വാഹനങ്ങൾക്കു മുന്നിൽ തലയെടുപ്പോടെ സിംഹരാജന്മാർ; ദൃശ്യങ്ങൾ കൗതുകമാകുന്നു!

Four Lions Take Over Busy Road
SHARE

സാധാരണ ഗതിയിൽ ഗതാഗതക്കുരുക്കുണ്ടാകുമ്പോൾ പലരും അക്ഷമരാകാറുണ്ട്. എന്നാൽ ആഫ്രിക്കയിലെ ക്രൂഗർ ദേശീയ പാർക്കിൽ കഴിഞ്ഞ ദിവസമൊരു ഗതാഗതക്കുരുക്കുണ്ടായാപ്പോൾ പലരും സന്തോഷിച്ചു. കാരണം നാല് മിടുക്കൻമാരായ സിംഹങ്ങളായിരുന്നു ഈ ഗതാഗതക്കുരുക്കിനു പിന്നിൽ. പ്രധാന റോഡിലൂടെ വാഹനങ്ങൾക്കു മുന്നിലായി തലയെടുപ്പോടെ നടന്നു വരുന്ന സിംഹങ്ങളാണ് വിനോദസഞ്ചാരികളുടെ മനം കവർന്നത്. നേരിയ ചാറ്റൽ മഴയത്തായിരുന്നു സിംഹങ്ങളുടെ സവാരി.

ഇവർക്കു പിന്നിലായി വേഗം കുറച്ച് നിരവധി വാഹനങ്ങളും അകമ്പടി സേവിച്ചു.തിരക്കേറിയ റോഡിലൂടെ വളരെ ശാന്തരായാണ് സിംഹങ്ങൾ നടന്നു നീങ്ങിയത്. സംഭവസ്ഥത്തെ വാഹനങ്ങളിലുണ്ടായിരുന്നവരെല്ലാം ഈ അപൂർവ ദൃശ്യങ്ങൾ പകർത്തുന്ന തിരക്കിലായിരുന്നു. വാഹനങ്ങൾക്കു മുന്നിൽ തലയെടുപ്പോടെ നടന്നു നീങ്ങുന്ന സിംഹരാജന്മാരുടെ ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. 

അര മിനിട്ട് ദൈർഘ്യമുള്ള വിഡിയോ ലയൺസ് ഓഫ് ക്രൂഗർ പാർക്ക് ആൻഡ് സാബി സാൻഡ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവച്ചത്. 26 ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു. നിരവധി രസകരമായ പ്രതികരണങ്ങളും ദൃശ്യങ്ങൾക്ക് ലഭിക്കുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
FROM ONMANORAMA