sections
MORE

മുറിവ് പറ്റിയ തെരുവുനായ സഹായം തേടിയെത്തിയത് ഫാർമസിയിൽ; ദൃശ്യങ്ങൾ കൗതുകമാകുന്നു!

 Injured Stray Dog Enters Pharmacy For Help
SHARE

മുറിവു പറ്റിയ ഒരു തെരുവ് നായയുടെയും അതിനെ ശുശ്രൂഷിച്ച ഫാർമസിസ്റ്റിന്റെയും ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. തുർക്കിയിലെ ഇസ്തംബുളിലാണ് സംഭവം നടന്നത്.ബാനു സെൻഗിസ് നടത്തുന്ന ഫാർമസിയിലേക്കാണ് നായ ഓടിക്കയറിയത്. മൃഗസ്നേഹികൂടിയായ ബാനു സെൻഗിസിന്റെ ഫാർമസിയിൽ പുറത്തെ തണുപ്പിൽ നിന്ന് രക്ഷനേടാനായി തെരുവു നായകൾക്കായി കിടക്കയൊരുക്കിയിട്ടുണ്ട്. 

പതിവായി നായകൾ ഇവിടെ വന്നു കിടക്കാറുമുണ്ട്. എന്നാൽ ഈ നായ കിടക്കയുപയോഗിക്കുന്നതിനു പകരം വാതിലിനരികിൽ തന്നെ ബാനുവിന്റെ കണ്ണിലേക്ക് നോക്കിയിരുന്നു. അപ്പോഴാണ് സുരക്ഷിതമായി ഉറങ്ങാനോ ഭക്ഷണത്തിനായോ അല്ല മറ്റേതോ പ്രശ്നം പരിഹരിക്കാനാണ് നായ തന്നെ തേടിയെത്തിയതെന്ന് ബാനുവിന് മനസ്സിലായത്.

നായയുടെ സമീപത്തിരുന്ന ബാനുവിന്റെ കൈകളിലേക്ക് നായ മുൻകാലുയർത്തി വച്ചു. വിശദമായി നോക്കിയപ്പോഴാണ് മുൻകാൽപാദത്തിലെ മുറിവ് ശ്രദ്ധയിൽ പെട്ടത്. ബാനു പെട്ടെന്നു തന്നെ നായയുടെ മുറിവ് വൃത്തിയാക്കി അതിൽ മരുന്നു വച്ചു. ബാനുവിനോടുള്ള നന്ദി സൂചകമായി  മരുന്നു വച്ചു കഴിഞ്ഞപ്പോൾ നായ സ്നേഹത്തോടെ താഴെ കിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

മരുന്നൊക്കെ പുരട്ടി കുറച്ച് സമയം വിശ്രമിച്ച ശേഷമാണ് തെരുവുനായ ഫാർമസിയിൽ നിന്നും പുറത്ത് പോയത്. ഹൃദയസ്പർശിയായ ഈ ദൃശ്യങ്ങൾ നിരവധിയാളുകൾ ഇപ്പോൾ തന്നെ സമൂഹമാധ്യമങ്ങളിലൂടെ കണ്ടുകഴിഞ്ഞു. ഫാർമസിസ്റ്റായ ബാനു സെൻഗിസിനെ അഭിനന്ദിച്ചുകൊണ്ട് നിരവധിയാളുകൾ സന്ദേശമയക്കുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA