ADVERTISEMENT

പെരുമ്പാമ്പ് മുഴുവനോടെ വിഴുങ്ങിയ ഉടുമ്പ് ജീവനോടെ രക്ഷപെടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. രണ്ടാഴ്ച മുൻപാണ് ബാങ്കോക്കിലെ ഒരു വീട്ടിൽ ഇരവിഴുങ്ങുന്ന നിലയിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തിയത്.  വീട്ടിലെ പ്രായമായ സ്ത്രീയാണ് മുറിക്കുള്ളിൽ കിടക്കുന്ന പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഉടൻ തന്നെ ഇവർ രക്ഷാപ്രവർത്തകരെ വിവരമറിയിച്ചു. 

രക്ഷാപ്രവർത്തകരെത്തിയപ്പോഴേക്കും പാമ്പ് പൂർണമായും ഉടുമ്പിനെ വിഴുങ്ങിയിരുന്നു. രക്ഷാപ്രവർത്തകരെ കണ്ട് പാമ്പ് സ്ഥലം കാലിയാക്കാൻ ശ്രമിച്ചെങ്കിലും അത് അത്ര എളുപ്പമായിരുന്നില്ല. രക്ഷപെടുക ദുഷ്ക്കരമാണെന്ന് മനസ്സിലാക്കിയ പാമ്പ് ഇരയെ ഛർദ്ദിക്കാൻ തുടങ്ങി.   കൂറ്റൻ വായ തുറന്ന് പുറത്തേക്ക് ഇരയെ പുറന്തള്ളി. പൂർണമായും പുറത്ത് വന്ന ഉടുമ്പ് ആദ്യം അബോധാവസ്ഥയിലായിരുന്നു. പിന്നീട് മെല്ലെ ജീവിതത്തിലേക്ക് തിരിച്ചുവരുകയായിരുന്നു. 

പെരുമ്പാമ്പ് പൂർമായും അകത്താക്കിയ ഇര ജീവിതത്തിലേക്കു തിരിച്ചുവന്നത് കാണുന്നത് ആദ്യമായിട്ടാണെന്ന് രക്ഷാപ്രവർത്തനത്തിലേർപ്പെട്ട സോമ്ജെഡ് കസുലോങ് പറഞ്ഞു. ഇയാളാണ് ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്. പത്ത് വർഷത്തെ പാമ്പ് പിടുത്തത്തിനിടയിൽ ആദ്യമായാണ് ഇങ്ങനെയൊരു സംഭവത്തിന് സാക്ഷ്യം വഹിക്കുന്നത്. പെരുമ്പാമ്പിന്റെ വായിൽ അകപ്പെട്ട ഇരകളൊന്നും ഇന്നേവരെ ജീവനോടെ തിരിച്ചുവന്ന ചരിത്രവും ഉണ്ടായിട്ടില്ല. ഇതൊരു അദ്ഭുതം തന്നെയാണെന്ന് സോമ്ജെഡ് കസുലോങ് വ്യക്തമാക്കി. പെരുമ്പാമ്പിന്റെ വയറിനുള്ളിൽ നിന്നും ജീവനോടെ പുറത്തുവന്ന ഉടുമ്പ് അദ്ഭുതം തന്നെയാണ്. ഉടുമ്പിനും പാമ്പിനും മറ്റു പരിക്കുകളൊന്നുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com