ഒറ്റയടിക്ക് മുയലിനെ അകത്താക്കിയ കടൽക്കാക്ക; ദൃശ്യങ്ങൾ കൗതുകമാകുന്നു!

Seagull swallows rabbit whole
Image Credit: Irene Mendez Cruz/ Caters News
SHARE

കടൽക്കാക്ക മുയലിനെ ഒന്നോടെ വിഴുങ്ങുമോ? വിഴുങ്ങുമെന്നാണ് ഈ ദൃശ്യങ്ങൾ തെളിയിക്കുന്നത്. വേയ്ൽസിലെ സ്കോക്ഹോമിൽ നിന്നുള്ളതാണ് ഈ അപൂർവ ദൃശ്യങ്ങൾ.ബ്രിസ്റ്റൾ നിവാസിയും മറൈൻ നാച്വറൽ ഹിസ്റ്ററി ഫൊട്ടോഗ്രഫറുമായ ഐറിൻ മെൻഡസ് ക്രൂസ് ആണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.

കടൽക്കാക്ക മുയലിനെ വിഴുങ്ങുന്നത് കണ്ട് ഞെട്ടിയെന്നാണ് ഐറിൻ സംഭവത്തെക്കുറിച്ച് പറഞ്ഞത്. ഭക്ഷ്യശൃംഘലയെക്കുറിച്ചോർത്ത് അദ്ഭുതമാണ് അപ്പോൾ തോന്നിയതെന്നും വ്യക്തമാക്കി. ഗ്രേറ്റ് ബ്ലാക്ക് ബാക് എന്നറിയപ്പെടുന്ന ഈ കടൽക്കാക്കകൾ ലോകത്തിലെ ഏറ്റവും വലുപ്പമുള്ള കടൽക്കാക്കകളാണ്. അതുകൊണ്ട് തന്നെ അവയുടെ ഇരകളും വലുപ്പമേറിയവയാണ്.

മുയലിനെ കടൽക്കാക്ക എപ്പോഴാണ് വേട്ടയാടിയതെന്ന കാര്യം വ്യക്തമല്ല.അതുകൊണ്ട് തന്നെ ഇരയെ വിഴുങ്ങുന്ന ദൃശ്യങ്ങൾ മാത്രമാണ് ഐറിന് പകർത്താനായത്. എന്തായാലും മുയലിനെ വിഴുങ്ങിയ കടൽക്കാക്കയെകണ്ട് അമ്പരന്നിരിക്കുകയാണ് സൈബർ ലോകം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
FROM ONMANORAMA