sections
MORE

കുറുക്കൻമാരിൽ നിന്ന് കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്ന വൈൽഡ്ബീസ്റ്റ്; നൊമ്പരപ്പെടുത്തുന്ന ദൃശ്യങ്ങൾ

Wildebeest Desperately Tries Saving Baby from Hungry Jackals
SHARE

ജനിച്ച് അധിക ദിവസം പിന്നിടാത്ത കുഞ്ഞ് വൈൽഡ്ബീസ്റ്റ് പുല്ലിൽ കിടന്നു മയങ്ങുകയായിരുന്നു. സമീപത്തായി അമ്മയും മേയുന്നുണ്ടായിരുന്നു. അപ്പോഴാണ് ചോരക്കൊതിയൻമാരായ രണ്ട് കുറുക്കൻമാരുടെ വരവ്. കുഞ്ഞിനെ ലക്ഷ്യമാക്കിയുള്ള കുറുക്കൻമാരുടെ വരവ്  മനസ്സിലാക്കി അമ്മ രക്ഷയ്ക്കായി ഓടിയെത്തി.

കുഞ്ഞിനെ കടിച്ചുവലിച്ച കുറുക്കൻമാരെ തുരത്താൻ ആവുന്നത് ശ്രമിച്ചു. അമ്മയുടെ പ്രതിരോധം തിരിച്ചറിഞ്ഞ കുറുക്കൻമാർ രണ്ട് ദിശകളിൽ നിന്നാണ് ആക്രമണം നടത്തിയത്. മുന്നിൽ നിന്ന് കടിച്ചുവലിക്കുന്ന കുറുക്കനെ തുരത്താൻ അമ്മ വൈൽഡ്ബീസ്റ്റ് മുന്നോട്ടോടുമ്പോൾ പിന്നിൽ കാത്തു നിൽക്കുന്ന കുറുക്കൻ കുഞ്ഞിനെ ആക്രമിക്കും. കുറുക്കൻമാരെ തുരത്തുന്നതിനിടയിൽ ഒരു ഘട്ടത്തിൽ കുഞ്ഞിനെയും അമ്മ കൊമ്പിൽ തൂക്കിയെറിഞ്ഞു. വീണ്ടും വീണു കിടന്ന കുഞ്ഞിനെ നക്കിത്തുടച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ ദേശീയപാർക്കിൽ നിന്നുള്ളതാണ് കരളലിയിക്കുന്ന ഈ ദൃശ്യങ്ങൾ. ഇവിടം സന്ദർശിക്കാനെത്തിയ സാർസല്‍, ജെയ്മി ജെറ്റ് എന്നിവരാണ് ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്. കുഞ്ഞിനെ രക്ഷിക്കാൻ ആ അമ്മ നടത്തുന്ന ശ്രമങ്ങൾ അധിക സമയം കണ്ടുനിൽക്കാൻ അവർക്കായില്ല. വൈൽഡ്ബീസ്റ്റിന്റെ കുഞ്ഞ് അപകടത്തിൽ നിന്ന് രക്ഷപെട്ടോ അതോ കുറുക്കൻമാർക്ക് ഇരയായോ എന്ന കാര്യം വ്യക്തല്ല. എന്തായാലും വേദനയോടെ ഈ രംഗങ്ങൾ കണ്ടുനിൽക്കാനേ അവർക്കു കഴിഞ്ഞുള്ളൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA