ADVERTISEMENT

ഡല്‍ഹി മൃഗശാലയിൽ സുരക്ഷാമതിൽ ചാടിക്കടന്ന് സിംഹത്തിന്റെ മുന്നിൽ ഇരിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. മതില്‍ ചാടിയ യുവാവ് സിംഹത്തിനു മുന്നില്‍ ചെന്നിരിക്കുകയായിരുന്നു.ഇയാൾ അൽപസമയം സിംഹത്തിന് ചുറ്റും നടക്കുകയും ചെയ്തു. കാണികളിൽ പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ സിംഹത്തിനരികിലേക്ക് കടന്നു ചെല്ലുകയായിരുന്നു.

ബിഹാർ സ്വദേശിയായ രഹാൻ ഖാൻ എന്ന 28 കാരനാണ് സിംഹത്തെ പാർപ്പിച്ചിരിക്കുന്ന മതിൽക്കെട്ടിനുള്ളിൽ അതിക്രമിച്ച് കടന്നത്. വിവരമറിഞ്ഞെത്തിയ മൃഗശാല അധികൃതര്‍ ഉടന്‍ തന്നെ അവിടെയെത്തി ഇയാളെ രക്ഷപ്പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചു.  മൃഗശാലയിലുണ്ടായിരുന്ന മറ്റ് സന്ദര്‍ശകര്‍ തടഞ്ഞെങ്കിലും രഹാന്‍ അതുശ്രദ്ധിക്കാതെ മതില്‍ ചാടിക്കടക്കുകയായിരുന്നുവെന്ന് കണ്ടുനിന്നവര്‍ പറഞ്ഞു. 

ദൃശ്യങ്ങളിൽ സിംഹത്തിന്റെ മുന്നിൽ ചെന്നിരുന്ന ഇയാളെ സിംഹം കൗതുകത്തോടെ നോക്കിനിൽക്കുന്നത് കാണാം. സിംഹം ആക്രമിക്കുന്നതിനു മുൻപ് സംഭവസ്ഥലത്തെത്തിയ ജീവനക്കാര്‍ സിംഹത്തെ മയക്കുവെടി വച്ച ശേഷം  ഇയാളെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. രഹാന് മാനസികാസ്വാസ്ഥ്യമുള്ളതായി അധികൃതര്‍ വ്യക്തമാക്കി. ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ സിംഹത്തിനു മുന്നിൽ നിന്ന് രഹാൻ രക്ഷപെട്ടത്. വെറും 15 സെക്കന്റ് മാത്രം മതി ഏഷ്യാറ്റിക് ലയൺ വിഭാഗത്തിൽ പെടുന്ന ഈ സിംഹത്തിന് ഒരു മനുഷ്യനെ കൊല്ലാനെന്നും അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com