sections
MORE

അപൂർവങ്ങളിൽ അപൂർവം ഈ ജനനം; ഇവർ അമുര്‍ പുള്ളിപ്പുലി കുടുംബത്തിലെ നവാഗതർ!

Critically Endangered Leopards Born At Connecticut Zoo
Image Credit: Facebook/ Connecticut's Beardsley Zoo
SHARE

പുള്ളിപ്പുലി വര്‍ഗത്തിലെ ഒരു ഉപവിഭാഗമാണ് അമുര്‍ പുള്ളിപ്പുലികള്‍. റഷ്യ ചൈന അതിര്‍ത്തികളിൽ മാത്രം കാണപ്പെടുന്ന ഇവയുടെ വനത്തിലെ എണ്ണം ഏതാണ്ട് 80 മാത്രമാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായുള്ള മൃഗശാലകളിലെയും പാര്‍ക്കുകളിലെയും കൂടി എണ്ണമെടുത്താല്‍ ആകെ ഏതാണ്ട് ഇരുനൂറിനടുത്ത് വരും. ഈ സാഹര്യത്തില്‍ രണ്ട് അമുര്‍ പുള്ളിപ്പുലി കുരുന്നുകളുടെ രംഗപ്രവേശം നല്‍കുന്ന സന്തോഷം ചെറുതമല്ല.

അമ്മ തന്നെ കൊന്ന പുലിക്കുട്ടി

അമേരിക്കയിലെ കണക്റ്റികട് മൃഗശാലയിലാണ് ആറു വയസ്സുകാരി അമ്മയ്ക്ക് മൂന്ന് പുള്ളിപ്പുലി കുഞ്ഞുങ്ങള്‍ ജനിച്ചത്. എന്നാല്‍ അമ്മയുടെ തന്നെ പരിചയക്കുറവും അക്രമസ്വഭാവവും കാരണം പരിക്കേറ്റ ഒരു കുഞ്ഞിന് വൈകാതെ തന്നെ ജീവൻ നഷ്ടപ്പെട്ടു . ശേഷിക്കുന്ന രണ്ട് പുലിക്കുട്ടികളില്‍ ഒന്നിന്‍റെ വാലിനും പരിക്കേറ്റു. പരിക്കേറ്റ കുട്ടിയുടെ വാല്‍ ഒടുവില്‍ മൃഗശാല അധികൃതര്‍ക്കു മുറിച്ചു മാറ്റേണ്ടിയും വന്നു. എന്നാൽ ഇപ്പോള്‍ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മൃഗശാല അധികൃതര്‍ വ്യക്തമാക്കി

ജനുവരി 25 നാണ് ബെര്‍ഡ്സിലി മൃഗശാലയില്‍ പുലിക്കുട്ടികള്‍ ജനിച്ചത്. മൂന്നു വര്‍ഷം നീണ്ട ശ്രമത്തിനൊടുവിലാണ് ഇപ്പോള്‍ ആറ് വയസ്സുള്ള ഇവരുടെ അമ്മ ഫ്രേയ ഗര്‍ഭിണിയായത്. പ്രസവിച്ച് ആദ്യ നാളുകളില്‍ കുഴപ്പമില്ലായിരുന്നു എങ്കിലും വൈകാതെ കുട്ടികളോട് അമ്മപ്പുലി അക്രമവാസന കാട്ടാന്‍ തുടങ്ങി. ഇതിനിടെയാണ് ഒരു കുട്ടിക്കു പരിക്കേറ്റതും ജീവന്‍ നഷ്ടപ്പെട്ടതും. മറ്റു രണ്ട് കുട്ടികളെയും ഇപ്പോള്‍ മാറ്റി പാർപ്പിച്ചിരിക്കുകയാണ്.

കൃത്യമായ അളവില്‍ വിറ്റാമിന്‍ ഉള്‍പ്പടെയുള്ള ചേരുവകള്‍ ചേര്‍ത്തു തയാറാക്കിയ കൃത്രിമ പാലാണ് പുലിക്കുട്ടികള്‍ക്ക് ഇപ്പോള്‍ നല്‍കുന്നത്. ഒന്നര മാസം പിന്നിട്ട കുട്ടികള്‍ക്ക് ഇപ്പോള്‍ രണ്ടര കിലോ വീതം ഭാരമുണ്ടെന്ന് മൃഗശാല അധികൃതര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. പുലിക്കുട്ടികള്‍ ജനിച്ചതിനു ശേഷം ആദ്യമായാണ് ഇവയുടെ വിവരങ്ങൾ മൃഗശാല അധികൃതര്‍ പുറത്തു വിടുന്നത്. സുരക്ഷാ കാണങ്ങളാലും സന്ദര്‍ശകരുടെ അനാവശ്യ ചോദ്യങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് വിവരം പുറത്തറിയിക്കാന്‍ വൈകിപ്പിച്ചതെന്ന് ഇവര്‍ വ്യക്തമാക്കി.

കുട്ടികളില്‍ ഒന്ന് "കരിമ്പുലി"

Critically Endangered Leopard Born At Connecticut Zoo
Image Credit: Facebook/ Connecticut's Beardsley Zoo

ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമാണ് ശേഷിക്കുന്ന പുലിക്കുട്ടികള്‍. അമ്മപ്പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഒരു പെണ്‍പുലിക്കുട്ടിയായിരുന്നു. പുലിക്കുട്ടികളില്‍ ആണ്‍കുട്ടിക്ക് സാധാരണ മഞ്ഞയില്‍ കറുപ്പു കലര്‍ന്ന നിറമാണ് ശരീരത്തിനുള്ളത്. ഈ പുലിക്കുട്ടി അല്‍പം വലുതുമാണ്. എന്നാല്‍ പെണ്‍പുലിയുടെ ശരീരം മെലനിസം എന്ന അവസ്ഥ ബാധിച്ച് ശരീരം മുഴുവന്‍ കറുത്ത നിറത്തിലാണ്. ശരീരം വെളുത്തു കാണപ്പെടുന്ന ആല്‍ബനിസത്തില്‍ നിന്നg വിപരീതമായി കറുത്ത പിഗ്മന്‍സിന്‍റെ സാന്നിധ്യം കൂടുന്നതു മൂലം വരുന്ന അവസ്ഥയാണ് മെലനിസം.

ലോകത്തു ജനിക്കുന്ന 10 പുള്ളിപ്പുലി കുട്ടികളില്‍ ഒന്നിന് മെലനിസം ഉണ്ടാകുന്നുവെന്നാണു കണക്ക്. പുള്ളിപ്പുലികളിലും, ജഗ്വാറുകളിലുമാണ് ഈ അവസ്ഥ കാണപ്പെടാറുള്ളത്. ഇവയാണ് കരിമ്പുലി അഥവാ ബ്ലാക്ക് പാന്തര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. പുലികളില്‍ നിന്നു വ്യത്യസ്തമായി കടുവകളിലും സിംഹങ്ങളിലും മെലനിസം കാണപ്പെടാറില്ല. മറിച്ച് ആല്‍ബനിസമാണ് ഈ ജീവികളില്‍ ഉണ്ടാകുക. പുലികളിലെ മെലനിസവുമായി താരതമ്യം ചെയ്താല്‍ കടുവകളിലെയും സിംഹങ്ങളിലെയും ആല്‍ബനിസം അത്യപൂര്‍വമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HABITAT & POLLUTION
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA