ADVERTISEMENT

പാലക്കാട് മുണ്ടൂരിലാണ് കോഴിക്കൂടിനുള്ളിൽ മലമ്പാമ്പിനെ കണ്ടെത്തിയത്. കോഴിക്കൂടിന്റെ വിടവിലൂടെ അകത്തു കയറിയ മലമ്പാമ്പ് ഇരയെ വിഴുങ്ങിയപ്പോൾ വയറു വലുതായി പിന്നെ തിരിച്ചുപോക്ക് അസാധ്യമായി. കൂട്ടിൽ കുടുങ്ങിയ പാമ്പിനെ വനംവകുപ്പെത്തി രക്ഷപ്പെടുത്തി. കപ്ലിപ്പാറയിൽ തറപ്പേൽ അനിൽകുമാറിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ ഇന്നലെ രാവിലെയാണ് കൂറ്റൻ പാമ്പിനെ കണ്ടത്. 2 കോഴികളെ അകത്താക്കിയിരുന്നു.

കോഴിക്കു തീറ്റ നൽകാൻ ക്രമീകരിച്ച വിടവിലൂടെയാണ് കൂട്ടിൽ കയറിയത്. പക്ഷേ, വയറു നിറഞ്ഞതു കെണിയായി. ആൾക്കൂട്ടത്തെ കണ്ടതോടെ കൂടിന്റെ ഇരുമ്പു വല കടിച്ചുമുറിച്ചു പ്രതിഷേധിച്ചെങ്കിലും വനപാലക സംഘം പിടികൂടി. ദേശീയപാതയ്ക്കരികിലാണ് സംഭവം.

പെരിമ്പടത്തും മലമ്പാമ്പ് 

മണ്ണാർക്കാട് ഞെട്ടരക്കടവ് റോഡിൽ പെരിമ്പടാരിയിൽ മലമ്പാമ്പിനെ പിടികൂടി. ബുധൻ രാത്രിയാണ് റോഡിൽ മലമ്പാമ്പിനെ കണ്ടെത്തിയത്. വാഹനത്തിന്റെ വെളിച്ചത്തിലാണ് മലമ്പാമ്പിനെ കണ്ടെത്. വനം വകുപ്പിനെ വിവരം അറിയിച്ചെങ്കിലും ആളില്ലെന്ന് പറഞ്ഞ് എത്തിയില്ലെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് നാട്ടുകാർ പിടികൂടി വനം വകുപ്പിനു കൈമാറുകയായിരുന്നു.

നഗരത്തോട് ചേർന്നു കിടക്കുന്ന ഭാഗത്ത് മലമ്പാമ്പ് എത്തിയത് പ്രദേശത്ത് ആശങ്ക പരത്തിയിട്ടുണ്ട്. രാത്രിയായാൽ വാഹനങ്ങളുടെ വെളിച്ചം മാത്രമാണിവിടെയുള്ളത്. ഈ ഭാഗത്തെ തെരുവു വിളക്കുകൾ മാസങ്ങളായി കത്തുന്നില്ല. തെരുവു വിളക്കുകൾ കത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com