ADVERTISEMENT

വിശപ്പ് സഹിക്കാനാവാതെ സ്വന്തം വിസർജ്യം ഭക്ഷിക്കുന്ന സീബ്രയുടെ ദൃശ്യങ്ങൾ നൊമ്പരമാകുന്നു. മെക്സിക്കോയിലെ സാൻ ജുവാൻ ഡെ ആരഗൺ മൃഗശാലയിൽ നിന്നുള്ളതാണ് ഈ ദാരുണമായ ചിത്രങ്ങൾ. ഭക്ഷണമൊന്നും കിട്ടാത്തതിനാൽ സ്വന്തം വിസർജ്യം ഭക്ഷിക്കേണ്ടി വന്നത് കാരോ എന്ന സീബ്രയ്ക്കാണ്. മെക്സിക്കൻ മൃഗസംരക്ഷണ സംഘടനയാണ് ഈ ചിത്രങ്ങൾ പുറത്തുവിട്ടത്.

മൃഗശാലയിലെ മിക്ക മൃഗങ്ങളും വേണ്ടത്ര ഭക്ഷണവും പരിചരണവും ലഭിക്കാതെ ഇതേ അവസ്ഥയിലാണ്. കടുത്ത പട്ടിണിമൂലം ഇവ കൂട്ടത്തോടെ ചാകാൻ അധികസമയമൊന്നും വേണ്ടിവരില്ലെന്നും സംഘടന വ്യക്തമാക്കി. മൃഗശാലയിലെ മിക്ക ജീവികളുടെയും ആരോഗ്യനില തീർത്തും മോശമാണ്. അടുത്തിടെ പത്തോളം മൃഗങ്ങൾ ചത്തതായി മൃഗശാലാ ജീവനക്കാർ വ്യക്തമാക്കി.

2016ൽ രണ്ട് ആനകൾ ഇതേപോലെ ചെരിഞ്ഞിരുന്നു.അതിന്റെ അന്വേഷണവും ഇതുവരെ എങ്ങുമെത്തിയിട്ടില്ല. മൃഗങ്ങളുടെ ശോചനീയമായ അവസ്ഥയെക്കുറിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടും ഇതേക്കുറിച്ച് പ്രതികരിക്കാൻ മാനേജ്മെന്റ് തയാറായിട്ടില്ല. പ്രാദേശിക ഗവൺമെന്റ് മൃഗശാലയുടെ നടത്തിപ്പിനാവശ്യമായ ഫണ്ട് വെട്ടിച്ചുരുക്കിയിരുന്നു. ഇതാകാം മൃഗശാലയുടെ പ്രവർത്തനം താറുമാറിലാകാൻ കാരണമെന്നാണ് നിഗമനം. എന്തായാലും ഇവിടുത്തെ മൃഗങ്ങളുടെ അവസ്ഥ ദയനീയമാണ്. സർക്കാരും മൃഗശാലാ അധികൃതരും കനിഞ്ഞാൻ മാത്രമേ കടുത്ത പട്ടിണിയിൽ നിന്ന് ഈ മിണ്ടാപ്രാണികൾക്ക് മോചനം ലഭിക്കുകയുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com