ADVERTISEMENT

ആനക്കുട്ടികളെ എല്ലാവർക്കും ഇഷ്ടമാണ്. അവയുടെ കുസൃതിയും നമ്മളെ ആകർഷിക്കും. അങ്ങനെയൊരു കുട്ടിയാനയ്ക്കു പറ്റിയ വീഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. തായ്‌ലൻഡിലെ ചിയാങ്മായിലുള്ള റായ് ഓമ്ഗോഡ് ഫുകാവു എന്ന ഓർഗാനിക് ഫാമിലാണ് സംഭവം നടന്നത്. ഗോ ആനിമൽസ് എന്ന ഫേസ്ബുക്ക് പേജിൽ പങ്കുവച്ച ഈ മനോഹരമായ ദൃശ്യങ്ങൾ കണ്ടത് ലക്ഷക്കണക്കിന് ആളുകളാണ്.

Clumsy baby elephant trips while chasing dogs

ഫാമിൽ അമ്മയാനയുടെയും പരിചാരകരുടെയും സമീപത്തു നിൽക്കുകയായിരുന്നു 9 മാസം മാത്രം പ്രായമുള്ള ടിനോയ് എന്ന കുട്ടിയാന. അമ്മയ്ക്കൊപ്പം നിന്ന കുട്ടിയാനയെ രണ്ട് നായകൾ കുരച്ചുകൊണ്ട് പിന്തുടർന്നു. തന്റെ പിന്നാലെ നടന്നു ശല്യപ്പെടുത്തിയ നായകളെ വെറുതെ വിടാൻ ആനക്കുട്ടിയും തയാറായില്ല. നായകളെ തുരത്താനായി ആനക്കുട്ടിയും അവരുടെ പിന്നാലെ വാലും ചുരുട്ടിയോടി. എന്നാൽ മഴപെയ്ത് ചെളി നിറഞ്ഞു കിടന്നത് ആനക്കുട്ടിക്ക് വിനയായി. നായകളുടെ പിന്നാലെയെത്തിയ ആനക്കുട്ടി ചെളിയിൽ ചവിട്ടി മൂക്കും കുത്തി ഒറ്റ വീഴ്ച. അടി തെറ്റിയാൽ ആനയും വീഴുമെന്ന ചൊല്ല് പാവം ആനക്കുട്ടിയുടെ കാര്യത്തിൽ അന്വർഥമായി.

Clumsy baby elephant trips while chasing dogs

നായകളെ തുരത്താൻ പറ്റാത്തതിന്റെ ദേഷ്യവും വീഴ്ചയുടെ ചമ്മലുമൊന്നും തന്നെ ബാധിക്കാത്ത ഭാവത്തിൽ ആനക്കുട്ടി അപ്പോൾ തന്നെ ഉരുണ്ട് പിരണ്ട് എഴുന്നേറ്റ് അകത്തേക്കോടി. പിന്നാലെ ആനക്കുട്ടി പ്രകോപിപ്പിക്കാനായി നായകളും. എന്തായാലും ആനക്കുട്ടിയുടെ ഈ വീഴ്ചയാണ് സൈബർലോകം ഇപ്പോൾ ആഘോഷമാക്കുന്നത്. വെറും 3 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ ദൃശ്യങ്ങൾ ആളുകൾ ആവർത്തിച്ചു കാണുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com