ ശൃംഖലയിലെ അവസാന കണ്ണികളായ നമ്മൾ കുട്ടികളിലും, മനുഷ്യരിലും ഈ പദാർത്ഥങ്ങൾ പരമാവധി അടിഞ്ഞുകൂടുന്നു. ഈ പ്രക്രിയക്ക് ജൈവ വിപുലീകരണം (Bio - magnification) എന്നു പറയുന്നു. ഗർഭിണികളുടേയും പാലൂട്ടുന്ന അമ്മമാരുടേയും ശരീരം ഉയർന്ന അളവിൽ വിഷപദാർത്ഥങ്ങൾ നിറഞ്ഞിരിക്കുന്നു. ഇവ ഉദരത്തിലുളള ശിശുക്കളേയും പാലുകുടിക്കുന്ന കുട്ടികളേയും ദോഷകരമായി ബാധിക്കുന്നു. പൊക്കിൾക്കൊടിയിലൂടെയും, മുലപ്പാലിലൂടെയും, ജീവൻ ഒരു നാമ്പായി മുളപൊട്ടുന്ന ആദ്യ ഘട്ടത്തിൽതന്നെ പരമാവധി വിഷാംശത്തിന്റെ ഭീഷണിയിലാണ് ശിശുക്കൾ പിറവിയെടുക്കുന്നതെന്ന് പഠനങ്ങൾ പറയുന്നു.

ഈ രാസവിഷപദാർത്ഥങ്ങളിൽ മിക്കവയും നമ്മുടെ ജീവന്റെ അടിസ്ഥാന ശിലകളായ

(1) പ്രതിരോധ സംവിധാനം (Immune System)

(2) പ്രത്യുൽപാദന സംവിധാനം (Reproductive System)

(3) അന്ധസ്രാവി വ്യവസ്ഥ  (Endocrine System)

എന്നിവയെ ബാധിക്കുന്നു എന്നു പറയുമ്പോൾ നാം മനസ്സിലാക്കേണ്ടത് അവ നമ്മുടെ എല്ലാ ശാരീരിക പ്രവർത്തനങ്ങളെയും ബാധിച്ച് നമ്മുടെ ശരീരത്തെ ബലഹീനമാക്കുന്നു എന്നാണ്. ക്യാൻസർ, വന്ധ്യത, ശ്വസകോശ രോഗങ്ങൾ, വളർച്ചാ വൈകല്യങ്ങൾ, പകർച്ച വ്യാധികൾ തുടങ്ങിയവ നിത്യസംഭവങ്ങളും സാധാരണമാകുന്നത് യാദൃശ്ചികമല്ല എന്ന് ചുരുക്കം. ഒരു കുട്ടിയുടെ മൊത്തത്തിലുളള വളർച്ചയെത്തന്നെയാണ് ഇത് ബാധിക്കുന്നത്. 

പ്രകൃതിയെ നാം ആദരിച്ചാൽ

പ്രകൃതിയെ നാം ആദരിച്ചാൽ പ്രകൃതി നമ്മേയും ആദരിക്കും. പ്രകൃതിയോട് അനാദരവ് കാട്ടിയാൽ പ്രകൃതി നമ്മളേയും അനാദരിക്കുമെന്നറിയുക. ഇത് ഇങ്ങനെ തുടരണമോ ? വേണ്ട! ഇത് ഇങ്ങനെ ആവരുത്. ഭൂമിയെ നാം സ്നേഹിക്കുകയും കരുതുകയും ചെയ്താൽ ഭൂമി തിരിച്ചും നമ്മെ കരുതി സംരക്ഷിക്കും. നമ്മുക്കൊത്തൊരുമിച്ച് ഇതിനു വേണ്ടി കൈകോർക്കാം.

അതിനായി മാറ്റങ്ങൾ നമ്മൾ ഓരോരുത്തരിൽ നിന്നും തുടങ്ങാം. അതിനുളള പോംവഴി നമ്മുടെ കരങ്ങളിൽതന്നെയുണ്ട്. ശക്തിയും അധികാരവും നമ്മുടെ കരങ്ങളിലുണ്ട്. സർക്കാരിന്റെ ഹരിതകേരളം പരിപാടിയോടൊപ്പം നമുക്കും അണിചേരാം. ലോകത്ത് നമ്മൾ കാണാനാഗ്രഹിക്കുന്ന മാറ്റം നമ്മളിൽ നിന്നുതന്നെ തുടങ്ങാം. അങ്ങനെ നമുക്ക് ചുറ്റും മാറ്റങ്ങൾ കൊണ്ടുവരാം.നമ്മുടെ മാലിന്യങ്ങളുടെ സംസ്‌ക്കരണ ഉത്തരവാദിത്വം നമ്മുക്കുതന്നെ ഏറ്റെടുക്കാം. അവ കേവലം മാലിന്യങ്ങൾ അല്ലെന്ന് തിരിച്ചറിഞ്ഞ് നമുക്കവയെ വിഭവങ്ങൾ എന്ന് വിളിച്ച് തുടങ്ങാം.

‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം’ ! അങ്ങനെ എങ്കിൽ ഞാനെന്താണ് ചെയ്യേണ്ടത് ?

വിഭവപരിപാലനത്തിനായുളള ചില നല്ല ശീലങ്ങൾ :

വ്യക്തി ശുചിത്വത്തിന്റെ ഭാഗമായി നിങ്ങൾ കുളിക്കുകയോ പല്ലുതേക്കുകയോ ചെയ്യുന്നത് പോലെ വിഭവ പരിപാലനത്തിലും ചില നല്ല ശീലങ്ങൾ നമ്മൾ പഠിക്കേണ്ടതുണ്ട്. വിഭവ പരിപാലനത്തിനുള്ള നല്ല ശീലങ്ങൾ ഏതൊക്കെയെന്ന് അറിയേണ്ടേ ?

താഴെപ്പറയുന്ന 5 നല്ല ശീലങ്ങൾ നിങ്ങൾക്ക് ഉത്തരവാദിത്വത്തോടെ വിഭവ പരിപാലനത്തിൽ എ പ്ലസ് നേടിത്തരും.

നല്ലശീലം 1 : തരംതിരിവ് മാലിന്യത്തിലാവട്ടെ

മാലിന്യങ്ങൾ പ്രധാനമായും രണ്ടായി തരംതിരിക്കാം

(1) നനവുളള /അഴുകുന്ന / ജൈവ മാലിന്യങ്ങൾ

സ്വഭാവിക ജീർണ്ണത നടക്കുന്നതും എളുപ്പത്തിൽ അഴുകി ഭൂമിയിൽ ലയിച്ചു ചേരുന്നതുമായവയെ നാം അഴുകുന്ന മാലിന്യങ്ങൾ എന്നോ ജൈവ മാലിന്യങ്ങൾ എന്നോ വിളിക്കും. ഉദാഹരണത്തിന് ഭക്ഷണാവശിഷ്ടങ്ങൾ കൃഷിയിൽ നിന്നും മറ്റുമുണ്ടാകുന്ന അവശിഷ്ടങ്ങൾ തുടങ്ങിയവ.

(2) ഉണങ്ങിയ / അഴുകാത്ത / അജൈവ മാലിന്യങ്ങൾ

ജീവനില്ലാത്ത വസ്തുക്കളിൽ നിന്നും ഉരുത്തിരിഞ്ഞ് വരുന്നതും ഭൂമിയിലേക്ക് സ്വാഭാവികമായി അലിഞ്ഞു ചേരാത്തവയുമായ പാഴ് വസ്തുക്കളെ നാം അജൈവമാലിന്യങ്ങൾ എന്ന് വിളിക്കും.

ഒന്നായിട്ടാൽ മാലിന്യം, തരംതിരിച്ചാൽ മാണിക്യം

മാലിന്യ സംസ്കരണത്തിൽ ഇന്നു നാം നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്ന് പൗരന്മാർക്ക് മാലിന്യം തരംതിരിക്കുന്ന ശീലങ്ങളില്ലാത്തതാണ്. ജൈവ അജൈവ മാലിന്യ വസ്തുക്കൾ കൂടിക്കലർന്നുണ്ടാകുന്ന മാലിന്യങ്ങൾ സംസ്കരിക്കുക എന്നുള്ളത് പ്രായോഗികമായി വളരെയധികം പ്രതിസന്ധി നിറഞ്ഞ കാര്യമാണ്.

നല്ല ശീലം 2 : ജൈവമാലിന്യങ്ങൾ കമ്പോസ്റ്റാക്കുക

ജൈവമാലിന്യങ്ങൾ അപ്പോഴപ്പോൾ കമ്പോസ്റ്റാക്കിയാൽ അവ ഒരിക്കലും ആരോഗ്യത്തിന് ഭീഷണിയോ ഹാനികരമോ അല്ല. ഭക്ഷണാവശിഷ്ങ്ങളിലോ കൃഷിയാവശിഷ്ടങ്ങളിലോ യാതൊരുവിധ രാസ-വിഷപദാർത്ഥങ്ങളും അടങ്ങിയിട്ടില്ലാത്തതിനാൽ അവ നമുക്ക് എളുപ്പത്തിൽ കമ്പോസ്റ്റാക്കി കൃഷിയാവശ്യങ്ങൾക്ക് ഉപയോഗിക്കുവാൻ കഴിയും. അല്ലെങ്കിൽ നിങ്ങൾക്കൊരു ചെറിയ കുഴിയിൽ ജൈവമാലിന്യം നിക്ഷേപിച്ച് ഉണക്ക ഇലയോ, പുല്ലോ, ഇനോക്കുലമോ (കമ്പോസ്റ്റിംഗ് ത്വരിതപ്പെടുത്തുന്ന വസ്തു) ഉപയോഗിച്ച് മൂടിയാൽ അത് അവിടെ കിടന്ന് ഭൂമിയിൽ ലയിച്ചു ചേർന്നുകൊളളും. ഇത് നമ്മുടെ പൂർവ്വികർ ചെയ്തിരുന്നതാണ്. അതുകൊണ്ടാണ് അക്കാലത്ത് മണ്ണിന് ഫലഭൂയിഷ്ഠത ഉണ്ടായിരുന്നത്. അങ്ങനെ അവർക്ക് രാസവസ്തു രഹിതമായ പഴങ്ങളും പച്ചക്കറികളും ലഭിച്ചിരുന്നു. ഈ പഴയ നല്ലശീലം നമുക്ക് തിരിച്ചുകൊണ്ടുവരണം.

നിങ്ങൾക്ക് കൃഷി ആവശ്യത്തിന് സ്ഥലം ഇല്ലെങ്കിൽ വിവിധ കമ്പോസ്റ്റിംഗ് മാർഗ്ഗങ്ങൾ സ്വീകരിക്കാം. ഇതിൽ നിന്ന് ലഭിക്കുന്നവളം പച്ചക്കറിത്തോട്ടത്തിലും പൂന്തോട്ടത്തിലും ഉപയോഗിക്കാം.

വിവിധതരം കമ്പോസ്റ്റിംഗ് മാർഗ്ഗങ്ങൾ:

1) മോസ്പിറ്റ് കമ്പോസ്റ്റിംഗ്

2) പോട്ട്/ബിൻകമ്പോസ്റ്റിംഗ്

3) റിംഗ് കമ്പോസ്റ്റിംഗ്

അടുത്ത മൂന്നുനല്ല ശീലങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ്, മാലിന്യ സംസ്ക്കരണത്തിലെ മൂന്ന് പോരാളികളെ ഓർക്കുക. അവർ

(1) പുനരുപയോഗം (Reuse) (2) അളവ് കുറയ്ക്കൽ (Reduce) (3) പുന:ചംക്രമണം (Recycle) 

നല്ലശീലം - 3 : Musketeer No.1 – Reduce

മാലിന്യസംസ്ക്കരണത്തിൽ പ്രഥമസ്ഥാനം ലഭിക്കുന്നത് മാലിന്യത്തിന്റെ അളവ് കുറയ്ക്കലിനാണ്. രോഗംവന്നു ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ് എന്ന് പറയുന്നതുപോലെ, നല്ലശീലങ്ങൾ പാലിച്ചാൽ, മാലിന്യം ഒഴിവാക്കുവാൻ കഴിയും. ഇതാണ് മാലിന്യ സംസ്കരണത്തിലെ ഏറ്റവും നല്ല ഉത്തരവാദിത്വ ശീലം. അളവ് ചുരുക്കലിന് പരിധിയില്ല. അത്യാവശ്യത്തിനുളളതു മാത്രം വാങ്ങുക. കൂടുതൽ സാധനങ്ങൾ ഒരിക്കലും വാങ്ങികൂട്ടരുത്. എന്നാൽ ഏറ്റവും സുപ്രധാനമായത് ഉപയോഗിച്ചതിന് ശേഷം വലിച്ചെറിയുന്ന (ഡിസ്പോസബിൾസ്) ഇനങ്ങൾ - മിനറൽ വാട്ടർബോട്ടിൽ, പേപ്പർ/ പ്ലാസ്റ്റിക്‌കപ്പുകൾ / സ്റ്റൈറോഫോം (തെർമോകോൾ) കപ്പുകളും പ്ലേറ്റുകളും അവ പരിസ്ഥിതിക്കു ദോഷകരമാണെന്ന് മാത്രമല്ല അവയിൽ ആഹാരം സൂക്ഷിക്കുമ്പോൾ ആരോഗ്യത്തിന് ഹാനികരവുമാണ്. അതുകൊണ്ട് നിങ്ങളുടെ അടുത്ത ജന്മദിനാഘോഷത്തിന് സ്കൂളിലേയോ കുടുംബത്തിലേയോ ചടങ്ങുകളിൽ ഇത്തരം ഡിസ്പോസബിൾ ഉപയോഗിക്കില്ല എന്ന് തീരുമാനിച്ചുകൂടേ?

നല്ലശീലം - 4 : Musketeer No.2 – Reuse

നിങ്ങൾക്കറിയാമോ...... നിങ്ങളുടെ വീട്ടിൽ നിങ്ങൾക്ക് ഉപയോഗമില്ലാത്ത അല്ലെങ്കിൽ നിങ്ങൾ ഉപേക്ഷിച്ച അനേകം വസ്തുക്കൾ കൂടിക്കിടക്കുന്നുണ്ടാകും, ശരിയല്ലേ? ഉദാഹരണത്തിന് കഴിഞ്ഞ കൊല്ലം നിങ്ങൾ കുട്ടികൾക്ക് വാങ്ങിയ വസ്ത്രങ്ങൾ, കിട്ടിയ സമ്മാനങ്ങൾ തുടങ്ങിയവ ഇപ്പോൾ ഉപയോഗിക്കുന്നില്ലായിരിക്കാം. പക്ഷേ നമ്മുടെ ചുറ്റുവട്ടത്തുള്ള ഏതെങ്കിലും കുഞ്ഞ് സുഹൃത്തിന് അത് ഉപകാരപ്പെട്ടേക്കാം. ശരിയല്ലേ? അതേപോലെ നിങ്ങൾ ഉപേക്ഷിച്ച ടി.വി, മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങൾ, കുട്ടികൾക്കുള്ള കളിവണ്ടി, തൊട്ടിൽ, കളിപ്പാട്ടങ്ങൾ, ഫർണിച്ചർ മുതലായ വസ്തുക്കൾ ഉപയോഗിക്കുവാൻ താൽപര്യമുള്ള സമൂഹത്തിലെ മറ്റാളുകൾക്ക് കൈമാറിക്കൂടെ.‌

പഴയതും എന്നാൽ പുനരുപയോഗിക്കുവാൻ കഴിയുന്നതുമായ വസ്തുക്കൾ അവ ആവശ്യമുള്ളവർക്കായി എത്തിച്ചുകൊടുക്കുന്നതിനും അവിടുന്നു ആവശ്യക്കാർക്ക് എടുത്തുകൊണ്ട് പോകുന്നതിനും അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്തണം. ഇത്തരം സ്ഥലങ്ങളെ SWAP SHOP എന്നു വിളിക്കാം. ഇത് നിങ്ങൾക്ക് നിങ്ങളുടെ സ്‌കൂളിലോ നിങ്ങളുടെ സമീപ പ്രദേശങ്ങളിലോ ചെയ്യാവുന്ന കാര്യമല്ലേ. ഇങ്ങനെ ചെയ്താൽ അത് നമ്മുടെ മാലിന്യങ്ങളുടെ അളവ് കുറയ്ക്കുക മാത്രമല്ല നമ്മുടെ സമൂഹത്തിലെ അനേകം കുഞ്ഞു കൂട്ടുകാരേയും ഒപ്പം മുതിർന്നവരേയും സഹായിക്കുക കൂടിയാണ്.

