ADVERTISEMENT

ഒരു നൂറ്റാണ്ടിനു ശേഷം ആഫ്രിക്കൻ വനത്തിൽ കരിമ്പുലിയുടെ സാന്നിധ്യം കണ്ടെത്തി. 1909ൽ എത്യോപ്യയിലാണ് അവസാനമായി കരിമ്പുലിയെ കണ്ടത്. അതിനുശേഷം ആദ്യമായാണ് ഈ മേഖലയിൽ കരിമ്പുലിയെ കണ്ടെത്തുന്നതെന്ന് അധികൃതർ സ്ഥിരീകരിച്ചു. വന്യജീവി ഫൊട്ടോഗ്രാഫറായ ബുറാർദ് ലൂകസ്‌, സാൻഡിയാഗോ മൃഗശാലയിലെ ജൈവശാസ്ത്രഞ്ജരുമായി ചേർന്നു നടത്തിയ അന്വേഷഷണത്തിനിടയിലാണ് കരിമ്പുലിയെ കണ്ടെത്തിയത്. വിൽ കെനിയയിലെ ലൈകിപിയ മേഖലയിൽ സ്ഥാപിച്ച ക്യാമറയിലാണ് കരിമ്പുലിയുടെ ചിത്രം പതിഞ്ഞത്. ലൈകിപിയ മേഖലയിൽ കരിമ്പുലിയുണ്ടെന്ന അഭ്യൂഹത്തെ തുടർന്നാണ് ഇവിടെ ക്യാമറ സ്ഥാപിച്ചത്.

rare black leopard
Image Credit: Will Burrad-Lucas

ഇരതേടി നടക്കുന്നതിനിടയിലാണ് കരിമ്പുലി ക്യാമറുടെ മുന്നിൽ എത്തിയത്. കരിമ്പുലിയുടെ ശരീരത്തിൽ മങ്ങിയനിറത്തിൽ പുള്ളിപ്പുലിയുടേതിനു സമാനമായ പുള്ളികളും കാണാമായിരുന്നു. ഇത് ആൽബനിസത്തിന്റെ എതിരായ മെലാനിസം മൂലം സംഭവിക്കുന്നതാണെന്ന് ഗവേഷകർ വ്യക്തമാക്കി. ജനിതകപരമായ വ്യതിയാനങ്ങളാണ് ആൽബനിസത്തിനും മെലാനിസത്തിനും പിന്നിൽ പ്രവർത്തിക്കുന്നത്.പെൺ പുലിയാണ് ചിത്രത്തിൽ പതിഞ്ഞതെന്നും ഇവർ വ്യക്തമാക്കി.

ഏഷ്യൻ രാജ്യങ്ങളിലാണ് സാധാരണയായി കരിമ്പുലികൾ കാണപ്പെടുന്നത്. കെനിയയിൽ കാണപ്പെട്ട കരിമ്പുലിയുടെ ചിത്രങ്ങൾ ആഫ്രിക്കൻ ജേണൽ ഓഫ് ഇക്കോളജിയിലാണ് വിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുട്ടിക്കാലം മുതലുള്ള വിൽ ബുറാർദ് ലൂകസ്ിന്റെ ആഗ്രഹമായിരുന്നു കരിമ്പുലിയുടെ ചിത്രം പകർത്തുകയെന്നത്. ആ ആഗ്രഹമാണ് ഇപ്പോൾ സഫലമായതെന്നും വിൽ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com