ADVERTISEMENT

വെള്ളം കുടി മുട്ടിച്ച് കിണറ്റിൽ ചാടിയ മൂർഖൻ പാമ്പിനെ കുരുക്കിട്ട് പിടികൂടി. കറുകച്ചാൽ മാർക്കറ്റിന് സമീപം പുത്തൻകളം അലക്സാണ്ടറിന്റെ വീടിനോടു ചേർന്നുള്ള കിണറ്റിൽ നിന്നുമാണ് മൂർഖനെ നാട്ടുകാർ ചേർന്ന് കുരുക്കിട്ട് പിടികൂടിയത്. 

ഇന്നലെ വൈകിട്ട് 6.30ന് അലക്സാണ്ടറിന്റെ ഭാര്യ സോഫിയാമ്മയാണ് മൂർഖനെ ആദ്യം കണ്ടത്. വീടിനു സമീപത്തെ കൃഷിയിടത്തിൽ നിന്നും ആളനക്കം അറിഞ്ഞ് ഇഴഞ്ഞു നീങ്ങിയ മൂർഖൻ കിണറ്റിൽ വീഴുകയായിരുന്നു. വിവരമറിഞ്ഞ് നൂറു കണക്കിനാളുകളാണ് സ്ഥലത്തെത്തിയത്. 5 അടിയോളം നീളമുള്ള മൂർഖനെ രാത്രി 8.30 ഓടെ കയറുകൊണ്ട് കുരുക്ക് ഉണ്ടാക്കി നാട്ടുകാരിലൊരാൾ പിടിച്ചു.

എന്നാൽ കാഴ്ചക്കാരായ ആളുകളുടെ എണ്ണം കൂടിയതിനാൽ കിണറ്റിൽ നിന്നും പുറത്തിറക്കിയാൽ അപകടം ഉണ്ടാകുമെന്ന് കരുതി കിണറ്റിനുള്ളിൽ തന്നെ മൂർഖനെ കെട്ടി നിർത്തിയിരിക്കുകയാണ്. മൂർഖൻ ചാടിയതോടെ വീട്ടുകാരുടെ വെള്ളം കുടിയും മുട്ടി. വനം വകുപ്പിലും പൊലീസിലും വിവരമറിയിച്ചിട്ടുള്ളതിനാൽ ഇവർ വന്ന് മൂർഖനെ കിണറ്റിൽ നിന്നും പുറത്തെടുത്ത് സുരക്ഷിതമായി കൊണ്ടുപോകുമെന്ന പ്രതീക്ഷയിലാണ് വീട്ടുകാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com