ADVERTISEMENT

കൂറ്റൻ അനാക്കോണ്ടയും മുതലകളുടെ വിഭാഗത്തില്‍ പെട്ട കെയ്മനും തമ്മിലുള്ള പോരാട്ടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ബ്രസീലിലെ പാന്റനലിലുള്ള തണ്ണീർത്തടത്തിലാണ് കൂറ്റൻ ഗ്രീൻ അനാക്കോണ്ടയും കെയ്മനും തമ്മിലുള്ള പോരാട്ടം നടന്നത്. അനാക്കോണ്ട ആദ്യം ചുറ്റിവരിഞ്ഞപ്പോൾ തന്നെ മുതലവർഗത്തിൽ പെട്ട കെയ്മൻ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.

വന്യജീവി ഫൊട്ടോഗ്രഫറായ കെവിൻ ഡൂലെയാണ് അപൂർവമായ ഈ ദൃശ്യങ്ങൾ പകർത്തിയത്. മെക്സിക്കോ സ്വദേശിയായ കെവിനും സംഘവും ഇവിടെ സന്ദർശിക്കാനെത്തിയതായിരുന്നു.  ബോട്ടിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിനിടയിലാണ് അനാക്കോണ്ടയും കെയ്മനും തമ്മിലുള്ള പോരാട്ടം ഇവരുടെ ശ്രദ്ധയിൽ പെട്ടത്.

ഇവർ കണ്ടപ്പോൾ ആറടിയോളം നീളമുള്ള കെയ്മനെ അനാക്കോണ്ട ചുറ്റിവരിഞ്ഞ നിലയിലായിരുന്നു.കെയ്മൻ ഇതിനിടയിൽ കുതറി രക്ഷപെടാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഒരു ഘട്ടത്തിൽ കെയ്മൻ അനാക്കോണ്ടയുടെ ശരീരത്തിൽ ശക്തമായി കടിക്കുന്നതും കണ്ടു. ഏകദേശം 8 മിനിട്ടോളം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ കെയ്മൻ ചത്തു. എന്തായാലും അന്തിമ വിജയം അനാക്കോണ്ടയുടേതായിരുന്നു. ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു ദൃശ്യം നേരിൽ കണ്ടതെന്ന് കെവിൻ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com