ADVERTISEMENT

വിശന്നിട്ട് കണ്ണു കാണാതായാൽ എന്തു ചെയ്യാൻ പറ്റും? മുന്നിൽ കാണുന്നതെന്താണോ അതങ്ങ് അകത്താക്കും. പറഞ്ഞു വരുന്നത് പെൻസിൽവാനിയയിലെ ഒരു പാമ്പു വളർത്തൽ സങ്കേതത്തിലെ അന്തോവാസിയായ കിങ് സ്നേക്കിനെക്കുറിച്ചാണ്. വിശന്നിട്ട് ഒരു രക്ഷയുമില്ലാഞ്ഞിട്ടാകണം ഈ പാമ്പ് സ്വന്തം ശരീരം തന്നെ പാതിയോളം വിഴുങ്ങിയത്. ഒപു പക്ഷേ മറ്റൊരു പാമ്പാണെന്നു തെറ്റിദ്ധരിച്ചാകാം വാലു മുതൽ വിഴുങ്ങിയതെന്നാണ് നിഗമനം.

പാമ്പ് വളർത്തൽ കേന്ദ്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അവിടുത്തെ ഉദ്യോഗസ്ഥനായ ജേസീ റോത്താക്കർ ആണ് അപൂർവ ദൃശ്യങ്ങൾ പകർത്തിയതും പങ്കുവച്ചതും. പാതിയോളം ശരീരം വിഴുങ്ങിയ പാമ്പിന്റെ വായിൽ ഏറെനേരത്തെ പരിശ്രമത്തിനു ശേഷമാണ് അതിന്റെ ശരീരം തിരിച്ചെടുക്കാനായത്. മറ്റു പാമ്പുകളെ ആഹാരമാക്കുന്ന ശീലം കിങ് സ്നേക്കുകൾക്കുണ്ട്. അതുപോലെ തന്നെ സ്വന്തം ശരീരത്തിൽ കടിച്ചു മുറിവേൽപ്പിക്കുന്ന ശീലവും ഇവയ്ക്കുണ്ട്.

സ്വന്തം വാല് കണ്ടപ്പോൾ മറ്റൊരു പാമ്പാണെന്ന് തെറ്റിദ്ധരിച്ചാകാം കിങ് സ്നേക്ക് വിഴുങ്ങിയതെന്ന് ജേസീ റോത്താക്കർ വ്യക്തമാക്കി.പാമ്പിന്റെ ശരീരത്തിലും തലയ്ക്ക്  മുകളിലും മെല്ലെ വിരൽകൊണ്ട് തട്ടിയാണ് വിഴുങ്ങിയ ശരീരഭാഗം തിരിച്ചെടുത്തത്. ജേസീ റോത്താക്കർ പങ്കുവച്ച ഈ ദൃശ്യങ്ങൾ രണ്ട് ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com