ADVERTISEMENT

കടുവയെയും 2 കുഞ്ഞുങ്ങളെയും ചത്തനിലയിൽ. മഹാരാഷ്ട്രയിലെ ചന്ദ്രാപുർ ജില്ലയിലെ മെടേപുർ ഗ്രാമത്തിലാണ് ഇവയെ കണ്ടെത്തിയത്. ചിമൂർ വനമേഖലയിൽ അഴുക്കു ചാലിനടുത്ത് തിങ്കളാഴ്ച രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥനാണ് ഇവയെ കണ്ടെത്തിയതെന്നു ചീഫ് കൺസർവേറ്റർ എസ്.വി. രാമ റാവു വെളിപ്പെടുത്തി. എങ്ങനെയാണ് ഇവ ചത്തതെന്നു കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടു. ചന്ദ്രാപുർ ജില്ലയിലെ തഡോബ അന്ധേരി ടൈഗർ റിസർവിൽ ധാരാളം കടുവകളും പുലികളുമുണ്ട്.

1700 കിലോമീറ്ററോളം വിസ്തീർണമുള്ള തഡോബ അന്ധേരി ദേശീയപാർക്ക് മഹാരാഷ്ട്രയിലെ ഏറ്റവും വലിയ കടുവ സംരക്ഷണ കേന്ദ്രമാണ്. 2014 ൽ വെറും 42  കടുവകൾ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. 2018 ആയപ്പോഴേക്കും കടുവകളുടെ എണ്ണം ഇരട്ടിച്ച് 88 ആയിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കടുവകളുടെ എണ്ണം വർധിച്ചതോടെ വനാതിർത്തിയിൽ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷം പതിവാണ്. ഇര തേടി അതിർത്തിയിലുള്ള ഗ്രാമങ്ങളിലേക്ക് കടുവകൾ പതിവായി എത്താറുണ്ട്. കർഷകർ വളർത്തുന്ന കാലികളാണ് കടുവകളുടെ ലക്ഷ്യം.

ആറ് മാസത്തിനിടയിൽ ഇവിടെ മാത്രം പതിനൊന്നോളം കടുവകൾ കൊല്ലപ്പെട്ടതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഗ്രാമവാസികൾ വിഷം വച്ചതാകാം കടുവയുടെ മരണത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ചത്ത പെൺകടുവയ്ക്ക് 6 വയസ്സും കടുവക്കുട്ടികൾക്ക് 9 മാസവും പ്രായമുണ്ട്. മഹാരാഷ്ട്രയിൽ ഇതുവരെ 2019 ൽ മാത്രം 57 കടുവകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഗ്രാമവാസികളുമായുള്ള ഏറ്റുമുട്ടലിനിടെയാണ് പല കടുവകളും കൊല്ലപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com