മരണത്തെ കൈയിലെടുത്ത വിനോദസഞ്ചാരി; ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ!

HIGHLIGHTS
  • അതീവ അപകടകാരികളായ നീരാളിയാണ് ബ്ലൂറിങ്ഡ് നീരാളികൾ
  • ഇവയുടെ കടിയേറ്റാൽ മിനിട്ടുകൾക്കകം മരണം സംഭവിക്കും
526922663
SHARE

അറിഞ്ഞോ അറിയാതെയോ അതീവ വിഷമുള്ള ബ്ലൂറിങ്ഡ് നീരാളിയെ വെറും കൈയിലെടുത്ത വിനോദ സഞ്ചാരിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. അതീവ അപകടകാരികളായ നീരാളിയാണ് ബ്ലൂറിങ്ഡ് നീരാളികൾ. ഇവയുടെ വിഷമേറ്റാൽ മിനിട്ടുകൾക്കകം  മരണം സംഭവിക്കും. ഈ നീരാളിയെയാണ് വിനോദസഞ്ചാരി കെയിലെടുത്ത് കളിപ്പിച്ച ശേഷം തിരികെ കടലിലേക്കു വിട്ടത്.ഓസ്ട്രേലിയയിലെ ഏതോ കടൽത്തീരത്താണ് ഈ സംഭവം നടന്നത്.

ഈ ദൃശ്യങ്ങൾ ആദ്യം ടിക്ടോക്കിലാണ് വന്നത്.സ്വർണ നിറമാണ് ഇവയുടെ ശരീരത്തിന്. തിളങ്ങുന്ന ശരീരത്തിൽ നീല വളയങ്ങളുമുണ്ട്. ഇതാണ് ഇവയ്ക്ക്  ബ്ലൂറിങ്ഡ് നീരാളികൾ എന്ന പേരു വരാൻ കാരണം. അതീവ വിഷമുള്ള ഇവ പവിഴപ്പുറ്റുകൾക്കിടയിലും പാറക്കൂട്ടങ്ങൾക്കിടയിലുമൊക്കെയാണ് സാധാരണയായി കാണപ്പെടാറുള്ളത്. ജപ്പാൻ മുതൽ ഓസ്ട്രേലിയ വരെ പസിഫിക് സമുദ്രത്തിലും ഇന്ത്യൻ മഹാസമുദ്രത്തിലുമായാണ് ഇവയുടെ വാസം. 

Blue-ringed octopus

ലോകത്തിലെ ഏറ്റവും വിഷമുള്ള കടൽജീവികളിലൊന്നാണ്  ബ്ലൂറിങ്ഡ് നീരാളികൾ.വലുപ്പത്തിൽ ചെറുതാണെങ്കിലും വിഷത്തിന്റെ കാര്യത്തിൽ കേമൻമാരാണിവർ.12 മുതൽ 20സെന്റീമീറ്റർ വരെ നീളമേ ഇവയ്ക്കുള്ളൂ.മിനിട്ടിൽ 26 മനുഷ്യരെ കൊല്ലാനുള്ള വിഷമുണ്ട് ഇവയുടെ ശരീരത്തിൽ. ഇവയുടെ കടിയേറ്റാൽ മിനിട്ടുകൾക്കകം മരണം സംഭവിക്കും. ഇതിനെതിരെയുള്ള പ്രതിവിഷവും ലഭ്യമല്ല.

അപകടകാരിയായ ജീവിയെ കൈയിലെടുത്ത വിനോദസ‍ഞ്ചാരിയുടെ ദൃശ്യങ്ങൾ കടുത്ത വിമർശനമാണ് നേരിടുന്നത്. ഭാഗ്യം കൊണ്ടു മാത്രമാണ് വിനോദസഞ്ചാരി നീരാളിയുടെ പിടിയിൽ നിന്നു രക്ഷപെട്ടത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
FROM ONMANORAMA