ADVERTISEMENT

ഒരാഴ്ച മാത്രം പ്രായമുള്ള കുട്ടിയാന അമ്മ ഉൾപ്പെടുന്ന സംഘത്തിനൊപ്പം തടാകക്കരയിൽ വെള്ളം കുടിക്കാനെത്തിയതായിരുന്നു. വെള്ളം കുടിക്കാനായി അമ്മയും കൂട്ടത്തിലെ മറ്റാനകളും തടാകത്തിനരികിലേക്ക് നീങ്ങിയപ്പോൾ അൽപം മാറി നിന്നതാണ് കുട്ടിയാന. ഇതിനിടയിലായിരുന്നു ഇവിടേക്ക് ഒറ്റയാന്റെ രംഗ പ്രവേശം. അൽപം നീരസത്തിലായിരുന്ന ഒറ്റയാന് കുട്ടിയാന അരികിലേക്ക് ചെന്നത് അത്ര രസിച്ചില്ല. കത്തുന്ന വെയിലിൽ നിന്ന് സംരക്ഷണം തേടിയാകാം കുട്ടിയാന ഈ ഒറ്റയാനരികിലേക്കെത്തിയത്. കുട്ടിയാനയുടെ വരവ് ഇഷ്ടപ്പെടാത്ത ഒറ്റയാൻ തുമ്പിക്കൈ വച്ച് കുട്ടിയാനയ്ക്കിട് ഒറ്റയടി. ഒന്നും മനസ്സിലാകാതെ വീണ്ടും സമീപത്തേക്കെത്തിയെ കൂട്ടിയാനയെ ഒരു തവണ കൂടി തുമ്പിക്കൈ ഉപയോഗിച്ച് വീശിയടിച്ചു. 

ആനക്കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ അമ്മയേയും ഒറ്റയാൻ വെറുതേവിട്ടില്ല. അമ്മയ്ക്കും കൊടുത്തു തുമ്പിക്കൈ വച്ചൊരു അടിയും പിന്നിലായി കൊമ്പു വച്ചൊരു കുത്തും. ഇതിനിടയിൽ വീണ്ടും അബദ്ധത്തിൽ അരികിലേക്കെത്തിയ കുട്ടിയാനയ്ക്ക് വീണ്ടും കിട്ടി ഒറ്റയാന്റെ വക തട്ട്. പെട്ടെന്നു തിരിഞ്ഞുവന്ന അമ്മയാന വേഗം തന്നെ കുഞ്ഞിനെ തുമ്പിക്കൈകൊണ്ട് ചേർത്തു പിടിച്ചു അരികിലേക്ക് നിർത്തി. ആനക്കൂട്ടത്തിനൊപ്പമുണ്ടായിരുന്ന മുതിർന്ന കൊമ്പനാന ഇതോടെ ഇടപെട്ടു . കൊമ്പൻ ഒറ്റയാനെ മുന്നോട്ടു ചെന്നു തുരത്തി. ഇതോടെ ഭയന്ന ഒറ്റയാൻ സംഭവസ്ഥലത്തു നിന്നും പിന്മാറി. ഭാഗ്യത്തിന് കുട്ടിയാനയ്ക്ക് പരുക്കൊന്നും പറ്റിയതുമില്ല.

സൗത്ത് ആഫ്രിക്കയിലെ ആഡോ എലിഫന്റ് നാഷണൽ പാർക്കിലാണ് സംഭവം നടന്നത്. ഫൊട്ടോഗ്രഫറായ ഡങ്കൻ നോക്സ് ആണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ആഫ്രിക്കൻ സാവന്നാ ആനകളെ നിരീക്ഷിക്കുന്നതിനിടയിലാണ് കുട്ടിയാനയോടുള്ള കൊമ്പന്റെ പരാക്രമം പകർത്തിയത്. പതിവിലും കൂടുതൽ ചൂടേറിയ ദിവസമായിരുന്നു അത്. 40 ഡിഗ്രിയിലധികമായിരുന്നു ചൂട്. ഇതാകാം ഒറ്റയാൻ പ്രകോപിതനാകാൻ കാരണമെന്നാണ് നിഗമനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com