ADVERTISEMENT

മഴക്കാലത്ത് ഹെൽമറ്റും ഷൂവുമൊക്കെ ഉപയോഗിക്കുമ്പോൾ ഒന്നു ശ്രദ്ധിക്കുന്നത് നന്നായിരിക്കും. കാരണം  അതിനുള്ളിൽ ഇഴജന്തുക്കൾ കയറിയിരിക്കാൻ സാധ്യതയുണ്ട് . സമൂഹമാധ്യമങ്ങളിൽ ഇങ്ങനെയുള്ള മുന്നറിയിപ്പുകൾ കാണാത്തവരായി ആരുമുണ്ടാകില്ല. എത്ര മുന്നറിയിപ്പുണ്ടെങ്കിലും തിരക്കു പിടിച്ച ഓട്ടത്തിനിടയിൽ ഇതൊന്നും ശ്രദ്ധിക്കാൻ ആരും തയാറാകില്ലെന്നതാണ് മറ്റൊരു സത്യം.

മഴക്കാലത്താണ് ഇഴജന്തുക്കൾ നമ്മുടെ ഷൂവിനുള്ളിലും മറ്റും ചൂടുപറ്റി വിശ്രമിക്കാനെത്തുന്നത്. ഷൂസിനകത്തും ഹെൽമറ്റിനുള്ളിലുമൊക്കെ അവ മരണക്കെണിയുമായി പതിയിരിക്കും. അത്തരമൊരു ഭയപ്പെടുത്തുന്ന അനുഭവത്തിന്റെ ദൃശ്യങ്ങൾ പങ്കുവയ്ക്കുകയാണ് വാവ സുരേഷ്.

തിരുവനന്തപുരം കരിക്കകത്ത് സ്കൂൾ വിദ്യാർത്ഥിനിയുടെ ഷൂവിനുള്ളിൽ നിന്നും കണ്ടെത്തിയ മൂർഖൻ കുഞ്ഞാണ് കുറച്ചു സമയത്തേക്കെങ്കിലും ഭീതി പരത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വാവ സുരേഷ് തന്നെയാണ്  ഫേയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. കുട്ടികൾ ഷൂസ് ഇടുമ്പോൾ സൂക്ഷിക്കണമെന്ന സന്ദേശവും ഇതിലൂടെ വാവ സുരേഷ് പങ്കുവയ്ക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com