ADVERTISEMENT

ഓസ്ട്രേലിയയിൽ കാണപ്പെടുന്ന കംഗാരുവിനോട് രൂപസാദൃശ്യമുള്ള, എന്നാൽ കംഗാരുന്റെ അത്രയും വലുപ്പമില്ലാത്ത ജീവിയാണ് വാലബി. ഈ വാലബിയെയാണ് കൂറ്റൻ പെരുമ്പാമ്പ് ഒന്നോടെ വിഴുങ്ങിയത്. ക്വീൻസ്‌ലൻഡിലെ ഫ്ലൈയിങ് ഫിഷ് പോയിന്റിലാണ് സംഭവം നടന്നത്.അടുത്ത സമയത്ത് കനത്ത കാലവർഷത്തോടനുബന്ധിച്ചുണ്ടായ വെള്ളപ്പൊക്കത്തിൽ മുതലകളും പാമ്പുകളും ഉൾപ്പെടെ നിരവധി ഇഴജന്തുക്കൾ ജനവാസമേഖലയിലേക്കെത്തിയിരുന്നു.

Python Devours Wallaby
Image credit: Caters News

പാമ്പ് പിടുത്തക്കാരനായ ജോൺ ബൊയെട്ഷെറിന് ഫെബ്രുവരി എട്ടിനാണ് വീടിനു പിന്നിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെന്നു പറഞ്ഞ് ഫോണ്‍ സന്ദേശം ലഭിച്ചത്. ഉടൻതന്നെ പെരുമ്പാമ്പിനെ പിടിക്കാനായി അവിടേക്ക് തിരിച്ചു. അവിടെയെത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. 13 അടിയോളം നീളമുള്ള കൂറ്റൻ പെരുമ്പാമ്പ് വാലബിയെ ഒന്നോടെ വിഴുങ്ങാനുള്ള തന്ത്രപ്പാടിലായിരുന്നു. ഇര വിഴുങ്ങുന്ന അവസ്ഥയിൽ പാമ്പിനെ അവിടെ നിന്നും പിടികൂടുക അസാധ്യമായിരുന്നു. അതുകൊണ്ട് തന്നെ പാമ്പ് പൂർണമായും വാലബിയെ വിഴുങ്ങിയ ശേഷമാണ് അതിനെ പിടികൂടിയത്.

Python Devours Wallaby
Image credit: Caters News

സ്ക്രബ് പെതൺ വിഭാഗത്തിൻ പെട്ട പാമ്പാണ് വാലബിയെ വിഴുങ്ങിയത്.പാമ്പിനെ കണ്ടെത്തിയ സ്ഥലം ഉടമയുടെ വളർത്തു നായയ്ക്കു നേരെയും  തലേ ദിവസം  പാമ്പിന്റെ ആക്രമണമുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് ജർമ്മൻ ഷെപ്പേർ‍‍ഡ് ഇനത്തിൽ പെട്ട നായ പാമ്പിന്റെ പിടിയിൽ നിന്നും രക്ഷപെട്ടത്.

Python Devours Wallaby
Image credit: Caters News

ഓസ്ട്രേലിയയില്‍ കാണപ്പെടുന്ന ഏറ്റവും വലുപ്പമേറിയ പാമ്പുകളാണ് സ്ക്രബ് പൈതണുകൾ. ഏകദേശം 26 അടിവരെ നീളം ഇവയ്ക്കുണ്ടാകും. ഇവ വിഷമില്ലാത്തയിനം പാമ്പുകളാണെങ്കിലും കടിച്ചാൽ കഠിനമായ വേദനയുണ്ടാകും. മുതലകളും വാലബികളും പോലുള്ള ജീവികളാണ് ഇവയുടെ പ്രധാന ഭക്ഷണം. എത്ര വലുപ്പമുള്ള ഇരകളാണെങ്കിലും അസ്ഥികളും മസിലുകളും വികസിപ്പിച്ച് ഇവയെ അകത്താക്കാൻ നിഷ്പ്രയാസം കഴിയും എന്നുള്ളതാണ് ഇവയുടെ പ്രത്യേകത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com