Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആനമുത്തശ്ശിമാര്‍ കൂടെയുണ്ടെങ്കില്‍ കുട്ടിയാനകള്‍ ഹാപ്പി

488978710

മുത്തശ്ശിമാരും മുത്തശ്ശന്‍മാരും കുട്ടികളുടെ കളിക്കൂട്ടുകാരാണ്. എത്ര കാര്‍ക്കശ്യക്കാരായിരുന്നാലും ഇവര്‍ പേരിക്കുട്ടികളുടെ കൂടെ കൂടുമ്പോള്‍ അവരേക്കാള്‍ കുട്ടികളാകും.മനുഷ്യരില്‍ മാത്രമല്ല ആനകളിലും ഇതുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. കമ്പോഡിയയിലെ ആനകളില്‍ നടത്തിയ പഠനത്തിലാണ് ഈ കൗതുകകരമായ വിഷയം കണ്ടെത്തിയത്. ആനകളുടെ സാമൂഹിക ജീവിതത്തെ ശ്രദ്ധയോടെ നിരീക്ഷിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.

ആനമുത്തശ്ശിമാര്‍ ഉള്ള ആനക്കുട്ടികള്‍ക്ക് അതിജീവന സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു. 20 വയസ്സില്‍ താഴെയുള്ള ആനയമ്മമാര്‍ക്ക് ഉണ്ടാകുന്ന കുട്ടികളെ നിരീക്ഷിച്ചപ്പോളാണ് ഇത് ശ്രദ്ധയില്‍ പെട്ടത്. ആനക്കൂട്ടത്തില്‍ മുത്തശ്ശിമാരുള്ള കുട്ടികളുടെ അതിജീവന സാധ്യത അതില്ലാത്ത കുട്ടികളേക്കാള്‍ എട്ട് മടങ്ങ് അധികമാണെന്ന് പഠനം പറയുന്നു. നേരിട്ട് പേരക്കുട്ടികളെ നോക്കുന്നതിനൊപ്പം തന്‍റെ മകളെ കുട്ടികളെ നോക്കാന്‍ പരിശീലിപ്പിക്കാനും മുത്തശ്ശിയാന തയ്യാറാകുമത്രെ. കുട്ടികള പരിപാലിക്കാന്‍ മാത്രമല്ല മക്കള്‍ക്ക് ഇണ ചേരാനുള്ള സഹായും പ്രായമായ ആനകള്‍ ചെയ്യുമെന്നും നോര്‍വെയിലെ സര്‍വ്വകലാശാല വിദ്യാര്‍ഥികള്‍ നടത്തിയ പഠനത്തിൽ പറയുന്നു. ഈ പരിശീലനവും അമ്മമാര്‍ പെണ്‍മക്കള്‍ക്ക് മാത്രമാണ് നല്‍കുക.

പ്രായമായ ആനകള്‍ കൂടെയുള്ളത് കുട്ടികളുടെ അതിജീവന സാധ്യത വർധിപ്പിക്കും എന്നതിനു മറ്റൊരു തെളിവു കൂടി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. മൃഗശാലകളിലും മറ്റും ജനിക്കുന്ന ആനക്കുട്ടികളുടെ ആയുസ്സ് മറ്റാനകളേക്കാൾ ഏറെക്കുറവാണെന്നും കണക്കുകള്‍ തെളിയിക്കുന്നു.കാടിനു പുറത്തു ജനിക്കുന്ന ആനക്കുട്ടികളില്‍ പകുതിയും അധികകാലം ജീവിച്ചിരിക്കാറില്ല. അമ്മമാരുടെ സംരക്ഷണം എല്ലായിടത്തും ഇവയ്ക്ക് ലഭ്യമാകാറുണ്ടെങ്കിലും ഉയര്‍ന്ന മരണ സംഖ്യ ചൂണ്ടിക്കാട്ടുന്നത് ആനകളുടെ സാമൂഹിക ജീവിതത്തിന്‍റെ പ്രാധാന്യമാണ്. ഒപ്പം മുത്തശ്ശി പേരക്കുട്ടി ബന്ധത്തിന്‍റെ ആവശ്യകതയും.

Your Rating: