ADVERTISEMENT

സ്രാവുകൾക്കൊപ്പം ആളുകൾ നീന്തിയെന്ന വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ മൃഗശാലയിൽ പാർപ്പിച്ചിരിക്കുന്ന സിംഹത്തിനു മുന്നിൽ ന‍ൃത്തം ചെയ്തു എന്ന വാർത്ത നമ്മൾ കേട്ടിട്ടില്ല. അങ്ങനെയൊരു സംഭവം നടന്നത് ന്യൂയോർക്കിലാണ്. നഗരത്തിലെ ബ്രോങ്സ് മൃഗശാലയിലാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ നടന്നത്.

ഇവിടെയെത്തിയ വിനോദസഞ്ചാരിയായ ഒരു യുവതിയാണ് സാഹസത്തിനു മുതിർന്നത്. സുരക്ഷാവേലി ചാടിക്കടന്ന്  സിംഹത്തിന് സമീപം നിന്നായിരുന്നു യുവതിയുടെ പ്രകടനം. വെറും 14 അടി മാത്രമായിരുന്നു സിംഹവും യുവതി നിന്നിരുന്ന സ്ഥലവും തമ്മിയുള്ള അകലം. സിംഹത്തിനെ അൽപം പോലും ഭയക്കാതെ അതിനു മുന്നിൽ നിന്ന് നൃത്ത ചുവടുകൾ വയ്ക്കാനും യുവതി തയാറായി. ഇതിനിടയിൽ സിംഹത്തെ നോക്കി എന്തെക്കെയോ പറയുന്നുമുണ്ടായിരുന്നു. പിന്നിൽ നിന്നിരുന്ന കാണികൾ പലരും വിലക്കിയെങ്കിലും അതൊന്നും ഗൗനിക്കാതെയായിരുന്നു യുവതിയുടെ പ്രകടനം.

എന്നാൽ യുവതിയുടെ പ്രകടനമൊന്നും എന്തുകൊണ്ടോ സിംഹത്തെ പ്രകോപിപ്പിച്ചില്ല. അതുകൊണ്ട് തന്നെ സിംഹം ആക്രമത്തിനൊന്നും മുതിർന്നുമില്ല. എന്തായാലും സംഭവസ്ഥലത്തു നിന്നും അപകടമൊന്നും പറ്റാതെ സുരക്ഷിതയായി പുറത്തുവരാനും യുവതിക്ക് കഴിഞ്ഞു. അവിടെയുണ്ടായിരുന്ന വിനോദ സഞ്ചാരികൾ ക്യാമറയിൽ പകർത്തിയ ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. യുവതിക്കെതിരെ കടുത്ത വിമർശനമാണുയരുന്നത്.ഗുരുതരമായ നിയമ ലംഘനമാണ് യുവതി നടത്തിയിരിക്കുന്നതെന്ന് മൃഗശാലാ അധികൃതർ ആരോപിച്ചു. ഒരുപക്ഷേ അവരുടെ ജീവൻ തന്നെ അപകടത്തിലായേനെ. ന്യൂയോർക്ക് പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com