നല്ലശീലം - 5 Musketeer No.3 – Recycle

ഉപയോഗിച്ച പ്ലാസ്റ്റിക്കും, പേപ്പറും, പാഴ് വസ്തുക്കളും ശേഖരിക്കുന്ന ആക്രിക്കടകൾ നിങ്ങൾ കണ്ടിട്ടില്ലേ. ഇല്ല എങ്കിൽ അടുത്ത തവണ നിങ്ങൾ മാതാപിതാക്കളോടൊപ്പം പുറത്ത് പോകുമ്പോൾ അത്തരം കടകൾക്കായി ഒരന്വേഷണം നടത്തി നോക്കൂ. നിങ്ങൾക്കറിയാമോ അവർ എന്താണ് ചെയ്യുന്നത് എന്ന്. നിങ്ങൾ വലിച്ചെറിയുന്നതും അല്ലാത്തതുമായ മാലിന്യങ്ങളിൽ നിന്നും പാഴ് വസ്തുക്കളിൽ നിന്നും പുന:ചംക്രമണ യോഗ്യമായവ തിരഞ്ഞുപിടിച്ച് അവ റീസൈക്ലിംഗ് വ്യവസായങ്ങൾക്ക് പുതു ഉൽപ്പന്നങ്ങളായി മാറ്റുന്നതിന് കൈമാറുന്നു. ഉദാഹരണത്തിന് നിങ്ങൾ ഉപയോഗിക്കുന്ന ദിനപത്രങ്ങളും പ്ലാസ്റ്റിക് കസേരകളും മിക്കവയും റീസൈക്ലിങ് ചെയ്തു വരുന്നവയാണ്. അമൂല്യങ്ങളായ വിഭവങ്ങളുടെ ശരിയായ പരിപാലനത്തിന് ഏറ്റവും അനുയോജ്യമായ വഴിയാണ് റീസൈക്ലിംഗ്. പക്ഷേ അത് സംഭവിക്കണമെങ്കിൽ നിങ്ങൾ ഒരു നല്ല ശീലം വളർത്തിയെടുക്കണം. അതായത് പേപ്പർ, പ്ലാസ്റ്റിക്, ഗ്ലാസ്സ്, ഇലക്‌ട്രോണിക് ലോഹങ്ങൾ മുതലായ പാഴ് വസ്തുക്കൾ കൈകാര്യം ചെയ്യുവാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.

1.അവ ഒരിക്കലും ആഹാര മാലിന്യത്തോടുകൂടി കലർത്തരുത്. എപ്പോഴും തരംതിരിച്ച് വയ്ക്കുക.

2.എപ്പോഴും അവ വൃത്തിയായി ഉണക്കി സൂക്ഷിക്കുക, ഓരോ വസ്തുവും വില പിടിപ്പുള്ള വിഭവമാണെന്ന് ഓർക്കുക, അതുകൊണ്ട് അവ വളരെ കരുതലോടെ കൈകാര്യം ചെയ്യുക, ഏതു ഭക്ഷ്യ സാധനങ്ങൾ പായ്ക്ക് ചെയ്യുന്ന കവറുകളും പാൽക്കവറുകളും ഭംഗിയായി കഴുകി, ഉണക്കി എടുത്ത് ഒരു ഈർപ്പമില്ലാത്ത ബിന്നിൽ നിക്ഷേപിക്കുക. എങ്കിൽ മാത്രമേ നിങ്ങൾക്ക് പാഴ്‌വസ്തു വ്യാപാരി സുഹൃത്തിന് അവ പുന:ചംക്രമണം (Recycle) ചെയ്യാനായി നൽകാനാകൂ.

മുകളിൽ പറഞ്ഞ എല്ലാ നല്ല ശീലങ്ങളും ഒരുമിച്ച് ചെയ്താൽ പ്രത്യേകിച്ച് പാഴ്‌വസ്തുക്കൾ കഴുകി ഉണക്കി എടുക്കുന്നതുൾപ്പെടെ, ഒരു ദിവസം രണ്ടോ മൂന്നോ മിനിട്ട് മാത്രമെടുത്താൽ മതിയാകും. ആരോഗ്യത്തിനും, ദീർഘായുസ്സിനും നിങ്ങൾക്ക് നൽകാൻ കഴിയുന്നത് ഇത്ര മാത്രമാണ്. എല്ലാ ദിവസവും നാം കുളിക്കാൻ സമയം കണ്ടെത്തിയില്ലെങ്കിൽ നാം ദുർഗന്ധം പരത്തികൊണ്ടിരിക്കുന്നു. നമ്മുടെ ഉത്തരവാദിത്വമായി മാലിന്യ പരിപാലനം ഏറ്റെടുക്കാൻ സമയം കണ്ടെത്തിയില്ലെങ്കിൽ, നമ്മുടെ ലോകം മുഴുവൻ മലീമസമാകും.

നിങ്ങൾ ആഗ്രഹിക്കുന്നത് മലീമസവും അനാരോഗ്യകരവുമായ ഒരു ലോകമാണോ? അതോ മനോഹരമായ ആരോഗ്യപൂർണ്ണമായ ഒരു ലോകമാണോ ?

