ജൈവമാലിന്യം നല്ലൊരു ഊര്‍ജ്ജസ്രോതസ്സും വളവുമാണ്. ജൈവ മാലിന്യത്തെ കഴിവതും ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കേണ്ടതുണ്ട്. കമ്പോസ്റ്റ് കുഴികള്‍ പറമ്പിന്റെ ഭാഗമായ ചില വീടുകളെങ്കിലും നമുക്ക് കാണാം. ഭക്ഷണത്തിൻ്റെയും പഴങ്ങളുടെയും പച്ചക്കറികളുടെയുമൊക്കെ അവശിഷ്ടങ്ങളും മറ്റ് ജൈവ മാലിന്യങ്ങളും ഈ കമ്പോസ്റ്റ് കുഴിയില്‍ നിക്ഷേപിക്കപ്പെടുന്നു. അതുപിന്നെ മാസങ്ങള്‍ കഴിഞ്ഞ് ജൈവവളമായി മാറും. ഇന്നിപ്പോള്‍ കിച്ചന്‍ ബിന്‍, കമ്പോസ്റ്റ് പോട്ട്, പൈപ്പ് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ് മുതലായ ധാരാളം ഉറവിട മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ലഭ്യമാണ്. ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കാന്‍ സ്ഥലപരിമിതി ഉള്ളവര്‍ക്കായി പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റുകളുമുണ്ട്.
കിച്ചന്‍ ബിന്നും കമ്പോസ്റ്റ് പോട്ടുമൊക്കെ ഉപയോഗിച്ച് ജൈവമാലിന്യം വളമാക്കി മാറ്റാം. ബയോഗ്യാസ് പ്ലാന്റുണ്ടെങ്കിൽ ജൈവമാലിന്യത്തിൽ നിന്ന് പാചകവാതകവും ജൈവവളവും ഒരേ സമയം ലഭിക്കും. പച്ചക്കറിയുടെ അവശിഷ്ടങ്ങള്‍, മത്സ്യം, മാംസം എന്നിവയുടെ അവശിഷ്ടങ്ങള്‍ ഇവയൊക്കെയേ കംപോസ്റ്റ് ബിന്നുകളില്‍ നിക്ഷേപിക്കാന്‍ പാടുള്ളൂ. ബയോഗ്യാസ് പ്ലാന്റില്‍ മുട്ടത്തോട്, ചിരട്ട, വാഴയില, ഓറഞ്ച്, നാരങ്ങ, അച്ചാര്‍, കീടനാശിനികള്‍, സോപ്പ് വെള്ളം, പ്ലാസ്റ്റിക്, ലോഹങ്ങള്‍, തടികക്ഷണം, മണ്ണ് മുതലായവ നിക്ഷേപിക്കാന്‍ പാടുള്ളതല്ല.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നോഡൽ ഓഫീസറുമായി ബന്ധപ്പെടുക.
English Summary: solution for biowaste disposal