ADVERTISEMENT

കടൽത്തീരത്തെത്തിയവർക്ക് കൗതുകമായി ഗ്രീൻ മാമ്പകളുടെ പോരാട്ടം. പതിവുപോലെ രണ്ട് ആൺ മാമ്പകൾ തമ്മിലുള്ള അതിർത്തി തർക്കമാണ് ഇവിടെയും അരങ്ങേറിയത്. മാമ്പകളുടെ അതിർത്തിയിൽ മറ്റ് ആൺമാമ്പകൾ പ്രവേശിച്ചാൽ പോരാട്ടം ഉറപ്പാണ്. പോരാട്ടത്തിൽ പരാജയപ്പെടുന്ന മാമ്പ അതിർത്തിവിട്ട് പോകുന്നതുവരെ പോരാട്ടം തുടരും.

സാധാരണയായി തന്റെ ആവാസ പരിധിയിൽ അതിക്രമിച്ചു കടക്കുന്നവരെ ആൺ മാമ്പകൾ തുരത്തിയോടിക്കുക പതിവാണ്. പെൺ മാമ്പകളുടെ മുന്നിൽ ശക്തി തെളിച്ച് ഇണചേരാനായും ആൺ മാമ്പകൾ പോരാടാറുണ്ട്. അത്തരത്തിലുള്ള പോരാട്ടമാകാം ഇതെന്നാണ് നിഗമനം. അങ്ങനെയെങ്കിൽ സമീപത്തെവിടെയെങ്കിലും പെൺ മാമ്പ പതിയിരിക്കുന്നുണ്ടാവുമെന്നും പാമ്പുകളെക്കുറിച്ചു പഠനം നടത്തുന്നവർ പറയുന്നു.

കോർലെറ്റ് വെസ്സൽ എന്ന യുവതിയാണ് ഗ്രീൻ മാമ്പകളുടെ പോരാട്ട ദൃശ്യങ്ങൾ പകർത്തിയത്. ഏകദേശം 45 മിനിട്ടോളം ഇവയുടെ പോരാട്ടം നീണ്ടു നിന്നെന്ന് കോർലെറ്റ് വെസ്സൽ വിശദീകരിച്ചു. തീരത്തെ പൂഴിമണലിൽ പിണഞ്ഞു കിടന്നായിരുന്നു പോരാട്ടം. പാമ്പുകൾ പരസ്പരം കീഴ്പെടുത്താൻ ശ്രമിക്കുന്ന കാഴ്ച അഞ്ചു മീറ്ററോളം മാറിനിന്നാണ് കോർലെറ്റ് വെസ്സലും കൂട്ടരും ചിത്രീകരിച്ചത്.

green-mambas1

 ഗ്രീൻ മാമ്പകൾ

തെക്കുകിഴക്കൻ ആഫ്രിക്കൻ തീരങ്ങളിൽ കാണപ്പെടുന്ന അതീവ വിഷമുള്ള പാമ്പുകളാണ് ഗ്രീൻ മാമ്പകൾ. മരത്തിനു മുകളിൽ കൂടി അനായാസം സഞ്ചരക്കാൻ ഇവയ്ക്കു കഴിയും ഈസ്റ്റ് ആഫ്രിക്കൻ ഗ്രീൻ മാമ്പയെന്നും വൈറ്റ് മൗത്ത്ഡ് മാമ്പയെന്നും ഇവ അറിയപ്പെടുന്നു. ഈ വിഭാഗത്തിൽ പെട്ട പെൺ മാമ്പകൾക്ക് ആറര അടിയിലധികം നീളമുണ്ടാകും. പക്ഷികളും വവ്വാലുകളും പക്ഷിമുട്ടകളും എലിയുമൊക്കെയാണ് ഇവയുടെ പ്രധാന ആഹാരം. മനുഷ്യരുടെ സാമീപ്യം കണ്ടാൽ ഒഴിഞ്ഞുമാറുന്നവരാണ് ഗ്രീൻ മാമ്പകൾ. അതുകൊണ്ടുതന്നെ ഇവയെ അപൂർവമായി മാത്രമേ കാണാൻ സാധിക്കാറുമുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com