തീരുമാനിക്കേണ്ട അവകാശവും അധികാരവും നിങ്ങളുടെ കൈകളിലാണ്. പ്രവർത്തിക്കേണ്ടത് അവകാശവും അധികാരവും കൈയ്യിലുള്ളവരും. ഓർക്കുക, ലോകത്തിൽ നാം കാണാനാഗ്രഹിക്കുന്ന മാറ്റത്തിന്റെ തുടക്കം നമ്മളിൽ നിന്നാകണം

– മഹാത്മാ ഗാന്ധി

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUCHITWA MISSION
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "Chandy, Kodiyeri, Kanam, Panakkad; Maestros Kerala missed badly this election", "articleUrl": "https://feeds.manoramaonline.com/kerala/top-news/2024/04/18/lok-sabha-elections-missing-leaders-oommen-chandy-kodiyeri-panakkad-kanam.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/4/18/oommen-chandy-kodiyeri-panakkad-kanam.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/4/18/oommen-chandy-kodiyeri-panakkad-kanam.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/4/18/oommen-chandy-kodiyeri-panakkad-kanam.jpg.image.470.246.png", "lastModified": "April 19, 2024", "otherImages": "0", "video": "false" }, { "title": "Thrissur Pooram Day: Festival to begin shortly with arrival of 'Khadaka Poorangal'", "articleUrl": "https://feeds.manoramaonline.com/travel/kerala/2024/04/18/thrissur-pooram-april-19-elephants-small-poorams-khadaka-cheru-poorangal.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/travel/kerala/images/2024/4/18/thrissur-pooram-pic.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/travel/kerala/images/2024/4/18/thrissur-pooram-pic.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/travel/kerala/images/2024/4/18/thrissur-pooram-pic.jpg.image.470.246.png", "lastModified": "April 19, 2024", "otherImages": "0", "video": "false" }, { "title": "ECI & Kerala's CEO deny error in Kasaragod's mock polling, but find scapegoats", "articleUrl": "https://feeds.manoramaonline.com/kerala/top-news/2024/04/18/how-eci-chief-electoral-officer-playing-ostrich-to-deny-error-kasaragod-mock-poll.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2022/6/20/election-commission.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2022/6/20/election-commission.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2022/6/20/election-commission.jpg.image.470.246.png", "lastModified": "April 18, 2024", "otherImages": "0", "video": "false" }, { "title": "Iranian commandos were polite: Lone Malayali woman cadet released from Israel-linked ship", "articleUrl": "https://feeds.manoramaonline.com/kerala/top-news/2024/04/18/iranian-commandos-polite-malayali-woman-israel-linked-cargo-ship-iran-ann-tessa-joseph.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/4/18/ann-tessa1-ls.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/4/18/ann-tessa1-ls.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/4/18/ann-tessa1-ls.jpg.image.470.246.png", "lastModified": "April 18, 2024", "otherImages": "0", "video": "false" }, { "title": "Bird flu: Culling of infected ducks to begin tomorrow in Alappuzha panchayats", "articleUrl": "https://feeds.manoramaonline.com/kerala/top-news/2024/04/18/bird-flu-culling-of-infected-ducks-in-alappuzha-panchayaths-to-begin-tomorrow.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/1/8/bird-flu-kerala.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/1/8/bird-flu-kerala.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/1/8/bird-flu-kerala.jpg.image.470.246.png", "lastModified": "April 18, 2024", "otherImages": "0", "video": "false" }, { "title": "IPL 2024: MI beat Punjab Kings by 9 runs", "articleUrl": "https://feeds.manoramaonline.com/sports/cricket/2024/04/18/ipl-2024-punjab-kings-vs-mumbai-indians.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/sports/cricket/images/2024/4/18/mumbai-indians.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/sports/cricket/images/2024/4/18/mumbai-indians.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/sports/cricket/images/2024/4/18/mumbai-indians.jpg.image.470.246.png", "lastModified": "April 19, 2024", "otherImages": "0", "video": "false" }, { "title": "Malayali woman on Iran-seized cargo ship reaches Kerala safely", "articleUrl": "https://feeds.manoramaonline.com/kerala/top-news/2024/04/18/malayali-crew-member-iran-seized-cargo-ship-ann-tessa-jospeh.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/4/18/ann-tessa-ls.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/4/18/ann-tessa-ls.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/4/18/ann-tessa-ls.jpg.image.470.246.png", "lastModified": "April 18, 2024", "otherImages": "0", "video": "false" } ] } ]