ADVERTISEMENT

വയനാട്ടിൽ കബനിയടക്കമുള്ള പുഴകളിൽ മുതലയ്ക്കും ചീങ്കണ്ണിക്കുമൊപ്പം  നീർനായ ശല്യവും. കബനി പുഴയിൽ കൊറ്റില്ലത്തിനും, മാത്തൂർ തടയണയ്ക്കു സമീപവുമാണ് നീർനായകൾ ഏറ്റവും കൂടുതലുള്ളത്. കബനിക്കു പുറമേ നരസിപുഴ, പനമരം ചെറിയപുഴ എന്നിവിടങ്ങളിലും നീർനായ ശല്യമുണ്ട്. പുഴയിൽ അലക്കാനും കുളിക്കാനും ഇറങ്ങുന്നവർക്ക് ഇവ ഭീഷണിയാണ്.

കഴിഞ്ഞ ദിവസം കൊറ്റില്ലത്തിന് അടുത്തുള്ള പമ്പ് ഹൗസിനു സമീപം ഇറങ്ങിയ യുവാവ് നീർനായക്കൂട്ടത്തേ കണ്ട് ഭയന്ന് ഓടിയിരുന്നു. ചെറുതും വലുതും അടക്കം പന്ത്രണ്ടോളം നീർനായകാളുടെ കൂട്ടമാണ് പുഴയിൽ നിന്ന് കരയിലേക്കു കയറിയെത്തിയത്.  കൊറ്റില്ലത്തിനടുത്ത് പുഴയിൽ കാട് പടർന്നതിനോട് ചേർന്നുള്ള പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ പതുങ്ങിയിരിക്കുന്നത്.

പ്രളയ ശേഷമാണ് ഒറ്റയ്ക്കും കൂട്ടമായും ഇവയെ വ്യാപകമായി കണ്ടു തുടങ്ങിയതെന്നു സമീപവാസികൾ പറയുന്നു. നീർനായകൾ പെരുകിയതോടെ മീൻ പിടിത്തക്കാരും നാട്ടുകാരും ഭീതിയിലാണ്. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും നീർനായ ശല്യം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com