ADVERTISEMENT

വളർത്തുകോഴിയുടെ കൊത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഓസ്ട്രേലിയയിലെ കാൻബെറിയിലാണ് നടുക്കുന്ന സംഭവം നടന്നത്. മരിച്ച സ്ത്രീയുടെ കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അറുപത് വയസിന് മുകളിൽ പ്രായമുള്ള സ്ത്രീയാണ് കോഴിയുടെ കൊത്തേറ്റ് കൊല്ലപ്പെട്ടത്..

രാവിലെ കൂട് തുറന്ന് മുട്ട എടുക്കുകയായിരുന്നു ഇവർ. കുട്ടിലുണ്ടായിരുന്ന പൂവൻകോഴി അപ്രതീക്ഷിതമായി ഇവരുടെ കയ്യിൽ ആഞ്ഞുകൊത്തുകയായിരുന്നു. കൂർത്ത കൊക്ക് കൊണ്ടുള്ള ആക്രമണത്തിൽ വൃദ്ധയുടെ കൈയിലെ ഞരമ്പ് മുറിഞ്ഞു. രക്തസ്രാവം അനിയന്ത്രിതമായതാണ് മരണകാരണമെന്ന് ആശുപത്രി അധികൃർ വ്യക്തമാക്കി. 

വളർത്തുമൃഗങ്ങളുടെ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുന്നത് ആദ്യത്തെ സംഭവമല്ല. പ്രായം കുറഞ്ഞ ആളുകളെപ്പോലെ വയസായവർക്ക് ഈ ആക്രമണം പ്രതിരോധിക്കാനാവില്ല. ഇത് മരണത്തിന് വഴിയൊരുക്കുമെന്ന് ഓസ്‌ട്രേലിയയിലെ 'അഡെലെയ്ഡ് യൂണിവേഴ്‌സിറ്റിയില്‍' നിന്നുള്ള ഗവേഷകനായ റോജര്‍ ബയാര്‍ഡ് പറയുന്നു. വളർത്തുപൂച്ചകളും ചിലപ്പോൾ അപകടകാരികളാകാറുണ്ട്. 

പൊതുവെ അപകടകാരികളല്ലാത്ത വളർത്തു മൃഗങ്ങളിൽ നിന്നുള്ള ചെറിയ രീതിയിലുള്ള ആക്രമണം പോലും മരണത്തിലേക്കു നയിക്കാമെന്നതിനുള്ള ഉദാഹരണമാണ് ഈ സംഭവം. അതുകൊണ്ട് തന്നെ വളർത്തു മൃഗങ്ങളിൽ നിന്നുള്ള ആക്രമണത്തെ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com