sections
MORE

വരകൾക്കു പകരം ശരീരം നിറയെ വെളുത്ത പൊട്ടുകൾ; സീബ്ര കു‍ഞ്ഞിന്റെ ചിത്രങ്ങൾ കൗതുകമാകുന്നു!

 Adorable Polka-Dot Baby Zebra Spotted In The Maasai Mara
Image Credit: Rahul Sachdev
SHARE

സീബ്രകളുടെ പ്രത്യേകത അവയുടെ ശരീരത്തിലെ കറുപ്പും വെളുപ്പും ഇടകലർന്ന വരകളാണ്. എന്നാൽ ഇതിൽ നിന്നു വ്യത്യസ്തമായി തവിട്ടു നിറമുള്ള ശരീരത്തിൽ വെളുത്ത പൊട്ടുകളുമായി ജനിച്ച സീബ്രാക്കുഞ്ഞാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. രാഹുൽ സച്ദേവ് എന്ന 41 കാരനായ ഫൊട്ടോഗ്രഫർ കെനിയയിലെ മാസായ് മാറയിൽ നിന്ന് പകർത്തിയതാണ് ഈ അപൂർവ ദൃശ്യങ്ങൾ.

ശരീരത്തിൽ വെളുത്ത വരകൾക്ക് പകരം വെള്ള കുത്തുകളാണ് സീബ്രാക്കുഞ്ഞിനുള്ളത്. അമ്മയോടൊപ്പം സാവന്നാ പുൽമേടുകളിൽ മേയുന്ന കുഞ്ഞിന്റെ ചിത്രങ്ങൾ ഇവിടം സന്ദർശിക്കാനായി ഈ മാസം ആദ്യമെത്തിയപ്പോഴാണ് രാഹുൽ പകർത്തിയത്. ജനിതകപരമായ വൈകല്യമായ മെലാനിസമാകാം ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് നിഗമനം. ഒരു ജീവിയിൽ പിഗ്മെന്റ് (വർണം) അധികമായി വരുമ്പോൾ അതിന്റെ ചർമം, രോമം എന്നിവ കറുപ്പ് നിറമായി മാറും. ഈതാണ് സീബ്രാ കുഞ്ഞിന്റെ ശരീരത്തിലും സംഭവിച്ചിരിക്കുന്നത്. 

എന്നാൽ സീബ്രാക്കുഞ്ഞിന്റെ നിറവ്യത്യാസമൊന്നും മറ്റ് സീബ്രകളെ ബാധിച്ചിട്ടില്ലെന്ന് വ്യക്തമാണ്. കാരണം വലിയ സീബ്രാക്കൂട്ടത്തിനൊപ്പമാണ് ഇപ്പോഴും ഈ അമ്മയുടെയും കുഞ്ഞിന്റെയും സഞ്ചാരം. ‘തിര’ എന്നാണ് ഈ സീബ്രാക്കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. വരുന്ന ഡിസംബറിൽ വീണ്ടും മാസായ് മാറ സന്ദർശിക്കുമ്പോൾ തിര എന്നു പേരിട്ടിരിക്കുന്ന സീബ്രാക്കുഞ്ഞിനെ വീണ്ടും കാണാനാകുമെന്ന പ്രതീക്ഷയിലാണ് രാഹുൽ സച്ദേവിന്റെ മടക്കം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA