ADVERTISEMENT

ചീങ്കണ്ണിയും പെരുമ്പാമ്പും തമ്മിലുള്ള  ജീവൻമരണ പോരാട്ടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.ഫ്ലോറിഡയിലെ എവർഗ്ലേഡ് നാഷണൽ പാർക്കിലാണ് സംഭവം നടന്നത്. പ്രദേശവാസിയായ റിച്ച് ക്രൂഗറാണ് ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

alligator-vs-python1

മനുഷ്യനെ വരെ ഒന്നോടെ വിഴുങ്ങാൻ കഴിയുന്ന കൂറ്റൻ പെരുമ്പാമ്പാണ് ചീങ്കണ്ണിയുമായി പോരാടിയത്. ഏകദേശം പത്തടിയോളം നീളമുണ്ടായിരുന്നു പെരുമ്പാമ്പിന്.കുറച്ചു സമയത്തെ ചെറുത്തു നിൽപിനു ശേഷം ഒടുവിൽ പെരുമ്പാമ്പ് അടിയറവ് പറഞ്ഞു. അൽപസമയത്തിനകം തന്നെ പെരുമ്പാമ്പിനെ ചീങ്കണ്ണി അകത്താക്കുകയും ചെയ്തു.

എന്നാൽ എപ്പോഴും വിജയം ചീങ്കണ്ണിക്കായിരിക്കണമെന്നില്ല. കഴിഞ്ഞ വർഷവും ഇവിടെ സമാനമായ പോരാട്ടം നടന്നിരുന്നു.അന്ന് പത്തടിയോളം നീളമുള്ള ബർമീസ് പൈതൺ നാലടിയോളം നീളമുള്ള ചീങ്കണ്ണിയെ നിഷ്പ്രയാസം കീഴടക്കിയിരുന്നു. ഒടുവിൽ പെരുമ്പാമ്പിന്റെ പിടിയിൽ നിന്ന് ചീങ്കണ്ണിയെ രക്ഷിക്കാൻ പാമ്പ് പിടിത്ത  വിദഗ്ദ്ധർ വരേണ്ടിവന്നു.

അധിനിവേശ ജീവികളായ ബർമീസ് പെരുമ്പാമ്പുകൾ അധികമുള്ള ഫ്ലോറിഡയിൽ ഇത്തരം പോരാട്ടങ്ങൾ സാധാരണമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com