ADVERTISEMENT

തിരക്കിൽ നിന്നെല്ലാം ഒഴിഞ്ഞ് അൽപനേരം ഉല്ലസിക്കാനെത്തിയതായിരുന്നു ആ വിനോദസഞ്ചാരികളുടെ സംഘം. എന്നാൽ അവരുടെ സന്തോഷം ഭയത്തിനു വഴിമാറിയത് വളരെ പെട്ടെന്നായിരുന്നു. വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന വാഹനത്തിനു പിന്നാലെ കുതിച്ചെത്തിയ സിംഹമാണ് ഇവരെ ഭയപ്പെടുത്തിയത്. ഇവർ സഞ്ചരിച്ചിരുന്ന ജീപ്പിന്റെ ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് സഞ്ചാരികളെ സിംഹത്തിന്റെ പിടിയിൽ നിന്ന് രക്ഷപെടുത്തിയത്.

കർണാടകയിലെ അടൽ ബിഹാരി വാജ്പേയ് സുവോളജിക്കൽ പാർക്കിലാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. വാഹനത്തിനുള്ളിലുണ്ടായിരുന്ന സഞ്ചാരികളിലൊരാൾ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. വാഹനത്തെ ഏറെ നേരം പിന്തുടർന്ന സിംഹം ‍ഡ്രൈവർ ജീപ്പിന്റെ വേഗത കൂട്ടിയതോടെ ക്ഷീണിച്ച് പിൻമാറുകയായിരുന്നു. കർണാടകയിലെ ബെല്ലാരി ജില്ലയിലാണ് പാർക്ക് സ്ഥിതിചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com